പിണറായി മാറുമോ? മുഖ്യമന്ത്രി സ്ഥാനത്തു പുതിയൊരാൾ വരുമോ? സംഭവിച്ചാൽ അതിശയിക്കേണ്ട ; മൂന്നര വർഷത്തിനു ശേഷം പിണറായി മാറട്ടെയെന്ന ചർച്ച സിപിഎമ്മിൽ മുളപൊട്ടുന്നു. നീക്കത്തിനു പിന്നിൽ അസംത്യപ്തർ...
പിണറായി മാറുമോ? മുഖ്യമന്ത്രി സ്ഥാനത്തു പുതിയൊരാൾ വരുമോ? സംഭവിച്ചാൽ അതിശയിക്കേണ്ട ; മൂന്നര വർഷത്തിനു ശേഷം പിണറായി മാറട്ടെയെന്ന ചർച്ച സിപിഎമ്മിൽ മുളപൊട്ടുന്നു. നീക്കത്തിനു പിന്നിൽ അസംത്യപ്തർപാർട്ടി ബ്രാഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ട സമരനേതാവ് ജി സുധാകരൻ, പാർട്ടിയിൽ ഒന്നുമല്ലാതായി അലഞ്ഞു നടക്കാൻ വിധിക്കപ്പെട്ട തോമസ് ഐസക് , എൽ ഡി.എഫ് കൺവീനറെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിട്ടും കണ്ണൂർ ലോബി വെട്ടിയ എ കെ ബാലൻ ; ഏറ്റവുമൊടുവിൽ P ശശിയുടെ നിയമനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ തുറന്നടിച്ച പി.ജയരാജൻ , സി പി എമ്മിലെ അസംത്യപ്തരുടെ എണ്ണം ഇവരിലൊതുങ്ങുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം ഓർമ്മയില്ലേ? സമരപാരമ്പര്യവും, നേതൃശേഷിയും തെളിയിച്ച ഒരു വിഭാഗം നേതാക്കളെ വെട്ടിയെറിഞ്ഞു. പിണറായിക്ക് അഭിമതരായവർ മാത്രം സ്ഥാനാർത്ഥി പട്ടികയിൽ . തഴയപ്പെട്ട സംഘടനാ സംവിധാനത്തിലെങ്കിലും പുതിയ സ്ഥാനങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇവരാരും പാർട്ടി കോൺഗ്രസിലും ശേഷവും വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടില്ല. മിക്കവരും ചുമതലയില്ലാ നേതാക്കളായി തുടരുന്നു. ഇതോടെയാണ് പഴയ വിഭാഗീതയുടെ പുതിയ വിത്തുകൾ cpim ൽ മുള പൊട്ടുന്നത്. സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് പ്രധാന നേതാക്കളെ തഴഞ്ഞപ്പോൾ പറഞ്ഞ കാരണo , പുതു രക്തത്തെ ഉയർത്തിക്കൊണ്ടുവന്ന് പുതിയ നേതൃത്വം വേണം. രണ്ടാം നിര നേതൃത്വമില്ലാത്ത തായിരുന്നു ത്രിപുരയിലെ തിരിച്ചടിയുടെ കാരണം. ഇത് കേരളത്തിൽ സംഭവിക്കരുത്. ഇതേ വാദമാണ് പിണറായിക്കെതിരെ അസംപ്തരുടെ ആയുധം. മൂന്നര വർഷം കഴിഞ്ഞ് , തെരഞ്ഞെടുപ്പിനോടുക്കുമ്പോൾ പിണറായി മാറട്ടെ. പുതുരക്തത്തിൽ നിന്ന് പുതിയ മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പു നേരിടാം. ഈ ചർച്ചയ്ക്കാണ് പതിയെയെങ്കിലും ആഴത്തിൽ തന്നെ തുടക്കമാകുന്നത്. പി ശശിയെ വിമർശിച്ച പി. ജയരാജന്റെ നടപടി നേതൃത്വത്തെ ത്തെടിച്ചത് അത് ഒറ്റപ്പെട്ട ശബ്ദമല്ലെന്ന ബോധ്യമുള്ളതു കൊണ്ടാണ്. പാർട്ടിയിലെ പരിഷ് കരണങ്ങളിൽ അതൃപ്തരായവർക്ക് P ജയരാജന്റെ വിമർശനം ഊർജമാകുമെന്നും നേതൃത്വത്തിനറിയാം. ജയരാജനു പിന്നാലെ പാർട്ടിയുടെ ജനകീയ നേതാവായ വയനാട്ടിൽ നിന്നുള്ള ck ശശീന്ദ്രൻ ശശിയുടെ നിയമനത്തോട് വിയോജിപ്പറിയിച്ചു. മേഴ്സിക്കുട്ടിയമ്മയും , എ.എൻ. ഷംസീറും പോലും ചുമതല കളുടെ വിഭജനത്തിൽ അതൃപ്തി പ്രകടമാക്കി. പി.എ. മുഹമ്മദ് റിയാസിനു വേണ്ടി തടയപ്പെട്ടെന്ന വികാരം കണ്ണൂരിൽ നിന്നുള്ള DYFI നേതാക്കളിലും ശക്തമാണ്. ടി.വി രാജേഷുൾപ്പെടെയുള്ള കണ്ണൂരിൽ നിന്നുള്ള രണ്ടാം നിര നിശബ്ദ പ്രതിഷേധത്തിലാണ്. എം.ബി രാജേഷെന്ന മികച്ച പാർലമെന്ററിയനെ മന്ത്രി സഭയിലും പ്പെടുത്താറെ റിയാസിനെ ഉൾപ്പെടുത്തിയതിലും രണ്ടാം നിര നേതാക്കൾ ദുഃഖിതരാണ്. അതേസമയം പാർട്ടിയിലെ ചർച്ചാ വിഷയങ്ങളും, കമ്മിറ്റികളിലെ തീരുമാനവും പുറത്തു പോകുന്നത് നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് ചർച്ചകൾ പോലും ചോരുന്നു. അസംതൃപ്തരാരും പിണറായിയോട് നേരിട്ടെതിർപ്പുയർത്തുന്നില്ല. എന്നാൽ ഇവർ തുടക്കമിട്ട പിണറായി മാറട്ടെയെന്ന പതിയെയുള്ള ചർച്ചകൾക്ക് ഏതു സമയത്തും ശക്തി കൈവരാം. അൽഭുതങ്ങൾ സംഭവിച്ചാൽ അതിശയിക്കേണ്ടെന്ന ഒരു മുതിർന്ന നേതാവിന്റെ വാക്കുകകൾ സാക്ഷ്യം. പിന്തള്ള പ്പെട്ടവർക്കു വേണ്ടിയുള്ള സോഷ്യൽ മീഡിയ ചർച്ചകൾ സജീവമായതും ഇതിനോട് ചേർത്തു വായിക്കാം.
"