Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച

അഭയം തേടിയത് ദുബായിയിൽ! വിജയ് ബാബുവിന് അറസ്റ്റ്? ആർത്ത ദിവസവും ആ ക്രൂരത! കഴിവില്ലാതിരുന്നപ്പോൾ ശരീരത്തെ സന്തോഷത്തിനുള്ള ഉപകരണമായി ഉപയോഗിച്ചു

27 APRIL 2022 01:34 PM IST
മലയാളി വാര്‍ത്ത

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് പരാതിക്കാരിയായ നടി രം​ഗത്ത് എത്തിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് എടുത്തത് ഇവരുടെ പരാതിയിന്മേല്‍ ആയിരുന്നു. കേസെടുത്തത് വാര്‍ത്തയായതിനു പിന്നാലെ ഇന്നലെ രാത്രി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു എഫ് ബി ലൈവിലൂടെ രംഗത്തെത്തിയത് വൻ പ്രതിഷേധങ്ങൾക്കാണ് വഴി ഒരുക്കിയത്.

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തെങ്കിലും, പ്രതിസ്ഥാനത്തുള്ള നടനും ചലച്ചിത്ര നിർമാതാവുമായ വിജയ് ബാബു സ്ഥലത്തില്ലെന്ന് കൊച്ചി ഡിസിപി യു.വി. കുര്യാക്കോസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, താൻ ദുബായിലുണ്ടെന്ന് വിജയ് ബാബു വ്യക്തമാക്കി. ഒളിവിലാണെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളിയ വിജയ് ബാബു, തന്നെ ആർക്കും ബന്ധപ്പെടാമെന്നും അറിയിച്ചു.

പരാതിക്കാരിയുടെ പേര് ഫെയ്സ്ബുക് ലൈവിലൂടെ പരസ്യപ്പെടുത്തിയത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നടിയുടെ പീഡന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ഇന്നലെത്തന്നെ കേസെടുത്തിരുന്നു. വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നെന്നാണ് നടിയുടെ ആരോപണം.

വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ഉയര്‍ത്തിയിരിക്കുന്നത്. വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ കുറിപ്പ് എത്തിയിരിക്കുന്നത്. അതിലെ ചില പ്രസക്ത ഭാ​ഗങ്ങൾ ഇങ്ങനെയാണ്...

സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .

തുടർന്നു മദ്യം നൽകി, അവശയാക്കി, അതിൻ്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു.

മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ' എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, എൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ.

അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എൻ്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.

എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എൻ്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല.

ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. 

എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി. എൻ്റെ ജീവൻ അപായപ്പെടുത്തുമെന്നും പറഞ്ഞതായിട്ടാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (9 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (27 minutes ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (45 minutes ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (54 minutes ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (1 hour ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (1 hour ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (2 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (2 hours ago)

പോലീസ് പിടിമുറുക്കുമ്പോൾ അത്ഭുതം വർദ്ധിക്കുന്നു.  (2 hours ago)

സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം....  (2 hours ago)

IRAN ലെഗോ വീഡിയോയുമായി ഇറാൻ  (2 hours ago)

Malayali Vartha Recommends