അഭിഭാഷകരെ തൊടാൻ പ്ലാനിട്ടതോടെ തൊപ്പി തെറിച്ചു! അന്വേഷണ ഉദ്യോഗസ്ഥന്റെ പഴയതൊക്കെ കുത്തിപ്പൊക്കി; ഊറി ചിരിച്ച് ദിലീപ്! ഇത് ആദ്യ താക്കീത്; ഇനി അടുത്ത പണി പിന്നാലെ! നറുക്ക് ആർക്ക്?

നടിയെ ആക്രമിച്ച കേസും, ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവിൽ നിൽക്കവെയാണ് കഴിഞ്ഞ ദിവസമായിരുന്നു ക്രൈം ബ്രാഞ്ച് മേധാവിയുടെ സ്ഥാനമാറ്റം. നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. അഡ്വ ഫിലിപ്പ് ടി വര്‍ഗ്ഗീസ് മുഖേനയാണ് സര്‍ക്കാരിന് പരാതി നല്‍കിയത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എഡിജിപി ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകരുടെ പരാതി. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാലിപ്പോഴിതാ
നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിൽ അഭിഭാഷകരെ അടക്കം ചോദ്യം ചെയ്യാൻ എസ് ശ്രീജിത്ത് പദ്ധതിയിട്ടിരുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് ട്രാൻസ്പോർട്ട് കമ്മിഷണറായുള്ള മാറ്റത്തിന് കാരണമായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല സുധേഷ്കുമാറിന് വിനയായത് പഴകാര്യങ്ങൾ കുത്തി പൊക്കിയതോടെയായിരുന്നു. വിജിലൻസ് ഡി ജി പിയായിരിക്കെ സുധേഷ്കുമാർ പ്രമുഖ ജുവലറിയിൽ നിന്ന് വിലയുടെ വെറും 10 ശതമാനം മാത്രം നൽകി സ്വർണ നെക്ലേസ് വാങ്ങി. ജുവലറിക്കാർ ഇത്തരത്തിൽ ബിൽ നൽകിയിരുന്നു. ഈ ബില്ലിന്റെ പകർപ്പ് സഹിതം ജുവലറി ഉടമ നൽകിയ പരാതിയും ഒരു വിജിലൻസ് കേസിലെ പ്രതിക്കൊപ്പം വിദേശയാത്ര നടത്തിയെന്ന പരാതിയും സുധേഷ്കുമാറിനെതിരെ ഉണ്ടായി.
അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്കെതിരായ അന്തിമറിപ്പോർട്ട് വൈകിപ്പിച്ചതും കൂടിയായപ്പോൾ വിജിലൻസ് ഡയറക്ടർ പദവി തെറിച്ചെന്നാണ് വിവരം. സുധേഷ്കുമാർ എഡിജിപിയായിരിക്കെ മകൾ പൊലീസുകാരനെ മർദ്ദിച്ച സംഭവവും വിവാദമായിരുന്നു.ജയിൽവകുപ്പിൽ എക്സ് കേഡർ ഡിജിപി തസ്തിക സൃഷ്ടിച്ചാണ് ഡിജിപി റാങ്കിലുള്ള സുധേഷ്കുമാറിനെ വിജിലൻസ് തലപ്പത്ത് നിന്ന് നീക്കിയത്. ഡിജിപി റാങ്കിലുള്ള വിജിലൻസ് മേധാവി തസ്തികയിൽ എഡിജിപി റാങ്കിലുള്ള അജിത് കുമാറിനെ നിയമിക്കുകയും ചെയ്തു.
അതേസമയം പൊലീസ് തലപ്പത്തെ മാറ്റങ്ങള്‍ നടിയെ ആക്രമിച്ച കേസിനെ വിപരീതമായി ബാധിക്കുമെന്ന് പറഞ്ഞുകൊണ്ട് സിനിമ നടനും നാടക പ്രവര്‍ത്തകനുമായ പ്രകാശ് ബാരെ രംഗത്തെത്തി . ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് അന്വേഷക സംഘ തലവനെ മാറ്റി എന്നുള്ള കാര്യം അറിയുന്നത് എന്നും അദ്ദേഹം പറയുന്നത് ഈ കേസിലുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു എന്നതാണ് എന്നും പ്രകാശ് ബാരെ പറഞ്ഞു. ഈ സിസ്റ്റം നമ്മളെ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെടുത്തിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























