Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഭര്‍ത്താവ് സുന്ദരന്‍ ആകുന്നത് എപ്പഴാണെന്ന് എവിടെയും കണ്ടിട്ടില്ല... അത്രേം നാളും സ്വന്തം ഷഡ്ഢിപോലും തിരുമ്മിയിടാത്ത ഞാന്‍ അവളുടെ അടിവസ്ത്രങ്ങള്‍ വരെ അലക്കിക്കൊടുക്കുന്നതില്‍ കണ്ട് നിക്കുന്ന കൂതറ നാട്ടുകാര്‍...കുറിപ്പ് വൈറലാകുന്നു

22 APRIL 2022 08:51 PM IST
മലയാളി വാര്‍ത്ത

കുറച്ച് ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി, ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി എന്നൊക്കെയുള്ള വാര്‍ത്തയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനങ്ങളും കൊലപാതകങ്ങലും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ സനല്‍ അമ്ബിളി പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധനേടുന്നു.

പെണ്ണ് സുന്ദരിയാകുന്നത് എപ്പോഴാണെന്ന് പറഞ്ഞുള്ള ഒരുപാടു പോസ്റ്റുകള്‍ എല്ലാ ഗ്രൂപ്പിലും കണ്ട്… ഭര്‍ത്താവ് സുന്ദരന്‍ ആകുന്നത് എപ്പഴാണെന്ന് എവിടെയും കണ്ടിട്ടില്ല….എന്റെ തൂലിക എന്ന സോഷ്യല്‍ മീഡിയ പേജിലാണ് സനല്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം...

പെണ്ണ് സുന്ദരിയാകുന്നത് എപ്പോഴാണെന്ന് പറഞ്ഞുള്ള ഒരുപാടു പോസ്റ്റുകള്‍ എല്ലാ ഗ്രൂപ്പിലും കണ്ട്… ഭര്‍ത്താവ് സുന്ദരന്‍ ആകുന്നത് എപ്പഴാണെന്ന് എവിടെയും കണ്ടിട്ടില്ല….

ഞാന്‍ അഞ്ചാറു ദിവസം ഒരേ ഡ്രസ്സ് ഇട്ട് നടക്കാറുണ്ടായിരുന്നു… എനിക്ക് അലക്കാനുള്ള മടികൊണ്ടും അമ്മയെ കൊണ്ട് അലപ്പിക്കണ്ട എന്ന് കരുതിയത് കൊണ്ടും ഞാന്‍ അങ്ങിനെ നടന്നു… 4 വര്‍ഷം പ്രേമിച്ചു ഒരു പെണ്ണിനെ കെട്ടിയതിനു ശേഷം ഒരു ദിവസം ഞാന്‍ 3 തവണ ഉടുപ്പ് മാറും… അതും അലക്കി സ്റ്റിഫ് മിറ ഷൈന്‍ ഇട്ടു തേച്ചു മടക്കിയത്… അത് ഇട്ടില്ലേല്‍ അവളുടെ മാന്തും കൊള്ളണം…. പ്രണയം പോലെ അല്ല ജീവിതം എന്നൊക്കെ പറയുന്നവര്‍ അങ്ങ് മാറി നിന്നാട്ടെ….

അവള്‍ എന്റെ ഡ്രസ്സ് അലക്കുന്നതിലൂടെ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നതിലൂടെ അവളിലെ പ്രണയം വീണ്ടും വീണ്ടും എന്റെ മധു ചക്ഷകം നിറഞ്ഞു കവിയുകയായിരുന്നു… എന്നിലെ പ്രണയം വെറും നോക്കുകുത്തി ആക്കിക്കൊണ്ട് അവള്‍ എന്നിലേക്ക് പടര്‍ന്നുകയറുകയായിരുന്നു… അവളെന്നില്‍ പൗര്‍ണമി ആകുമ്‌ബോള്‍ തിരികെ നല്‍കാന്‍ ഒന്നുമില്ലല്ലോ എന്ന എന്റെ വേവലാതിക്ക് അറുതി ആയി കൊണ്ട് അവള്‍ സ്വപ്നങ്ങളുടെ അപാരതയിലേക്ക് എന്നെ കൊണ്ടുപോയി… അവള്‍ എന്റെ കുഞ്ഞിനെ ചുമക്കാന്‍ തുടങ്ങിയിരിക്കുന്നു…. പ്രണയത്തിന്റെ ആത്മരതികള്‍ ഹൃദയങ്കമായി കരുതലിന്റെ പുത്തന്‍ ആകാശം തേടിയിറങ്ങുന്ന അനുഭൂതി….

