Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ക്രൈംബ്രാഞ്ച് മേധാവി ഇനിയും ചാര്‍ജെടുത്തില്ല... നടി അക്രമിപ്പെട്ട കേസില്‍ അനിശ്ചിതത്വം തുടരുന്നു; ദിലീപിന്റെ അഭിഭാഷകര്‍ ആത്മവിശ്വാസത്തില്‍

26 APRIL 2022 11:46 AM IST
മലയാളി വാര്‍ത്ത

ദിലീപ് പ്രതിയായ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ മുപ്പത്തിനാല് ദിവസം മാത്രം ബാക്കി . കേസിന്റെ അന്തിമ ഘട്ടത്തിലായിരുന്നു അന്വേഷണച്ചുമതല വഹിച്ചിരുന്ന എഡിജിപി ശ്രീജിത്തിനെ മാറ്റിയത്. പകരം ചുമതല നല്‍കിയ ഷേഖ് ദര്‍വേഷ് സാഹിബിനാണ്. ഇദ്ദേഹം എന്ന് ചുമതലയേറ്റെടുക്കും എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.


ട്രാന്‍സ്ഫര്‍ ഉത്തരവ് വന്ന് എട്ട് ദിവസത്തിനകം ചാര്‍ജെടുക്കണമെന്നതാണ് വ്യവസ്ഥ. അങ്ങനെ വരുമ്പോള്‍ പെരുന്നാളിനു ശേഷം മൂന്നാം തീയതിയോ നാലാം തീയതിയോ മാത്രമായിരിക്കും ചാര്‍ജെടുക്കുക. പിന്നീട് ഫയല്‍ പഠിക്കണം. ഡയറക്ടര്‍ കേന്ദ്രീകൃത സംവിധാനമാണ് ക്രൈംബ്രാഞ്ചും വിജിലന്‍സുമെല്ലാം. അതു കൊണ്ട് തന്നെ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ക്രൈം ബ്രാഞ്ച് മേധാവിക്കുണ്ട്. കേസ് ഫയല്‍ പൂര്‍ണ്ണമായി പഠിക്കാതെ മുന്നോട്ട് നീങ്ങാനാകില്ലെന്ന് സാരം. കേസില്‍ തിരിച്ചടി നേരിട്ടാല്‍ പൊതു സമൂഹം വിചാരണ ചെയ്യുമെന്ന ഭയവും പുതിയ ക്രൈം ബ്രാഞ്ച് മേധാവിക്കുണ്ടെന്ന് സൂചനകളുണ്ട്. ശ്രീജിത്തിനിപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ രക്തസാക്ഷി പരിവേഷമാണ്.



അന്വേഷത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലേക്കാണ് ഇനി ഉദ്യോഗസ്ഥര്‍ക്ക് കടക്കേണ്ടത്. കാവ്യ മാധവന്‍ ഉള്‍പ്പെടെ മൊഴി എടുക്കേണ്ടവരുടെ ലിസ്റ്റ് ശ്രീജിത്ത് തയ്യാറാക്കിയിരുന്നു. ചില പ്രതികളെയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. മൊഴി എടുപ്പില്‍ നിന്ന് പല തവണ തന്ത്രപരമായി ഒഴിഞ്ഞു മാറിയ കാവ്യയെ ഇനി എവിടെ വച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും വ്യക്തതയില്ല. ഇവരുടെ മൊഴികളും മൊഴികളിലെ വൈരുധ്യവും കോടതിക്കു മുന്നില്‍ നിര്‍ണായക തെളിവാകുമെന്ന് കരുതപ്പെട്ടിരുന്നു.


രണ്ടായിരത്തി പതിനേഴില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോടതി മുറയില്‍ ആക്‌സസ് ചെയ്യപ്പെട്ടു എന്നതിന്റെ പരിശോധന വളരെ പ്രധാനമാണ് . രണ്ട് സാധ്യതകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നു , ഒറിജിനല്‍ ഫയല്‍ എഡിറ്റു ചെയ്യപ്പെട്ടോ, അല്ലെങ്കില്‍ ഒറിജിനല്‍ ഫയല്‍ തന്നെ മാറിയോ എന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. രണ്ടായാലും അത് വിധിയെത്തന്നെ മാറ്റിമറിക്കും. ഇക്കാര്യത്തില്‍ അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടും വൈകുകയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നത് ചില ഉന്നതതല സമ്മര്‍ദ്ദങ്ങള്‍ കാരണമാണെന്നും വിവരമുണ്ട്. കേസന്വേഷണം വൈകിക്കാന്‍ ഹൈക്കോടതിയിലെ ചില മുതിര്‍ന്ന അഭിഭാഷകരും ശ്രമിക്കുന്നുണ്ട്. സമീപ കാലത്ത് പുറത്തുവന്ന അഭിഭാഷകരും സാക്ഷികളും തമ്മിലുള്ള ശബ്ദരേഖകള്‍ പുറത്തുവന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചില അഭിഭാഷകര്‍ കോടതിയെ തന്നെ സമീപിച്ചിട്ടുണ്ട്.



