അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...

കാലടിയിൽ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർത്ഥിനി അഞ്ജനയുടെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി നാട്ടുകാരും കുടുംബവും രംഗത്ത്. അഞ്ജന പുഴയിലേക്ക് വീണ സമയത്ത് റെയിൽവേ പാലത്തിന് മുകളിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ മൊഴി നൽകി. ഇതോടെ മകളുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമോ ആത്മഹത്യാ പ്രേരണയോ ആണെന്നും ആരോപിച്ച് കുടുംബം പോലീസിനെ സമീപിച്ചു.
സംഭവദിവസം അഞ്ജനയുടെ കൂടെ ആൺസുഹൃത്ത് ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ കുടുംബം വലിയ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ, അഞ്ജനയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനാകാത്തതും കേസിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിന് ബലം നൽകുന്നു. കേസിൽ വിശദമായ അന്വേഷണം വേണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha

























