മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്

യജമാനന്റെ ജീവൻ രക്ഷപ്പെടുത്താൻ സ്വന്തം ജീവൻ പോലും പണയം വെക്കാൻ മടിക്കാത്ത വളർത്തു മൃഗങ്ങൾ. കേരളത്തിൽ പാമ്പ് കടി മരണം റിപ്പോർട്ട് പുറത്ത് വരുന്നതിനിടെ അത്തരം ചില വാർത്തകൾ കൂടെ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട ഇന്ദിരയുടെ വളർത്തു നായ ഇന്നും വേദനയിലാണ്. യജമാനനെ കാണാതെ ഭക്ഷണം പോലും കഴിക്കുന്നില്ല. മുന്നിലുള്ളതു പാമ്പ് ആണെന്നും അങ്ങോട്ടു പോകരുതെന്നും തന്നാൽ ആവും വിധം പറഞ്ഞു മനസ്സിലാക്കാൻ ഷിംബ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിൽ ഷിംബയുടെ ഹൃദയം തകർന്നു. വീടിന്റെ വർക്ക് ഏരിയായിലാണ് ഷിംബയെ കെട്ടിയിട്ടിരുന്നത്. ഇന്ദിര വീട്ടിൽ നിന്ന് ഇറങ്ങി വർക്ക് ഏരിയായിലൂടെ നടന്നു ശുചിമുറിയിലേക്കു പോയ സമയം ഷിംബ സാരിയിൽ ഏറെ നേരം കടിച്ചു പിടിച്ചു മുന്നോട്ടു വിടാതിരിക്കാൻ ശ്രമിച്ചു. ഷിംബയുടെ സ്നേഹ പ്രകടനമാണെന്നു കരുതി മുന്നോട്ടു പോയ ഇന്ദിര പാമ്പിന്റെ മുന്നിലേക്കാണു ചെന്നത്.
വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയ്ക്ക് (65) പാമ്പുകടിയേറ്റത് വെള്ളിയാഴ്ച ഡോക്ടറെ കണ്ടശേഷം തിരികെ വീട്ടിൽ വന്നപ്പോഴാണ്. വൈകിട്ട് അഞ്ചോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണ് ഇന്ദിരയ്ക്കു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. 15 മിനിറ്റിനുള്ളിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. വീടിനു സമീപത്തെ പുരയിടത്തിലെ കാടും വഴിയിലേക്കു ചാഞ്ഞു നിന്നിരുന്ന മരങ്ങളും കഴിഞ്ഞ ദിവസം മുറിച്ചു നീക്കിയിരുന്നു. അതിനുശേഷം അവിടെ പാമ്പിനെ കണ്ടിരുന്നു. അതിന്റെ ദൃശ്യങ്ങൾ ഇന്ദിരയുടെ മകൾ വിഡിയോയിൽ പകർത്തുകയും ചെയ്തു. ഈ സമയം ഇന്ദിരയും ഒപ്പമുണ്ടായിരുന്നു. സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റ് വീട്ടിൽ വിശ്രമിക്കുന്ന തന്റെ മകനെ തങ്ങൾ ആശുപത്രിയിൽനിന്നു വന്നശേഷമാണു വീടിനുള്ളിലെ ശുചിമുറിയിൽ കൊണ്ടുപോയതെന്ന് ഇന്ദിരയുടെ മകൾ ദിവ്യ പറഞ്ഞു. ഈ സമയം പുറത്തുള്ള ശുചിമുറിയിൽ പോയതായിരുന്നു ഇന്ദിര. അവിടെ വച്ചാണു പാമ്പിന്റെ കടിയേറ്റത്.
പാമ്പു കടിച്ച ഉടൻ സോപ്പ് ഉപയോഗിച്ചു കഴുകി കടിയേറ്റ ഭാഗത്തെ രക്തം ഞെക്കി കളഞ്ഞു. ഇന്ദിര പറഞ്ഞത് അനുസരിച്ചു കടിയേറ്റ ഭാഗത്തിനു മുകളിലായി കെട്ടുകയും ചെയ്തു. തുടർന്നു സമീപവാസിയുടെ വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. വാഹനത്തിൽ വരുമ്പോഴും ആശുപത്രിയിൽ എത്തുമ്പോഴും ഇന്ദിരയ്ക്കു കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ആശുപത്രിയിലെത്തി ഡോക്ടറോടു പാമ്പുകടിച്ച വിവരം പറഞ്ഞത് ഇന്ദിരയായിരുന്നു. ഉടൻ രക്തം പരിശോധിക്കാൻ കൊടുത്തു. കടിയേറ്റ് അരമണിക്കൂർ കഴിഞ്ഞപ്പോൾ നില വഷളായി. രക്തം പരിശോധിച്ച ഫലം വരുന്നതിനു മുൻപായി ഇന്ദിര കുഴഞ്ഞു. ഉടൻ ഓക്സിജൻ നൽകി തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും 9 മണിയോടെ മരണം സംഭവിച്ചു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും മരുന്നിനോട് പ്രതികരിച്ചില്ല.
അതേ സമയം വളർത്ത് മൃഗങ്ങൾ എത്രമാത്രം നല്ലതെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. കഴിഞ്ഞ ദിവസം ഒരു വീടിന് പരിസരത്ത് നിന്ന് 7 അണലികുഞ്ഞുങ്ങളെ പുറത്തെടുത്ത പൂച്ചയുടെ വീഡിയോ പുറത്ത് വന്നിരുന്നു. തള്ളപൂച്ചയും കുഞ്ഞുങ്ങളും ചേർന്ന് എട്ട് അണലി കുഞ്ഞുങ്ങളെ പിടികൂടി. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണം ചെല്ലം വീട്ടിൽ നിഷയുടെ വീട്ടിലെ നാടൻ പൂച്ചകളാണ് ഒരു മണിക്കൂറിനുള്ളിൽ എട്ട് പാമ്പുകളെ പിടിച്ചത്. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൂച്ചകളുടെ വിളയാട്ടം നാടൊന്നാകെ പരന്നത്. പൂച്ചകളുടെ ധൈര്യത്തെ സോഷ്യൽമീഡിയ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി പാമ്പുകടിയേറ്റ് മരിച്ച കുട്ടികളുടെ വാർത്തകൾ വന്നത് . വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടികൾക്കാണ് കടിയേറ്റത്. സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടത് . പാമ്പിനെ കുറിച്ച് ഈ കാര്യങ്ങൾ അറിയാതെ പോകരുത്.
കേരളത്തിൽ 100+ species പാമ്പുകൾ ഉണ്ടെങ്കിലും, മനുഷ്യന് അപകടകരമായ വിഷപ്പാമ്പുകൾ വളരെ കുറച്ച് മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട 4 പാമ്പുകൾ മൂർഖൻ (Indian Cobra) വെള്ളിക്കെട്ടൻ (Common Krait) അണലി (Russell’s Viper) ചുരുട്ട മണ്ഡലി (Saw-scaled Viper) എന്നിവയാണ്
പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട; ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്:
തിരുവനന്തപുരം
ഗവ.മെഡിക്കൽ കോളേജ്, തിരുവനന്തപുരം
-എസ്എടി ആശുപത്രി
-ജനറൽ ആശുപത്രി, തിരുവനന്തപുരം
-ജനറൽ ആശുപത്രി, നെയ്യാറ്റിൻകര
-ജില്ലാ ആശുപത്രി, നെടുമങ്ങാട്
-ടിഎച്ച്ക്യു ആശുപത്രികൾ: ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല, വിതുര
