നവജാത ശിശുക്കൾക്ക് പാൽ കൊടുക്കവേ കുഴഞ്ഞുവീണു, ചികിത്സയിലായിരുന്ന ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മ മരിച്ചു

തൃശ്ശൂരിൽ നവജാത ശിശുക്കൾക്കു പാൽ കൊടുക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന അമ്മ മരണത്തിന് കീഴടങ്ങി. കൊച്ചന്നൂർ മേലേരിപറമ്പിൽ സനീഷ (27) ആണു മരിച്ചത്. പറപ്പൂർ മുള്ളൂർ കാഞ്ഞങ്ങാട് വീട്ടിൽ കുട്ടപ്പന്റെയും വാസന്തിയുടെയും മകളാണ്. തൃശൂർ മെഡിക്കൽ കോളജിൽ മാർച്ച് 29 നാണ് സനീഷ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്.
ചൊവ്വ പുലർച്ചെ 2 മണിയോടെ കുട്ടിക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതാണ് മരണകാരണമെന്നു ഡോക്ടർമാർ വ്യക്തമാക്കി. രജീഷാണ് സനീഷയുടെ ഭർത്താവ്. നേരത്തെ മലേഷ്യയിലായിരുന്ന രജീഷ് ഒന്നര വർഷമായി നാട്ടിൽ തെങ്ങുകയറ്റ തൊഴിലാളിയാണ്.ഇവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾക്ക് പുറമേ ശ്രീനിധി എന്നൊരു മകൾ കൂടിയുണ്ട്.
അതേസമയം കോഴിക്കോട് ബൈക്കിന് പിന്നില്‍ ലോറി ഇടിച്ചു പന്ത്രണ്ട് വയസ്സുകാരി മരിച്ചു. പേരാമ്പ്ര എ.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാർഥിനിയും കായണ്ണ പാടയാട്ടുപൊയില്‍ ഷിജുവിന്റെ മകളുമായ നിരഞ്ജനയാണ് മരിച്ചത്.സ്കൂളിൽ നിന്ന് യു.എസ്.എസ് ക്ലാസ് കഴിഞ്ഞ് സഹപാഠിയോടൊപ്പം അവളുടെ പിതാവിന്റെ ബൈക്കിന് പിന്നില്‍ സഞ്ചരിക്കുമ്പോൾ കായണ്ണ കനാല്‍ റോഡില്‍ വെച്ചായിരുന്നു അപകടം.
ബൈക്കിന് പിന്നിൽ ടിപ്പറിടിച്ചതിനെ തുടർന്ന് നിരഞ്ജന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബൈക്ക് ഓടിച്ച യുവാവും മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha

























