Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...

30 JANUARY 2026 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിൽ "അഗ്നി പരീക്ഷ", "വിട", "നീതി"എന്ന് കുറിപ്പ്: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത...

ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍

മം​ഗ​ളൂ​രുവിൽ കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മരിച്ചു

വലഞ്ഞ് യാത്രക്കാർ... ജമ്മു കശ്മീരിലും , ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞു വീഴ്ച....ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു

വീണ്ടും സ്ത്രീധന പീഡന കൊലപാതകം . ഡൽഹി പോലീസിലെ സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (SWAT) കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നാല് മഅശ്വം ഗർഭിണിയായിരുന്ന യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ അങ്കുറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗുരുതര ആരോപണങ്ങളാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കാജലിന്റെ ബന്ധുക്കൾ ഉയർത്തുന്നത്.2023-ലായിരുന്നു കാജലിന്റെയും അങ്കുറിന്റെയും വിവാഹം. വിവാഹസമയത്ത് ബുള്ളറ്റ് ബൈക്കും സ്വർണ്ണാഭരണങ്ങളും പണവും നൽകിയിരുന്നെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്ക് തൃപ്തിയുണ്ടായിരുന്നില്ലെന്ന് കാജലിന്റെ പിതാവ് രാകേഷ് ആരോപിക്കുന്നു. "മറ്റാരെയെങ്കിലും വിവാഹം കഴിച്ചിരുന്നെങ്കിൽ മകന് കാർ കിട്ടുമായിരുന്നു എന്നുപറഞ്ഞ് അവർ അവളെ നിരന്തരം പരിഹസിക്കുമായിരുന്നു.

 

പിന്നീട് ഒരു കാർ നൽകിയിട്ടും പീഡനം തുടർന്നു," അദ്ദേഹം പറഞ്ഞു. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയും വീട്ടിലെ ജോലികളെച്ചൊല്ലിയും നിരന്തരമായ തർക്കങ്ങൾ നിലനിന്നിരുന്നു.ജനുവരി 22-ന് രാത്രി പത്തുമണിയോടെ പടിഞ്ഞാറൻ ഡൽഹിയിലെ മോഹൻ ഗാർഡനിലുള്ള ഇവരുടെ വാടകവീട്ടിലാണ് സംഭവം നടന്നത്. നാലു മാസം ഗർഭിണിയായിരുന്ന കാജലിനെ അങ്കുർപിന്നിൽ നിന്നും ഭാരമേറിയ ഡംബെൽ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

 

ഗുരുതരമായി പരിക്കേറ്റ യുവതി ജനുവരി 27-ന് രാവിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്.അങ്കുർ മുൻപും കാജലിനെ മർദ്ദിച്ചിരുന്നതായി സഹോദരൻ നിഖിൽ പറയുന്നു. അഞ്ച് മാസം മുൻപ് മർദ്ദനത്തെത്തുടർന്ന് കാജലിനെ തിരികെ കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും, കുട്ടിയുടെ പേരിൽ സത്യം ചെയ്ത് അങ്കുർ മാപ്പ് പറഞ്ഞതിനാൽ അവർ അവിടെത്തന്നെ തുടരുകയായിരുന്നു.

ഗർഭിണിയായിരുന്നിട്ടും ജോലി കഴിഞ്ഞ് വന്നശേഷം വീട്ടുജോലികളെല്ലാം ചെയ്യാൻ കാജൽ നിർബന്ധിതയായിരുന്നുവെന്നും വീട്ടുകാർ ആരോപിച്ചു.പാനിപ്പത്തിലെ കോളേജ് പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. 2023 നവംബറിൽ വിവാഹിതരായ ഇവർ ഹരിയാനയിലെ ഗനൗറിലായിരുന്നു താമസം. അവിടെയുണ്ടായ തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് ഡൽഹിയിലെ മോഹൻ ഗാർഡനിലേക്ക് താമസം മാറിയത്. എന്നാൽ അവിടെയും പീഡനം തുടരുകയായിരുന്നു.

 

കുട്ടി ഇപ്പോൾ കാജലിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്. അവനെ തങ്ങൾ വളർത്തുമെന്നും വലുതാകുമ്പോൾ സത്യം അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം ഫെബ്രുവരി പതിമൂന്നിന്!!  (15 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി  (22 minutes ago)

മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിൽ "അഗ്നി പരീക്ഷ", "വിട", "നീതി"എന്ന് കുറിപ്പ്: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത...  (52 minutes ago)

കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സംസ്ഥാന ബജറ്റ് കരുത്തേകും: കെഎസ്‌യുഎം സിഇഒ അനൂപ് അംബിക  (1 hour ago)

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...  (1 hour ago)

നേമം മണ്ഡലം ശ്രദ്ധേയം  (1 hour ago)

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (1 hour ago)

നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി  (1 hour ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (1 hour ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (2 hours ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (2 hours ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (2 hours ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (2 hours ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (2 hours ago)

Malayali Vartha Recommends