ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു

ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി വീട്ടില്‍ എത്തിയ മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പകല്‍സമയം വീട്ടില്‍ ഭര്‍ത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്‌സ് ജൂസ് കൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം മാനസികമായി തളര്‍ന്ന യുവതി ഇപ്പോഴാണ് പരാതി നല്‍കിയത്.
പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്. ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ ഹോം നഴ്‌സ് പകല്‍ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭര്‍തൃപിതാവിനും നല്‍കിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി. വീട്ടില്‍ താമസിച്ചാണ് മെയില്‍ നഴ്‌സ് ഭര്‍തൃപിതാവിനെ പരിചരിച്ചിരുന്നത്. പീഡനം നടന്നതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍നിന്നും പറഞ്ഞുവിട്ടിരുന്നു.
https://www.facebook.com/Malayalivartha

























