Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

കൊവിഡ് വീണ്ടും പിടിമുറുക്കി! കേരളത്തിൽ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി... ധരിച്ചില്ലെങ്കില്‍ പിഴ... സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കില്‍ പിഴ

27 APRIL 2022 01:31 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന്‌ ഉത്തരവില്‍ ഇല്ല. പൊതു സ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്ന സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്രചെയ്യുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം.

പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍, തൊഴിലടങ്ങള്‍, വാഹന യാത്രകളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.

സംസ്ഥാനത്ത് നിലവില്‍ കോവിഡ് തീവ്രവ്യാപനമില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്. കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്, മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് വര്‍ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ ഡോസ് നല്‍കാന്‍ പ്രോത്സാഹിപ്പിക്കണം. വാക്സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്സിനേഷന്‍ ശക്തിപ്പെടുത്തും.ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തുടരുകയാണ്. പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. 

അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്. കൊവിഡ് കേസുകൾ കൂടുന്നതിനെ തുടർന്ന് ദില്ലി, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. നിലവിൽ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (3 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (3 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (3 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (3 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (3 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (4 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (4 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (4 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (4 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (4 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (5 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (5 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (6 hours ago)

Malayali Vartha Recommends