അതേ സമയം ദിലീപിന്റെ അഭിഭാഷകര്‍ വലിയ ആത്മവിശ്വാസത്തിലാണെന്നാണ് വിവരം. ദിലീപിനെതിരായ രണ്ട് സുപ്രധാന മൊഴികളും സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തില്‍ നിലനില്‍ക്കുന്നില്ല. കിനാലൂരിലെ റിസോര്‍ട്ടില്‍ ദിലീപിനൊപ്പം പള്‍സര്‍ സുനിയെ കണ്ടു എന്ന് മൊഴി നല്‍കിയ സാക്ഷിയും പള്‍സര്‍ സുനിക്ക് ദിലീപ് പണം കൈമാറിയത് അറിയാമെന്ന് മൊഴി നല്‍കിയ സാക്ഷി ക്രോസ് വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

 

നിലവില്‍ അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളില്‍ ദിലീപിനെ നേരിട്ട് കുറ്റകൃത്യത്തില്‍ കണക്ട് ചെയ്യാവുന്ന വസ്തുതകള്‍ ഇല്ലെന്നാണ് അഭിഭാഷകരുടെ വിശ്വാസം. അതേ സമയം വധ ഗൂഢാലോചന കേസില്‍ നടത്തിയ അന്വേഷണത്തിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു . പല സുപ്രധാന സാക്ഷി മൊഴികളും ശബ്ദ രേഖകളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതിന്റെ ആധികാരികത കോടതിയില്‍ ഉറപ്പിക്കാന്‍ ശരിയായ ദിശയിലുള്ള സമ്മര്‍ദ്ദങ്ങളില്ലാത്ത തുടരന്വേഷണം നടക്കേണ്ടത് ആവശ്യമാണ്. ശ്രീജിത്തിന്റെ മാറ്റത്തോടെ അവതാളത്തിലായത് അവസാന ഘട്ടത്തിലെ ഈ തുടരന്വേഷണമാണ്.

 


കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടെ മൊഴി എടുത്തതിനു ശേഷം പിന്നീട് കാര്യമായ മുന്നോട്ടുപോക്ക് അന്വേഷണത്തില്‍ ഉണ്ടായിട്ടില്ല. ദിലീപിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ചാറ്റുകള്‍, ഓഡിയോ സന്ദേശങ്ങള്‍ തുടങ്ങിയവയെ കുറിച്ചെല്ലാം കൂടുതല്‍ പേരില്‍ നിന്ന് അടിയന്തിരമായി മൊഴി എടുക്കേണ്ടതുണ്ട്. ക്യാവ്യാ മാധവന്‍ ഉള്‍പ്പെടെയുള്ള ദിലീപിന്റെ ബന്ധുക്കള്‍, അഭിഭാഷകര്‍, കേസിലെ പ്രതികള്‍ എന്നിവരെയെല്ലാം വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്.



നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന ശബ്ദരേഖകളും പുതിയ തെളിവുകളുമാണ്. കോടതിയെ കബളിപ്പിച്ച് മൊഴിമാറ്റാന്‍ സാക്ഷികളെ പ്രേരിപ്പിക്കുന്ന അഭിഭാഷകര്‍, പുതിയ ഫോണ്‍ ചാറ്റുകളും സന്ദേശങ്ങളും - ദിലീപിനെതിരെയുള്ള പരമാവധി തെളിവുകളിലേക്ക് അന്വേഷണ സംഘം നീങ്ങുകയായിരുന്നു. ശ്രീജിത്തിനുണ്ടായ പൊടുന്നനെയുള്ള മാറ്റം വരെ എല്ലാം ശരിയായ ദിശയിലായിരുന്നു. എന്നാല്‍ ഉന്നതതല സമ്മര്‍ദങ്ങളില്‍ ക്രൈംബ്രാഞ്ച് നലപ്പത്ത് മാറ്റം വന്നിടത്താണ് അതിജീവിതക്ക് നീതി കിട്ടുമോ എന്ന ഡബ്ലിയു സി സി യുടെ ആശങ്ക ശരിവയ്ക്കപ്പെടുന്നത്. ഇനിയെല്ലാം ഷേഖ് ദര്‍വേഷ് സാഹിബിന്റെ കൈയ്യില്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ പോലും സംശയിക്കപ്പെടുമ്പോള്‍ പിടിച്ചു നില്‍ക്കാനാവുമോ പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (33 minutes ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (37 minutes ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (41 minutes ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (46 minutes ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (58 minutes ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (1 hour ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (1 hour ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (1 hour ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (1 hour ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (1 hour ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (1 hour ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (2 hours ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (2 hours ago)

Malayali Vartha Recommends