മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിൽ "അഗ്നി പരീക്ഷ", "വിട", "നീതി"എന്ന് കുറിപ്പ്: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത...

ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയൂം തുടർന്ന് മരണം സ്ഥിരീകരിക്കുകയും ചെയ്ത രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം അടക്കം ചെയ്തു. രാഷ്ട്രീയ നേതാക്കളടക്കം മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി സാധ്വി പ്രേം ബൈസയ്ക്ക് സുഖമില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. ബുധനാഴ്ച, ആശ്രമത്തിലേക്ക് എത്തിയ ഒരാളിൽ നിന്ന് അവർക്ക് കുത്തിവയ്പ്പ് ലഭിച്ചതായി റിപ്പോർട്ടുണ്ട്. താമസിയാതെ, അവരുടെ നില വഷളായി. ആരോഗ്യം മോശമായതിനെ തുടർന്ന് കുടുംബം അവരെ പാൽ റോഡിലെ പ്രേക്ഷ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാൽ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. മരണവാർത്ത അവരുടെ അനുയായികളിൽ ഞെട്ടലുണ്ടാക്കി. ആയിരക്കണക്കിന് അനുയായികൾ ആശ്രമത്തിൽ തടിച്ചുകൂടി. മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് ആശുപത്രി ഡയറക്ടർ ഡോ. പ്രവീൺ ജെയിൻ പറഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ച് ശാസ്ത്രി നഗർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും മൃതദേഹം എംഡിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കുടുംബത്തോട് നിർദ്ദേശിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അങ്ങനെ ചെയ്യുന്നതിനുപകരം,
കുടുംബം മൃതദേഹം ബൊറാനഡയിലെ അവരുടെ ആശ്രമത്തിലേക്ക് കൊണ്ടുപോയി. വിവരം ലഭിച്ചതിനെത്തുടർന്ന് ബൊറാനഡ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഹേംരാജ് ആശ്രമത്തിലെത്തി സാധ്വി പ്രേം ബൈസയുടെ മുറി സീൽ ചെയ്തു. പിന്നീട്, രാത്രി വൈകി, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഡിഎം ആശുപത്രിയിലേക്ക് അയച്ചു. മരണത്തിന് ഏകദേശം നാല് മണിക്കൂറിന് ശേഷം, രാത്രി 9.30 ഓടെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആത്മഹത്യാക്കുറിപ്പ് പോലെയുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ദുരൂഹത വർധിച്ചത്. പോസ്റ്റിൽ എന്നിങ്ങനെയായിരുന്നു പരാമർശം.
https://www.facebook.com/Malayalivartha

























