Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ആക്രി ബൈക്കും സൂപ്പറാകും ! കാലം കഴിഞ്ഞെന്ന പേരിൽ ആശിച്ച് മോഹിച്ച് വാങ്ങിയ ബൈക്കിനി കളയണ്ട; പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ 'സൃഷ്ടി' കണ്ടാൽ ഞെട്ടും

26 APRIL 2022 07:59 AM IST
മലയാളി വാര്‍ത്ത

ആക്രിയാണെന്ന് കരുതി ചികഞ്ഞ് നോക്കണ്ട , ഈ ബൈക്കിൽ തൊട്ടാൽ ഞെട്ടും ! പത്തും ഇരുപതും വർഷം പഴക്കമായതിന്റെ പേരിൽ സ്ക്രാപ്പാക്കാൻ വച്ച ബൈക്കുകളെ പുതുപുത്തൻ ഇലക്ട്രിക്ക് ബൈക്കാക്കി നിരത്തിലിറക്കാനുള്ള സാങ്കേതിക വിദ്യയുമായി പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ സൃഷ്ടി പ്രദർശനം.

പത്തനംതിട്ട മുസലിയാർ എൻജിനീയറിങ്ങ് കോളജിലെ മിടുമിടുക്കന്മാരായ കുട്ടികളാണ് ആക്രിയാക്കാൻ വച്ച ബൈക്കിനെ സൂപ്പറാക്കി കളത്തിലിറക്കിയത്. പഴയ ടി വി എസ് വിക്ടർ ബൈക്കിന്റെ എൻജിൻ ഭാഗം അഴിച്ച് മാറ്റി , ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചാണ് കുട്ടികളുടെ പരീക്ഷണം.

രാജ്യത്ത് ഉപയോഗിക്കുന്ന ബൈക്കുകൾക്ക് നിശ്ചിത കാലാവധി നിശ്ചയിച്ചിട്ടുണ്ട്. ഈ കാലാവധിയിൽ ബൈക്കുകൾ സാധാരണ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ , ഈ മോട്ടോർ സൈക്കിളുകൾ ഉപേക്ഷിക്കാതെ റീ സൈക്കിൾ ചെയ്ത് പുനരുപയോഗിക്കാനുള്ള പദ്ധതിയാണ് പത്തനംതിട്ട മുസലിയാർ എൻജിനീയറിങ്ങ് കോളജിലെ അവസാന വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് വിദ്യാർത്ഥികൾ ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്.

ഉപയോഗിക്കാതെ ഇരിക്കുന്ന മോട്ടോർസൈക്കിളിന്റെ എൻജിൻ ഭാഗം അഴിച്ചു മാറ്റിയ ശേഷം , ഇവിടെ ഇലക്ട്രിക് മോട്ടോർ ഘടിപ്പിക്കും. ഇതിലേക്ക് പവർ എത്തിക്കുന്നതിനായി ബാറ്ററിയും ഘടിപ്പിക്കും. ഇത്തരത്തിലാണ് ഇലക്ട്രിക് ബൈക്ക് ആക്കി ഉപേക്ഷിക്കപ്പെട്ട ബൈക്കിനെ മാറ്റുന്നത്. സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണ് ഇതിലൂടെ വിദ്യാർഥികൾ ലക്ഷ്യമിടുന്നത്.

പത്തനംതിട്ട മുസ്ലിയാർ എൻജിനീയറിംങ്ങ് കോളജിലെ ഫൈനൽ ഇയർ വിദ്യാർത്ഥികളായ അനന്തു കൃഷ്ണൻ എസ് , ഷുഹൈബ് ഷൈബു , സുജിത്ത് ലാൽ എസ് എന്നിവർ ചേർന്നാണ് പ്രോജക്ട് തയ്യാറാക്കിയത്. ടെക്‌നോളജി വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ചുവരുന്ന സൃഷ്ടിയുടെ എട്ടാമത് എഡിഷനാണ് പത്താമുട്ടത്തെ കോളേജ് ക്യാമ്പസിൽ ആരംഭിച്ചിരിക്കുന്നത്.

ഏപ്രിൽ 26 ചൊവ്വാഴ്ചയും ക്യാമ്പസിൽ പ്രദർശനം തുടരും. സാങ്കേതികവിദ്യാ രംഗത്തെ ഇന്ത്യയിലെ യുവതലമുറയെ വ്യാവസായികമേഖലയുമായി ബന്ധപ്പെടുത്തി ടെക്‌നോളജി രംഗത്തെ ഏറ്റവും പുതിയ വിജ്ഞാന മേഖലകൾ പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് സെന്റ്ഗിറ്റ്സ് പ്രദർശനത്തിലൂടെ നിർവഹിക്കുന്നത്.

സാങ്കേതികവിദ്യ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായ് എന്നതാണ് ഈ വർഷത്തെ പ്രദർശനവിഷയം. പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാൻ പര്യാപ്തമായ സാങ്കേതിക കണ്ടുപിടുത്തങ്ങളായിരിക്കും മേളയുടെ മുഖ്യ ആകർഷണം.

അപകടകരമായ തൊഴിലിടങ്ങളിലെ പുതിയ സാങ്കേതിക സുരക്ഷാസംവിധാനങ്ങൾ, അതിവേഗത്തിലുള്ള കമ്യുണിക്കേഷൻ & മൊബിലിറ്റി, ആരോഗ്യ-കാർഷിക മേഖലകളിലെ പുതുതലമുറ സാങ്കേതിക വിദ്യകൾ, ഭിന്നശേഷിക്കാർക്ക് സഹായകരമായ നൂതന സാങ്കേതിക ഉപകരണങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള ടെക്‌നോളജി സാദ്ധ്യതകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സ്വാധീനം തുടങ്ങിയ പ്രധാന മേഖലകളിൽ ഊന്നിയുള്ള പ്രൊജെക്ടുകളാണ് പ്രദർശിപ്പിക്കപ്പെടുക.

കൂടാതെ, ഐക്യരാഷ്ട്രസഭയുടെ 21-ാം നൂറ്റാണ്ടിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളും സൃഷ്ട്ടിയിൽ ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, യുവസംരംഭകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷൻ്റെ (KSUM) സഹകരണത്തോടെയാണ് പ്രദർശനവും മത്സരവും നടക്കുന്നത്.

ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനികളായ ആൻസിസ്‌ (ANSYS), Entuple Technologies, മാത്ത് വർക്ക്‌സ് (MathWorks), കോൺസെപ്റ്റിയ കണക്ട് (Conceptia Konnect), റെസ്‌പൊ (Rezpo), നിയോ ടോക്യോ (NeoTokyo) സ്പീക്ക് ആപ്പ് (SpeakApp), മെഗാസൊലൂഷൻസ് (Mega Solutions) എന്നിവരാണ് സൃഷ്ടിയുടെ വ്യാവസായിക സഹകർത്താക്കൾ. കൂടാതെ, സെന്റ്ഗിറ്റ്സ് ഐ.ഇ.ഡി.സി (IEDC), സെന്റ്ഗിറ്റ്സ് സെന്റർ ഫോർ ഇന്നൊവേഷൻ & എന്റർപ്രണർഷിപ് (SCIE) എന്നിവരുമായി സഹകരിച്ചാണ് "സൃഷ്ടി" സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്ച്ച നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പാരഗൺ പോളിമർ പ്രോഡക്ട്സ് ഡയറക്ടർ റെജി കെ ജോസഫ് മുഖ്യാതിഥിയായിരിക്കും. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ, കംപ്യുട്ടർ സയൻസ്, കെമിക്കൽ, ഫുഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ്, അനലറ്റിക്കൽ, റോബോട്ടിക്‌സ് എന്നീ പന്ത്രണ്ട് വിഭാഗങ്ങളിലായി അഞ്ച് ലക്ഷം രൂപയോളം സമ്മാനത്തുകയുള്ള അവാർഡുകൾക്കായി പ്രോജക്ടുകൾ മത്സരിക്കും.

പ്രദർശനത്തിലെ ഏറ്റവും മികച്ച പ്രോജക്ടിന് "ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്" ആയി ഒരു ലക്ഷം രൂപയും, മികച്ച ഗൈഡിനു 5,000 രൂപയും, ഓരോ വിഭാഗത്തിലെയും മികച്ച പ്രോജക്ടിന് 12,000 രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച ജനപ്രിയ പ്രോജക്ടിനും, മികച്ച സ്ഥാപനത്തിനും, മികച്ച ബിസിനസ് പ്ലാനിനും പ്രത്യേകം പുരസ്ക്കാരങ്ങൾ ഒരുക്കിയിരിക്കുന്നു.

മുൻവർഷങ്ങളിലേതുപോലെ ഇന്ത്യയിലെ പതിനേഴോളം സംസ്ഥാനങ്ങളിലെ മുൻനിര സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആയിരത്തിഇരുനൂറോളം ആധുനിക സാങ്കേതിക ആവിഷ്കാരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങൾ സൃഷ്ടിയിൽ പ്രദർശിപ്പിക്കപ്പെടും. കൂടാതെ സെന്റ്ഗിറ്റ്സിലെ വിവിധ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റുകൾ ഒരുക്കുന്ന പ്രോജക്ടുകളും പ്രദർശനത്തിൽ ഇടം പിടിക്കും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൗജന്യമായി രണ്ടു ദിവസത്തെ പ്രദർശനം വീക്ഷിക്കാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (41 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (55 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (3 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends