Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് സിനിമയിൽ പലർക്കും അറിയാം!! എന്നാൽ ആ പാവം അതൊന്നും വിശ്വസിച്ചില്ല, മഞ്ജുവിൻറെ അടുത്ത സുഹൃത്തുക്കളായ ഗീതുവിനും സംയുക്തയ്ക്കും ഇതെല്ലാം അറിയാം! ദിലീപും കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത് കാവ്യയുടെ അമ്മ; മഞ്ജുവിനെ വേദനിപ്പിക്കുന്ന തരത്തിലാണ് അവർ സംസാരിച്ചത്... പണം കൊണ്ടും ആൾബലം കൊണ്ടും സ്വാധീനം ഉള്ള ആളായിരുന്നു ദിലീപ്... അതിജീവിത ഒരു രീതിയിൽ അനുഭവിച്ചെങ്കിൽ മറ്റൊരു രീതിയിൽ അതിജീവിച്ചാണ് മഞ്ജു സൂപ്പർ സ്റ്റാറായി നിൽക്കുന്നത്...

23 APRIL 2022 09:42 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് നാളുകളായി നടി ആക്രമിച്ച കേസിൽ നിർണായക നീക്കങ്ങളും വെളിപ്പെടുത്തലുകളുമാണ് നടക്കുന്നത്. മഞ്ജു മദ്യപിക്കാറുണ്ടായിരുന്നു, ദിലീപിനോട് പറയാതെ പുറത്ത് പോവാറുണ്ടായിരുന്നു എന്നീ കാര്യങ്ങള്‍ അനൂപിന് മൊഴിയായി പറഞ്ഞു പഠിപ്പിറെക്കോർഡ് പുറത്ത് വന്നതിന് പിന്നാലെ നിർണായക വെളിപ്പെടുത്തലാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നത്. ഇപ്പോഴിതാ കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് സിനിമയിൽ പലർക്കും അറിയാമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയുണ്ടായി.

എന്നാൽ ഈ ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് ആദ്യം പറഞ്ഞത് കാവ്യയുടെ അമ്മയാണെന്നും അതിന് ശേഷമാണ് അതിജീവിത മഞ്ജുവിനോട് ഇക്കാര്യം പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. കാവ്യയുടെ അമ്മ ഈ ബന്ധം നിര്‍ത്താന്‍ വേണ്ടി ഇടപെടണമെന്നല്ല പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കവെയായിരുന്നു ഭാഗ്യലക്ഷ്മി ഇത്തരത്തിൽ പറഞ്ഞത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ....

14 വർഷം മഞ്ജു ഒരുപാട് സഹിച്ചാണ് ജീവിച്ചത്. തന്റെ കല, തന്റെ പാഷൻ, അങ്ങനെ പലതും അവർക്ക് ത്യജിക്കേണ്ടി വന്നു. അവൾ അനുഭവിക്കുന്ന മാനസിക സംഘർഷം എനിക്ക് മനസിലായത് കൊണ്ടാണ് ഞാൻ അവൾക്കൊപ്പം നിന്നത്. അവൾ തന്നോട് സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ ഞാൻ ഒരിക്കലും അവളുടെ സമ്മതം ഇല്ലാതെ പുറത്ത് പറയുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. പൊതുവെ ഒന്നും തന്നെ പുറത്ത് പറയാത്ത ആളാണ് മഞ്ജു വാര്യർ. കോടതിയോടും അന്വേഷണ ഉദ്യോഗസ്ഥരോടും ഒരുപക്ഷേ വിശദമായി പറഞ്ഞിരിക്കാം. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ ഇതെല്ലാം ചർച്ച ചെയ്യണമെന്ന് അവർ ആഗ്രഹിച്ച് കാണില്ല.

