ഗുരുതര വീഴ്ച്ച, ചോദ്യ പേപ്പർ ആവർത്തനം വീണ്ടും, സൈക്കോളജിക്ക് പിന്നാലെ ബോട്ടണി പരീക്ഷയും വിവാദത്തിൽ,കണ്ണൂര്‍ സര്‍വകലാശാല കൂടുതല്‍ പരീക്ഷകള്‍ റദ്ദാക്കാൻ സാധ്യത...!

കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷ വിവാദത്തില്‍. ബിരുദ പരീക്ഷയിൽ ചോദ്യ പേപ്പർ ആവർത്തനം വീണ്ടും കണ്ടെത്തിയതോടെയാണ് പരീക്ഷ വിവാദത്തിലായത്. ഏപ്രിൽ 21 ന് നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യ പേപ്പറും മുന്‍ വര്‍ഷത്തെ ചോദ്യങ്ങളുടെ ആവർത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്‍ഡ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് വിവാദത്തിന് അടിസ്ഥാനം.2020ല്‍ നടത്തിയ ഇതേ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് ആക്ഷേപം. ഏപ്രില്‍ 21ന് ആയിരുന്നു പരീക്ഷ നടന്നത്.സമാനമായ സാഹചര്യം ഉണ്ടായിതിനെ തുടര്‍ന്ന് സൈക്കോളജി ബിരുദ കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിലെ പരീക്ഷകള്‍ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. നവംബര്‍ 2021 സെഷന്‍ സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്ററിന്റെ ഏപ്രില്‍ 21, 22 തീയതികളില്‍ നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ ചോദ്യ പേപ്പറായിരുന്നു ഇരു പരീക്ഷകള്‍ക്കും നല്‍കിയത്.
സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയോടെയാണ് പരീക്ഷകള്‍ റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് വീണ്ടും ഇതേ പിഴവ് ആര്‍ത്തിക്കുന്നത്.ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവത്തിലെ വീഴ്ചയെ സംബന്ധിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി സർവ്വകലാശാല അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. പരീക്ഷാ നടത്തിപ്പില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന വീഴ്ചകള്‍ മൂലം കൂടുതല്‍ പരീക്ഷകള്‍ സര്‍വകലാശാല റദ്ദാക്കാനുള്ള സാധ്യതയാണുള്ളത്.
https://www.facebook.com/Malayalivartha

























