Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

ഗുജറാത്ത് മോഡല്‍ കേരളത്തിന് വേണ്ടെന്ന് വീമ്പിളക്കിയ പിണറായി, ഇപ്പോള്‍ ബിജെപിയുടെ കാലുപിടിക്കുന്നു; വികസനം പഠിക്കാന്‍ ചീഫ് സെക്രട്ടറിയും സംഘവും ഇന്ന് ഗുജറാത്തിലേക്ക്, കെറെയില്‍ വിവാദം അവസാനിപ്പിക്കാനുള്ള തന്ത്രമോ ഈ യാത്ര?

27 APRIL 2022 04:03 PM IST
മലയാളി വാര്‍ത്ത

നിന്ന നില്‍പ്പില്‍ വാക്കുമാറ്റി പറയാന്‍ മടിയില്ലാത്ത ആളാണോ നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍.. അതെ എന്ന് ഒരു സംശയവും ഇല്ലാതെ പറയാന്‍ സാധിക്കും. കാരണം അതുപോലെ നാണെകെട്ട ഒരു പരിപാടിയാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത്.

അതായത്, ഗുജറാത്തിലെ പദ്ധതികളെ കുറിച്ച് പഠിച്ച് ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ സര്‍ക്കാര്‍. പക്ഷെ എന്തുകൊണ്ടാണ് അദ്ദേഹം നിന്ന നില്‍പില്‍ വാക്കുമാറ്റുന്ന ആളാണെന്ന് പറഞ്ഞത് എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്. പ്രത്യേകിച്ച് ഇടത് അനുകൂലികളായിരിക്കും നെറ്റി ചുളിക്കുന്നത്. അങ്ങനെ സംശയമുള്ളവര്‍ കുറച്ച് വര്‍ഷം പിറകിലേക്ക് സഞ്ചരിക്കേണ്ടിവരും. കൃത്യമായി പറഞ്ഞാല്‍ 2011ലേക്ക്.

 

അന്ന് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ വികസനങ്ങള്‍ അവിടെ തന്നെ വെച്ചാല്‍ മതി.. ഇങ്ങ് കേരളത്തിലേക്ക് ഇറക്കേണ്ട എന്ന് പറഞ്ഞ് വലിയ വീമ്പിളക്കിയിരുന്നു.ഗുജറാത്തിനെ മാതൃകയാക്കി കേരളത്തിലെ മണ്ണിനേയും പ്രകൃതിയേയും റിയല്‍ എസ്‌റ്റേറ്റ് മാഫിയയ്ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ല എന്നാണ് പറഞ്ഞത്.

കൂടാതെ 2013ല്‍ കേരളം യുഡിഎഫ് സര്‍ക്കാരിന്റെ കൈകളിലായിരുന്ന സമയത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതുമെല്ലാം സിപിഎമ്മുകാര്‍ എതിര്‍ത്തിരുന്നു. മാത്രമല്ല, അതിരൂക്ഷമായാണ് യുഡിഎഫിന്റെ ഈ നടപടിയെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിമര്‍ശിച്ചത്.

 

ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ സിപിഎം പരസ്യമായി പറഞ്ഞിരുന്നത്.

ഇതെല്ലാം മറന്നുകൊണ്ടാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറിയെ പിണറായി അങ്ങ് ഗുജറാത്തിലേക്ക് അയക്കുന്നത്. ചരിത്രമൊന്നും മറന്ന് ശീലമില്ലാത്ത പാര്‍ട്ടി എന്നാണല്ലോ പൊതുവെ സിപിഎം അറിയപ്പെടുന്നത്, മനുഷ്യരല്ലെ ചിലപ്പോള്‍ മറവി സംഭവിക്കാം, സ്വാഭാവികം അതുകൊണ്ട് ഇതൊന്ന് ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ.

 

എന്തായാലും ഇപ്പോള്‍ ഗുജറാത്ത് മോഡല്‍ തന്നെ വേണം എന്ന് പിണറായി വാശിപ്പിടിക്കുകയാണ്. അതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി അടങ്ങുന്ന സംഘത്തെ ഗുജറാത്തിലേക്ക് അയക്കുന്നത്. ഇന്ന് അഹമ്മദാബാദിലേക്ക് പോകുന്ന സംഘം നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇ ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് ഈ യാത്ര. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി.

ശക്തമായ ഡേറ്റാബേസ് സൃഷ്ടിക്കുകയും, സിഎം ഡാഷ്‌ബോര്‍ഡ് വഴി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. സാധാരണക്കാരുടെ പരാതികള്‍ തീര്‍പ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം.

 

പിന്നെ വേറെ ഒരു കാര്യം കൂടി സംശയത്തിന്റെ നിഴലില്‍ ഉണ്ട്. അതായത്, ഗുജറാത്തിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശക്കുകയും അത് വരുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും വാദിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. അതിനിടയിലാണ് കെ റെയില്‍ പദ്ധതികൊണ്ടുവന്ന് കുറെയേറെ പാവങ്ങളുടെ കിടപ്പാടം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. എന്തായാലും പ്രതിപക്ഷപാര്‍ട്ടികളും ജനങ്ങളും തെരുവിലിറങ്ങി ഏറെ വിവാദമായെങ്കിലും കെറെയില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

അങ്ങനെ ചെയ്താല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുന്ന നടപടിയാകും. അതുകൊണ്ട് തന്നെ ബുള്ളറ്റ് ട്രയിന്‍ പദ്ധതിക്കെതിരെ ഇളകിമറിഞ്ഞ ഗുജറാത്ത് ജനതയെ അടക്കിയ തന്ത്രം എന്താണെന്ന് രഹസ്യമായി മനസിലാക്കാനും സംഘത്തിന് പദ്ധതിയില്ലാതില്ല എന്ന് വേണം കരുതാന്‍..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (3 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (3 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (3 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (3 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (3 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (4 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (4 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (4 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (4 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (4 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (5 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (5 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (6 hours ago)

Malayali Vartha Recommends