ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്

യുവാവിന് പുതു ജിവൻ നൽകി കേരള പോലീസ്. ജീവിതം മടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തിയ പോലീസുകാരുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൊട്ടാരക്കര എസ്.ഐ. പങ്കജ് കൃഷ്ണ, സി.പി.ഒ. കിരൺ എന്നിവരാണ് തങ്ങളുടെ കൃത്യമായ ഇടപെടലിലൂടെ യുവാവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
ശനിയാഴ്ച 3.30-നാണ് വെള്ളാരംകുന്നിൽ 40-കാരൻ കയറുമായി മുറിയിൽകയറി കതകടച്ചത്. യുവാവ് ആത്മഹത്യക്കു ശ്രമിക്കുന്നെന്ന അടിയന്തര സന്ദേശം പോലീസിനു ലഭിച്ചതും ഇതേസമയത്തായിരുന്നു.
പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥർ പാഞ്ഞെത്തി കതക് ചവിട്ടിത്തുറക്കുമ്പോൾ ഫാനിൽ തൂങ്ങിപ്പിടയുന്ന യുവാവിനെയാണ് കണ്ടത്. സെക്കൻഡുകൾക്കുള്ളിൽ യുവാവിനെ ഉയർത്തിപ്പിടിച്ച് കഴുത്തിലെ കുരുക്കഴിച്ച് രക്ഷിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