മഞ്ജുവിൻറെ അടുത്ത സുഹൃത്തുക്കളായ ഗീതുവിനും സംയുക്തയ്ക്കും ഇതെല്ലാം അറിയാം. അവർ പോലും ഇക്കാര്യങ്ങൾ ആരോടും പറഞ്ഞിട്ടില്ല. മഞ്ജു മദ്യപിക്കാറുണ്ടായിരുന്നു, ദിലീപിനോട് പറയാതെ പുറത്ത് പോവാറുണ്ടായിരുന്നു എന്നീ കാര്യങ്ങള്‍ അനൂപിന് മൊഴിയായി പറഞ്ഞു പഠിപ്പിക്കുമ്പോള്‍ അത് കേസിനെ ബാധിക്കാനുളള സാധ്യതയുണ്ട്. ഇത് സംബന്ധിച്ച ഓഡിയോ പുറത്തുവന്നതോടെയാണ് താൻ മഞ്ജു അനുഭവിച്ച കാര്യങ്ങൾ തുറന്ന് പറയാൻ തിരുമാനിച്ചത്. അവരെ കുറിച്ച് മോശം പറയുന്നത് കേട്ടത് കൊണ്ടാണ്, എല്ലാ കാര്യങ്ങളും പറയേണ്ട സന്ദർഭം ഇതാണെന്ന് തോന്നിയത് കൊണ്ടാണ് താൻ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വളരെ മോശമായ വാക്കായിരുന്നു ദിലീപ് മഞ്ജുവിനെ കുറിച്ച് ഉപയോഗിച്ചത്. അന്ന് ദിലീപ് പറഞ്ഞ വാക്കുകള്‍ പുറത്ത് പറഞ്ഞാല്‍ ഒരുപാട് വ്യക്തികള്‍ ഇതിനെതിരെ രംഗത്ത് വരും. ഈ വാക്ക് തന്നോടും സിനിമ മേഖലയിലുള്ള മറ്റു ചിലരോടും ദിലീപ് പറഞ്ഞതായി അതിജീവിതയോട് സംസാരിച്ചപ്പോള്‍ അവരും പറഞ്ഞിട്ടുണ്ട്. എല്ലാ കലാകാരികളേയും കലാകാരന്മാരേയും അടച്ച് ആക്ഷേപിക്കുന്ന തരത്തിലുളള വാക്കാണ് അന്ന് ദിലീപ് പറഞ്ഞത്.

സ്ത്രീകൾ പുരുഷന് കീഴിൽ നിൽക്കേണ്ട ആളാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ദിലീപ്.അതിന് മുകളിലേക്ക് ഒരു സ്ത്രീ പോകുന്നു എന്നത് അയാളെ സംബന്ധിച്ച് ദഹിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അതിന്റെ ബാക്കി പത്രമാണ് ഇപ്പോൾ നടന്ന കാര്യങ്ങൾ എല്ലാം തന്നെ. എന്നെ വേണ്ട എന്ന് പറയുന്നവൾ ഈ ഭൂമിയിൽ നല്ല രീതിയിൽ ജീവിക്കേണ്ട എന്ന കാഴ്ചപ്പാടാണ്. എനിക്ക് തുടക്കത്തിലേ നല്ല പേടിയുണ്ടായിരുന്നു. പണം കൊണ്ടും ആൾബലം കൊണ്ടും സ്വാധീനം ഉള്ള ആളായിരുന്നു ദിലീപ്. എന്നാൽ ആ സമയത്തെ മഞ്ജുവും അതിജീവിതയും ഇയാളെ പോലെ സാമ്പത്തിക രീതിയിൽ ഉന്നതരല്ല.

ദിലീപുമായി വളരെ അടുത്ത ബന്ധം ഉള്ളയാളായിരുന്നു ഞാൻ. എന്നാൽ ആ ഒരൊറ്റ രാത്രി കൊണ്ട് മഞ്ജുവിനെ കുറിച്ച് അയാൾ പറഞ്ഞത് കേട്ട് ഇതാണ് ഈ മനുഷ്യൻ എന്ന് ഞാൻ തിരിച്ചറിഞ്ഞതോടെ ഇദ്ദേഹവുമായൊരു സൗഹൃദം പുലർത്താൻ താതപര്യമുണ്ടായിരുന്നില്ല. മഞ്ജു പല കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ മഞ്ജുവിന്റെ സമ്മതം ഇല്ലാതെ പുറത്ത് പറയാൻ കഴിയുമായിരുന്നില്ല.

മഞ്ജുവിന് പണത്തിന് ആക്രാന്തം ഉണ്ടായിരുന്നുവെങ്കിൽ സ്വത്തും പണവും വേണ്ടെന്ന് അവർ വെക്കുമായിരുന്നോ? മഞ്ജുവിന് സൗഹൃദം മാത്രമായിരുന്നു ആകെയുള്ള ആശ്വാസം. അവരെ ഒരു അവാർഡ് നിശയ്ക്കോ അല്ലേങ്കിൽ പൊതുപാരിയിലെ നമ്മൾ കണ്ടിട്ടില്ലായിരുന്നു. വല്ലാത്തൊരു അടിച്ചമർത്തലാണ് നടന്നിരുന്നത്. 14 വർഷം എന്ത് ചെയ്തെന്ന ചോദ്യത്തിന് പുസ്തകം വായിച്ചും ലാപ്പിൽ സിനിമ കണ്ടുമാണ് സമയം കളഞ്ഞിരുന്നതെന്നായിരുന്നു മഞ്ജു പറഞ്ഞത്.സംയുക്തയാണെങ്കിലും ഗീതു ആണെങ്കിലും എല്ലാം കുടുംബ ജീവിതം നയിക്കുന്നവരല്ലേ, പക്ഷേ അവർ അവരുടേതായ കാര്യങ്ങളിൽ തിരക്കിലായിരുന്നു. പക്ഷേ മഞ്ജുവിന് മാത്രമായിരുന്നു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.

 

 

 

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുൻപ് തന്നെ അതിജീവിതയുടെ സിനിമ ഇല്ലാതാക്കാനുള്ള ശ്രമം ദിലീപ് നടത്തിയിരുന്നതായി പറഞ്ഞിരുന്നു. ഇക്കാര്യം ഇടവേള ബാബുവിനോട് അതിജീവിത പറഞ്ഞിരുന്നു. പരാതിയായി എഴുതി നൽകിയിരുന്നില്ല. അദ്ദേഹത്തോട് സംസാരിക്കാമെന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. എന്നാൽ കേസിൽ പിന്നീട് ഇടവേള ബാബു മൊഴിമാറ്റി. ഈ നമ്മളൊക്കെ അറിഞ്ഞതിനേക്കാൾ ഒരുപാട് പ്രശ്നങ്ങൾ ദിലീപിനും മഞ്ജുവിനും ഇടയിൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ചവളാണ് മഞ്ജു വാര്യരും. അതിജീവിത ഒരു രീതിയിൽ അനുഭവിച്ചെങ്കിൽ മറ്റൊരു രീതിയിൽ അതിജീവിച്ചാണ് മഞ്ജു സൂപ്പർ സ്റ്റാറായി നിൽക്കുന്നത്.

 

കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് സിനിമയിൽ പലർക്കും അറിയാമായിരുന്നു. മഞ്ജു ഇറങ്ങി വന്നതിന് ശേഷം ഒരിക്കൽ സംസാരിച്ചപ്പോൾ പറഞ്ഞത് ഒരുമിച്ച് അഭിനയിക്കുമ്പോൾ പല ഗോസിപ്പുകളും വരും അതുകൊണ്ട് തന്നെ താൻ അതൊന്നും വിശ്വസിച്ചിരുന്നില്ലെന്നായിരുന്നു. പലരും തന്നോട് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. കാവ്യയുടെ അമ്മയാണ് മഞ്ജുവിനെ വിളിച്ച് ദിലീപും കാവ്യയുമായുള്ള ബന്ധം ആദ്യം പറയുന്നത്. അത് പക്ഷേ ബന്ധം അവസാനിപ്പിക്കണമെന്നല്ല. അത് ഇപ്പോൾ തുറന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്. മഞ്ജുവിനെ വേദനിപ്പിക്കുന്ന തരത്തിലാണ് അവർ സംസാരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (8 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends