കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.. തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.. തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,527 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ, കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15,079 ആയി. 0.56 ശതമാനമാണ് പോസിറ്റിവിറ്റി റേറ്റ്. അതേസമയം, 1,656 പേര്‍ രോഗമുക്തരാകുകയും ചെയ്തു.
കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയും ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിക്കുകയും ചെയ്തതോടെ ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. തമിഴ്‌നാടും ഇതേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി.എ.2.12 കണ്ടെത്തിയതായാണ് ഡല്‍ഹി ആരോഗ്യ വകുപ്പ് പറയുന്നത്.
ജീനോ പരിശോധനയിലാണ് സാമ്പിളില്‍ വ്യതിയാനം കണ്ടെത്തിയത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഇതിനായി തെര്‍മല്‍ സ്‌കാനിങ് പരിശോധന നിര്‍ബന്ധമാക്കിയേക്കും.
"
https://www.facebook.com/Malayalivartha

























