കണ്ണില്ലാത്ത ക്രൂരത.... അച്ഛനും അമ്മാവനും ചേര്‍ന്ന് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍... അമ്മാവനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കണ്ണില്ലാത്ത ക്രൂരത.... അച്ഛനും അമ്മാവനും ചേര്‍ന്ന് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍... അമ്മാവനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
മൂന്നാര്‍ സ്വദേശിയായ 42കാരനാണ് പിടിയിലായത്. മറയൂരിലാണ് സംഭവം നടന്നത്. അച്ഛനും അമ്മാവനും ചേര്‍ന്നാണ് കുട്ടിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചത്. അമ്മാവനായി പോലീസ് അന്വേഷണം ഊര്‍ജജിതമാക്കി.
നാലര വയസുള്ളപ്പോള്‍ മുതല്‍ രണ്ടു പേരും ചേര്‍ന്ന് കുട്ടിയെ ലൈംഗികമായി പലതവണ പീഡിപ്പിച്ചു. ഒരേ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് ഇവരുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടിയെ അമ്മ ബാലഭവനിലാക്കിയിരുന്നു.
കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. അച്ഛനെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha


























