Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന് ജന്മനാട്ടിൽ സ്മാരകം നിർമിച്ചില്ല എന്ന മട്ടിൽ ചില ടെലിവിഷൻ വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും പരാമർശങ്ങൾ കണ്ടു; പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിൽ അദ്ദേഹത്തിന്റെ കുടുംബ സ്ഥലത്ത് സ്മാരകം നിർമിക്കാൻ സ്വത്ത് സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം കഴിഞ്ഞില്ല; സ്മാരകം നിർമിക്കാൻ കഴിയാത്തതെന്തെന്ന് വിശദമാക്കി മുൻ മന്ത്രി എ കെ ബാലൻ

25 APRIL 2022 04:09 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന് ജന്മനാട്ടിൽ സ്മാരകം നിർമിച്ചില്ല എന്ന മട്ടിൽ ചില ടെലിവിഷൻ വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും പരാമർശങ്ങൾ കണ്ടു. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിൽ അദ്ദേഹത്തിന്റെ കുടുംബ സ്ഥലത്ത് സ്മാരകം നിർമിക്കാൻ സ്വത്ത് സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം കഴിഞ്ഞില്ല. 30 സെന്റ് സ്ഥലത്തുള്ള രണ്ടു നില കെട്ടിടം അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ പേരിലാണുള്ളത്.

അവർ സ്ഥലം വിട്ടുതരില്ലെന്നാണ് അറിയിച്ചത്. അതിനാൽ അവിടെ സ്മാരകം നിർമിക്കാൻ കഴിഞ്ഞില്ലെന്ന് വിശദമാക്കി രംഗത്ത് വന്നിരിക്കുകയാണ് മുൻ മന്ത്രി എ കെ ബാലൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന് ജന്മനാട്ടിൽ സ്മാരകം നിർമിച്ചില്ല എന്ന മട്ടിൽ ചില ടെലിവിഷൻ വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും പരാമർശങ്ങൾ കണ്ടു. 24 ന്യൂസ് ചാനലിൽ ശ്രീ. ശ്രീകണ്ഠൻ നായർ ഇങ്ങനെയൊരു പരാമർശം നടത്തി.

അദ്ദേഹത്തോട് വസ്തുതകൾ വിശിദീകരിച്ചപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നാണ് മനസ്സിലാക്കുന്നത്. പ്രേംനസീറിന്റെ സ്മാരകം ഉണ്ടാക്കുന്ന കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് നോക്കാം. ഒന്നാം പിണറായി സർക്കാരിൽ ഞാൻ സാംസ്കാരിക വകുപ്പ് മന്ത്രി ആയിരിക്കെ സാംസ്കാരിക രംഗത്തെ പ്രമുഖരായ, മണ്മറഞ്ഞുപോയവർക്ക് സ്മാരകങ്ങൾ നിർമിക്കാൻ തീരുമാനിക്കുകയും നിരവധി സ്മാരകങ്ങൾ നിർമിക്കുകയും ചെയ്തു. അനശ്വര നടനായ സത്യന് സ്മാരകം ഉണ്ടാക്കുമെന്ന് 2017 ൽ അദ്ദേഹത്തിന്റെ 46-ാം ചരമദിനത്തിലാണ് പ്രഖ്യാപിച്ചത്.

2019 ൽ സ്മാരകം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്തു. അതാണ് കേരള ചലച്ചിത്ര അക്കാദമിയിൽ യാഥാർഥ്യമാക്കിയ ചലച്ചിത്ര പഠന-ഗവേഷണ കേന്ദ്രവും ആർകൈവ്‌സും. കർണാടക സംഗീതത്തിലെ അതികായനായിരുന്ന എം ഡി രാമനാഥന് അദ്ദേഹത്തിന്റെ ജന്മദേശമായ കണ്ണമ്പ്രയിൽ ഒരു കോടി രൂപ ചെലവിൽ സ്മാരകം നിർമിച്ചു. പ്രശസ്ത കഥാപ്രസംഗ കലാകാരനായിരുന്നു വി. സാംബശിവന് അദ്ദേഹത്തിന്റെ ജന്മനാടായ ചവറ തെക്കുംഭാഗത്ത് സ്മാരകം നിർമിച്ചു ( ഏപ്രിൽ 23 സാംബശിവന്റെ ചരമദിനമാണ്).

ഒ വി വിജയൻ, മഹാകവി ഒളപ്പമണ്ണ, മഹാകവി പി കുഞ്ഞിരാമൻനായർ, കാസർഗോഡ് ഗോവിന്ദ പൈ തുടങ്ങി നിരവധി സാംസ്കാരിക നായകർക്കുള്ള സ്മാരകം നിർമിക്കാനുള്ള പ്രവർത്തനം നടത്തി. ഓരോ ജില്ലയിലും ശരാശരി 50 കോടി രൂപ ചെലവിൽ നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതി ആരംഭിച്ചു.

പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിൽ അദ്ദേഹത്തിന്റെ കുടുംബ സ്ഥലത്ത് സ്മാരകം നിർമിക്കാൻ സ്വത്ത് സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം കഴിഞ്ഞില്ല. 30 സെന്റ് സ്ഥലത്തുള്ള രണ്ടു നില കെട്ടിടം അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ പേരിലാണുള്ളത്. അവർ സ്ഥലം വിട്ടുതരില്ലെന്നാണ് അറിയിച്ചത്. അതിനാൽ അവിടെ സ്മാരകം നിർമിക്കാൻ കഴിഞ്ഞില്ല.

പ്രേംനസീറിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ശാർക്കര ക്ഷേത്രത്തിനടുത്ത് ഗവണ്മെന്റിന്റെ സ്ഥലത്ത് സാംസ്കാരികനിലയം സ്ഥാപിക്കാൻ അഞ്ചു കോടി രൂപയുടെ പ്രോജക്ടിന് രൂപം നൽകി. ഒരു കോടി രൂപ അന്ന് ചിറയിൻകീഴിനെ നിയമസഭയിൽ പ്രതിനിധീകരിച്ച ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന ശ്രീ. വി. ശശിയുടെ എം എൽ എ ഫണ്ടിൽ നിന്നും 1.30 കോടി രൂപ സാംസ്കാരികവകുപ്പും നൽകി ഒന്നാം ഘട്ടം നിർമാണ പ്രവൃത്തി ആരംഭിച്ചു.

2020 ഒക്ടോബർ 26 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. ഞാനാണ് അധ്യക്ഷനായിരുന്നത്. മുൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയാണ് സ്വാഗതം പറഞ്ഞത്. നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രേംനസീർ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയും അവരോട് വലിയ അടുപ്പം പുലർത്തുകയും ചെയ്ത കലാകാരനാണ്. പക്ഷെ മാറിമാറിവന്ന കോൺഗ്രസ് സർക്കാരുകൾ അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ മുൻകയ്യെടുത്തില്ല.

ഒരു ഘട്ടത്തിൽ സ്മാരകമുണ്ടാക്കാൻ ഫണ്ട് പിരിച്ചു. ആ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കാതിരുന്നതിന് കാരണം സ്ഥലം ലഭ്യമാകാനുണ്ടായ സാങ്കേതിക പ്രശ്നമാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ എൽ ഡി എഫ് സർക്കാർ പ്രേംനസീറിന്റെ സ്മാരകം നിർമിക്കാൻ തീരുമാനിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നിർമാണം പുരോഗമിക്കുകയുമാണ്. ഇതൊന്നും കാണാതെയാണ് ചിലർ, പ്രേംനസീറിന് ഒരു സ്മാരകവുമില്ല എന്ന പ്രചാരണം നടത്തുന്നത്.

തെറ്റായ വാർത്ത നൽകിയ വാർത്താ ചാനൽ അത് തിരുത്തിയെന്നാണ് മനസ്സിലാക്കുന്നത്. പ്രേംനസീറിന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ അദ്ദേഹം സ്വതന്ത്രമായ നിലപാടിൽ നിന്ന് മാറി സ്വീകരിച്ച നിലപാട് പൂർണമായും കോൺഗ്രസിന് അനുകൂലവും ഇടതുപക്ഷത്തിന് എതിരുമായിരുന്നു.

എന്നിട്ടും പ്രേംനസീർ മരിച്ച ശേഷം അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ കോൺഗ്രസ്സുകാർ ഒന്നും ചെയ്തില്ല. എന്നാൽ പ്രേംനസീർ ശക്തമായി എതിർത്തിരുന്ന ഇടതുപക്ഷത്തിന്റെ സർക്കാരാണ് അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ തുടങ്ങിയത്. വിമർശിക്കുന്നവർ ഈ വസ്തുതകൾ മനസ്സിലാക്കുന്നത് നന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (28 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (41 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (46 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (54 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends