അന്വേഷണ സംഘത്തിന്റെ കൈയിലുള്ളത് ആറായിത്തോളം ശബ്ദരേഖകൾ! മഞ്ജു താമസിക്കുന്ന കൊച്ചിയിലെ ഹോട്ടലിൽ അന്വേഷണസംഘമെത്തിമൂന്നു മണിക്കൂറോളം മൊഴിയെടുപ്പ്... താരത്തിൽ നിന്നും ലഭിച്ചത് നിർണായക വിവരങ്ങൾ

കാവ്യാമാധവനെ ചോദ്യചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം എന്നാൽ അതിനു മുൻപ് കഴിഞ്ഞദിവസം ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച മൊഴിയെടുപ്പ് മൂന്ന് മണിക്കൂർ നീണ്ടു. ആറായിത്തോളം ശബ്ദരേഖകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്. ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം ആദ്യമൊഴിയെടുപ്പിൽ മഞ്ജു തിരിച്ചറിഞ്ഞിരുന്നു. പുറത്തുവന്ന കൂടുതൽ ശബ്ദരേഖകൾ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു രണ്ടാം മൊഴിയെടുപ്പ്. നടിയെ അക്രമിച്ച കേസിലെ സാക്ഷിയും ദിലീപിന്റെ സഹോദരനുമായ അനൂപിനെ അഭിഭാഷകൻ മൊഴി പറഞ്ഞുപഠിപ്പിക്കുന്നതിന്റേതെന്ന് കരുതുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. മഞ്ജുവാര്യർക്ക് മദ്യപാനശീലമുണ്ടെന്ന് മൊഴി നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടുന്നതാണ് ശബ്ദരേഖ.
https://www.facebook.com/Malayalivartha

