കൊല്ലം
ഗവ.മെഡിക്കൽ കോളേജ്, പാരിപ്പള്ളി
-ജില്ലാ ആശുപത്രി, കൊല്ലം
-ടിഎച്ച്ക്യു ആശുപത്രികൾ: കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ
പത്തനംതിട്ട
ഗവ. മെഡിക്കൽ കോളേജ്, കോന്നി
ജില്ലാ ആശുപത്രി, കോഴഞ്ചേരി
-THQ ആശുപത്രികൾ: തിരുവല്ല, റാന്നി, അടൂർ
ആലപ്പുഴ
ഗവ.മെഡിക്കൽ കോളേജ്, വണ്ടാനം
- ജില്ലാ ആശുപത്രി, മാവേലിക്കര
- ടിഎച്ച്ക്യു ആശുപത്രികൾ: ചേർത്തല, ഹരിപ്പാട്, കായംകുളം
കോട്ടയം
- ഗവ.മെഡിക്കൽ കോളേജ്, കോട്ടയം
- ജില്ലാ ആശുപത്രി, കോട്ടയം
- ടിഎച്ച്ക്യു ആശുപത്രികൾ: പാലാ, വൈക്കം, ചങ്ങനാശേരി
ഇടുക്കി
- ഗവ.മെഡിക്കൽ കോളേജ്, ഇടുക്കി
- ജില്ലാ ആശുപത്രി, പൈനാവ്
- ടിഎച്ച്ക്യു ആശുപത്രികൾ: തൊടുപുഴ, അടിമാലി, കട്ടപ്പന
എറണാകുളം
-ഗവ.മെഡിക്കൽ കോളേജ്, കളമശ്ശേരി
-ജനറൽ ആശുപത്രി, എറണാകുളം
-ടിഎച്ച്ക്യു ആശുപത്രികൾ: ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം
തൃശൂർ
- ഗവ.മെഡിക്കൽ കോളേജ്, തൃശൂർ
- ജില്ലാ ആശുപത്രി, തൃശൂർ
- THQ ആശുപത്രികൾ: ചാലക്കുടി, ഇരിഞ്ഞാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി
പാലക്കാട്
- ഗവ.മെഡിക്കൽ കോളേജ്, പാലക്കാട്
- ജില്ലാ ആശുപത്രി, പാലക്കാട്
- THQ ആശുപത്രികൾ: ഒറ്റപ്പാലം, മണ്ണാർക്കാട്, ചിറ്റൂർ
മലപ്പുറം
- ഗവ.മെഡിക്കൽ കോളേജ്, മഞ്ചേരി
- ജില്ലാ ആശുപത്രി, തിരൂർ
- THQ ആശുപത്രികൾ: പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ
കോഴിക്കോട്
- ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്
- ജനറൽ ആശുപത്രി, കോഴിക്കോട്
- ടിഎച്ച്ക്യു ആശുപത്രികൾ: കൊയിലാണ്ടി, വടകര
വയനാട്
- ഗവ.മെഡിക്കൽ കോളേജ്, മാനന്തവാടി
- ജില്ലാ ആശുപത്രി, കൽപ്പറ്റ
- ടിഎച്ച്ക്യു ആശുപത്രികൾ: സുൽത്താൻ ബത്തേരി
കണ്ണൂർ
- ഗവ.മെഡിക്കൽ കോളേജ്, പരിയാരം
- ജില്ലാ ആശുപത്രി, കണ്ണൂർ
- ടിഎച്ച്ക്യു ആശുപത്രികൾ: തലശ്ശേരി, പയ്യന്നൂർ, തളിപ്പറമ്പ്
കാസർകോട്
- ഗവ.മെഡിക്കൽ കോളേജ്, ഉക്കിനഡ്ക
- ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്
- ടിഎച്ച്ക്യു ആശുപത്രി, കാസർകോട്
ഇത് കൂടാതെ പ്രൈവറ്റ് ഹോസ്പിറ്റലിലും ASV ആന്റി സ്‌നേക് വെനം ഉണ്ട്.
പാമ്പുകടി ഉണ്ടായാൽ :
1. 108 വിളിക്കുക
2. അടുത്തുള്ള സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് പോകുക
സർക്കാർ ആശുപത്രികളിൽ ASV സൗജന്യമാണ്. Private hospital-ലേക്ക് പോകുന്നതിന് മുമ്പ്: ASV ഉണ്ടോ എന്ന് വിളിച്ച് ഉറപ്പാക്കണം.
ASV (പാമ്പ് വിഷവിരുദ്ധ മരുന്ന്) എപ്പോൾ കൊടുക്കണം?
പാമ്പുകടി വന്ന എല്ലാ രോഗിക്കും ASV കൊടുക്കേണ്ടതില്ല. വിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് കൊടുക്കേണ്ടത്
https://www.facebook.com/Malayalivartha

























