അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നെയ്യാറ്റിന്‍കര വ്‌ലാത്താങ്കരയില്‍ ഭാര്യയെ യുവാവ് കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്‌ലാത്താങ്കര ആര്‍.സി ചര്‍ച്ചിന് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (33) ആണ് ഭാര്യ അല്‍മയെ (33) കുത്തിക്കൊലപ്പെടുത്തിയത്. കല്യാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്നാണ് അല്‍മയെ കൊലപ്പെടുത്തിയതെന്ന് വിഷ്ണനാഥ് പൊലീസിന് മൊഴി നല്‍കി.
കുട്ടികളില്ലാത്തത് സംബന്ധിച്ച് ഭാര്യയുമായി ഏറെനാളായി തര്‍ക്കം ഉണ്ടായിരുന്നതായി വിഷ്ണുനാഥ് പൊലീസിനോട് പറഞ്ഞു. ഇന്നും ഇത് സംബന്ധിച്ച് തര്‍ക്കം ഉണ്ടായി. ആ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അല്‍മയുടെ കഴുത്തിനാണ് കുത്തേറ്റത്. ഭാര്യയെ കുത്തിയ ശേഷം അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവകം പറഞ്ഞു. സഹോദരന്‍ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോള്‍ അല്‍മ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.
പാറശാല പൊലീസ് കസ്റ്റിഡിയിലെടുത്ത വിഷ്ണുവിനെ നാളെ കോടതിയില്‍ ഹാജരാക്കും. അല്‍മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പി.എസ്.സി കോച്ചിംഗ് സെന്റര്‍ അദ്ധ്യാപകനാണ് വിഷ്ണുനാഥ്. ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. ഇതുവരെ വീട്ടില്‍ നിന്നും തര്‍ക്കങ്ങളോ ബഹളങ്ങളോ ഒന്നും കേട്ടിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























