ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

ഓപ്പറേഷൻ സിന്ദൂറിലെ സൈനിക നടപടിയിൽ പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ എന്നതാണ് ചർച്ചകളിലെ ചൂടേറിയ വിഷയം. ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞയുടൻ ഇന്ത്യൻ സേനാവിഭാഗങ്ങളുടെ സംയുക്ത പത്രസമ്മേളനത്തിൽ കിരാന ഹിൽസിലെ ആക്രമണം ഇന്ത്യൻ വ്യോമസേന പ്രതിനിധി തള്ളിയെങ്കിലും വിഡിയോയിലെ ദൃശ്യങ്ങൾ വീണ്ടും ചർച്ചകളിലേക്ക് കിരാനയെ തിരികെ കൊണ്ടുവരികയാണ്.
കിരാന ഹിൽസ് മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പാക്കിസ്ഥാനിലെ സർഗോധ വ്യോമതാവളം ഇന്ത്യ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇതിനൊപ്പം ‘സമാധാനപാലകർ’ എന്ന തലക്കെട്ടും ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്കുകളും കിരാന ഹിൽസ് ആക്രമിച്ചെന്ന വാദങ്ങൾക്കു ബലം നൽകുന്നു. റഫാൽ, സുഖോയ്, ജാഗ്വർ, തേജസ് വിമാനങ്ങളാണ് വ്യോമസേനയുടെ വിഡിയോയിൽ അണിനിരക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ വീഡിയോ…ഇതില്‍ പശ്ചാത്തലസംഗീതമായി നല്‍കിയിരിക്കുന്നത് മഹിഷാസുരമര്‍ദ്ദീനി സ്ത്രോത്രത്തിലെ ഐഗിരി നന്ദിനി…എന്ന് തുടങ്ങുന്ന ആദ്യ വരികളാണ്:ഈ വീഡിയോയില്‍ നൂര്‍ഖാന്‍ എയര്‍ബേസിനടുത്ത് ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ ഗര്‍ത്തം വരെ കാണിക്കുന്നു. നൂര്‍ഖാന്‍ ബേസിലാണ് പാകിസ്ഥാന്റെ ആണവായുധങ്ങളുടെ മേല്‍നോട്ടം നടത്തുന്ന സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. സഗോദയിലെ മുഷഫ് വ്യോമബേസിലും ഇന്ത്യയുടെ മിസൈല്‍ ആക്രമണം നടന്നിരുന്നു.
കിരാന കുന്നുകള്‍ക്കടിയില്‍ ഒളിപ്പിച്ചുവെച്ച ആണവായുധങ്ങളുമായി അടുത്ത സ്ഥലമാണിത്. ഈ ആക്രമണത്തില്‍ കിരാന കുന്നുകളില്‍ നിന്നും ആണവവികിരണം ഉണ്ടായി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യന്‍ വ്യോമസേന ഓപ്പറേഷന്‍ സിന്ദൂര്‍ ഫോര്‍മേഷന്‍ നടത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത എല്ലാ വിമാനങ്ങളും ചേര്‍ന്നായിരുന്നു ഈ പ്രത്യേക പറക്കല്‍ നടന്നത്. ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയിലാണ് ഇന്ത്യന്‍ വ്യോമസേന കിരാനകുന്നുകളിലും
നൂര്‍ഖാന്‍ എയര്‍ബേസിലും ആക്രമണം നടത്തിയ കാര്യം സൂചിപ്പിക്കുന്നത്.സുഖോയ്, റഫാല്‍, ജാഗ്വാര്‍, തേജസ് ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളാണ് പാകിസ്ഥാനിലെ സര്‍ഗോദയ്‌ക്കടുത്തുള്ള കിരാന ഹില്‍സ് ആക്രമിച്ചത്. കിരാന ഹില്‍സിനും അതിനടുത്തുള്ള നൂര്‍ഖാന്‍ വ്യോമബേസും ഇന്ത്യന്‍ സേന ആക്രമിച്ചിരുന്നു. പക്ഷെ കിരാന ഹില്‍സ് ഇന്ത്യ ആക്രമിച്ച കാര്യം അന്ന് ഇന്ത്യ നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