ആദ്യത്തെ മൂന്ന് മാസം വളരെ ശ്രദ്ധിക്കണമല്ലോ.. അപ്പുറത്തുള്ള കനാലില്‍ തുണി അലക്കാന്‍ പോകുമ്‌ബോ കൂടെ അവളും വരും… അവള്‍ നോക്കിയിരിക്കും കരയില്‍… അങ്ങിനല്ല… ഇങ്ങിനെ… അതെടുത്തു ഇതുപോലെ ചെയ്യ് എന്നൊക്കെ പറഞ്ഞു…. അത്രേം നാളും സ്വന്തം ഷഡ്ഢിപോലും തിരുമ്മിയിടാത്ത ഞാന്‍ അവളുടെ അടിവസ്ത്രങ്ങള്‍ വരെ അലക്കിക്കൊടുക്കുന്നതില്‍ കണ്ട് നിക്കുന്ന കൂതറ നാട്ടുകാരെ അവര്‍ തന്നതിന്റെ ഇരട്ടി പുച്ഛം നല്‍കി അവഗണിച്ചു…. രാത്രി നന്നായി ഒന്നുറങ്ങി വരുമ്‌ബോഴേക്കും അവളുടെ വിളികേള്‍ക്കാം….

ചേട്ടായി നടു വേദനിക്കുന്നു… തടവി താ… കമിഴ്ന്നു കിടക്കാന്‍ പാടില്ലാലോ മോളൂസേ പിന്നെങ്ങനാ… വയ്യ ചേട്ടായീ ന്ന് അവള്‍ പറയുമ്‌ബോ ഇടനെഞ്ചില്‍ പിടയുന്നൊരു വേദന ഉണ്ട്… കാലില്‍ മസില്‍ കേറുന്നു ചേട്ടായീ ന്ന് പറഞ്ഞൊരു കരച്ചില്‍ ഉണ്ട്…. നേരം വെളുക്കുന്നത് വരെ അവളുടെ കാല്‍ മസ്സാജ് ചെയ്ത് കൊടുക്കുന്നത് അവള്‍ ഞങ്ങള്‍ക്കായി വിരിയിക്കുന്ന മാലാഖയ്ക്ക് വേണ്ടിയല്ല…. എന്നെ ഞാനാക്കിയ എന്റെ ഹൃദയ പുഷ്പത്തിനുള്ള പ്രണയോപഹരമായുമല്ല…. അവള്‍ എന്നെ തിരഞ്ഞു പിടിച്ചതില്‍ ഉള്ള വിശ്വാസം എന്നിലേല്‍പ്പിക്കുന്ന കടമകളിലുള്ള എന്റെ ബന്ധനം….

പ്രിയ കൂട്ടുകാരെ… ഭാര്യ ഗര്‍ഭിണി ആകുമ്‌ബോള്‍ ഒരിക്കലും നമ്മുടെ മിടുക്കായി കാണരുതേ… അവള്‍ ജീവിതത്തില്‍ നമുക്കായി ഏറ്റവും കൂടുതല്‍ സഹിക്കാനായി തയ്യാറെടുക്കുകയാണെന്ന് മനസ്സിലാക്കുക…

അവളുടെ മുടിയിണകള്‍ നമ്മള്‍ക്ക് ഏറ്റവും ഹൃദ്യമാകുന്നത് പ്രണയിക്കുമ്‌ബോള്‍ മാത്രമാണ്… കഴിക്കുമ്‌ബോള്‍ വല്ലപ്പോഴും കിട്ടുന്ന മുടിനാരിനെ വെറുക്കുന്ന നമ്മള്‍ കിട്ടാത്ത മുടിയെ കുറിച്ച് അവളെ പുകഴ്ത്താറുണ്ടോ..??? കഴിക്കുമ്‌ബോള്‍ ഉപ്പുകൂടി എന്ന് പറഞ്ഞു ദേഷ്യപ്പെടുമ്‌ബോള്‍ ഒരിക്കലെങ്കിലും ഇന്നത്തെ ആഹാരം നന്നായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടോ… പറയണം… അതാണ് അവള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സ്‌നേഹം…

പ്രിയതമയെ സ്‌നേഹിക്കുന്നു എന്ന് വരുത്തി തീര്‍ത്താല്‍ മാത്രം പോരാ… അത് അവളില്‍ അനുഭൂതിയാകണം… അവളുടെ മുടിയുടെ തുമ്ബുമുതല്‍ കാല്‍ നഖം വരെ അവള്‍ ആണ് എന്നറിയണം… പ്രണയം അവളുടെ എല്ലാ കണികകളിലുമുണ്ട്…. അവള്‍ നമ്മളില്‍ നിറഞ്ഞു നില്‍ക്കുമ്‌ബോള്‍ മാത്രമാണ് നമ്മള്‍ നമ്മളാകുന്നത്…

ഇനി ആദ്യം ചോദിച്ചതിന് ഉത്തരം പറയാം… ഭാര്യ സുന്ദരിയാകുന്നത് ഭര്‍ത്താവ് സ്‌നേഹിക്കുമ്‌ബോള്‍ ആകുമായിരിക്കാം…. എന്നാല്‍ ഭര്‍ത്താവ് സുന്ദരനാകുന്നത് അവളുടെ വല്ലായ്മകളില്‍ ഒപ്പം ഉണ്ടെന്ന് അവള്‍ക്ക് തോന്നുമ്‌ബോള്‍ മാത്രമാണ്…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (8 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends