ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ മസ്ജിദ് ഇമാം അറസ്റ്റിലായി; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു, മൊബൈൽ ഫോൺ ഒളിപ്പിച്ചു തുടങ്ങിയ കുറ്റത്തിനാണ് അറസ്റ്റ്

ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ മസ്ജിദ് ഇമാം അറസ്റ്റിലായി. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസ്സൈൻ ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെ രാത്രിയാണ് . ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു, മൊബൈൽ ഫോൺ ഒളിപ്പിച്ചു തുടങ്ങിയ കുറ്റത്തിനാണ്.
കൊലയാളി സംഘത്തിലെ പ്രധാനിയായ അബ്ദുറഹ്മാനെ കൊലപാതകത്തിന് ശേഷം സദ്ദാം ഹുസ്സെെൻ മസ്ജിദിൽ ഒളിപ്പിക്കുകയായിരുന്നു. മാത്രമല്ല അറസ്റ്റിലായവരിൽ ഒരാൾ നൽകിയ മൊബൈൽ ഫോണും സദ്ദാം ഹുസ്സെെൻ മസ്ജിദിൽ സൂക്ഷിച്ച് വച്ചു . ഇന്നലെ പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പോലീസ് ഈ മൊബൈൽ ഫോൺ കണ്ടെത്തി. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ ഇമാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കേസിൽ നിർണായകമാകുന്ന തെളിവുകൾ എല്ലാം പോലീസിന് കിട്ടി. ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നായിരുന്നു ലഭ്യമായത്. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളും ആയുധം എത്തിച്ച ഓട്ടോയമാണ് കണ്ടെടുക്കുകയുണ്ടായി.
നാലുപേരുടെ അറസ്റ്റ് വ്യാഴാഴ്ചയും, ഇമാം ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്നലെ രാത്രിയും രേഖപ്പെടുത്തി. മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടില്ല. ഈ പത്ത് പേരും ഗൂഢാലോചനയിലും, പ്രതികളെ രക്ഷപ്പെടാനും സഹായിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെയും റിമാൻഡ് ചെയ്തു. മൂന്ന് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കുവാനിരിക്കുകയാണ് .ശ്രീനിവാസൻ കൊലക്കേസിൽ ഇതുവരെ 10 പേരാണ് പിടിയിലായിട്ടുള്ളത്.
https://www.facebook.com/Malayalivartha

























