തെളിവുകള്‍ക്കു മുന്നില്‍ ഇരുന്ന് വിയര്‍ത്ത് കാവ്യ കാവലായി അമ്മ പുറത്ത് ആ 4 മണിക്കൂറില്‍ സംഭവിച്ചത്

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോണ്‍സംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു. നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടര്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍ കാവ്യാ മാധവന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടില്‍വെച്ച് തന്നെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് എസ്.പി. മോഹനചന്ദ്രന്‍, ഡിവൈ.എസ്.പി. ബൈജു പൗലോസ് തുടങ്ങിയവരടങ്ങിയ ക്രൈംബ്രാഞ്ച് സംഘം 'പത്മസരോവരം' വീട്ടിലെത്തിയത്. പോലീസ് സംഘം എത്തുന്നതിന് മുമ്പ് കാവ്യാ മാധവന്റെ അമ്മ ഉള്‍പ്പെടെയുള്ളവരും ആലുവയിലെ വീട്ടിലെത്തിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നാലര മണിക്കൂറാണ് കാവ്യയെ രണ്ടു അന്വേഷണ സംഘങ്ങള്‍ ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിലെയും വധഗൂഢാലോചന കേസിലെയും ഉദ്യോഗസ്ഥര്‍ ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് എത്തിയ സംഘം അഞ്ച് മണിയോടെയാണ് മടങ്ങിയത്.
കേസില്‍ നിര്‍ണായകമാകുന്ന വിവരങ്ങള്‍ കാവ്യയില്‍ നിന്ന് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. വീട്ടില്‍വച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന കാവ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പോലീസ് പത്മസരോവരത്തിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ....
കാവ്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ സാഗറിന്റെ മൊഴി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കാവ്യയില്‍ നിന്ന് അറിയേണ്ടിയിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം കേസിലെ പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു പൊതി കൈമാറി എന്നായിരുന്നു സാഗറിന്റെ ആദ്യ മൊഴി. ഇക്കാര്യം പിന്നീട് ഇയാള്‍ മാറ്റി പറഞ്ഞിരുന്നു.
കാവ്യയുമായി ബന്ധപ്പെട്ട് ദിലീപിന്റെ ബന്ധു സുപ്രധാനമായ കാര്യങ്ങള്‍ പറയുന്ന ശബ്ദ സന്ദേശം അടുത്തിടെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലുള്ള വിശദീകരണം അന്വേഷണ സംഘത്തിന് അറിയേണ്ടതുണ്ട്. വിഐപിയാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് എന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും കാവ്യയില്‍ നിന്ന് അറിയണമായിരുന്നു.
കാവ്യയില്‍ നിന്ന് മൊഴിയെടുക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ബൈജു പൗലോസ്, വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന മോഹനചന്ദ്രന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു, അഞ്ച് മണിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി. ഇനിയും കാവ്യയെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നേരത്തെ മറ്റു പ്രതികളില്‍ നിന്നും സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കാവ്യയില്‍ നിന്നു ലഭിച്ച മൊഴിയുമായി ഒത്തുനോക്കുകയാണ് പോലീസ് ഇനി ചെയ്യുക. സംശയമുണ്ടെങ്കില്‍ മാത്രമായിരിക്കും ഇനിയും കാവ്യയെ തേടി പോലീസ് എത്തുക. അന്വേഷണ സംഘത്തിന് മുന്നില്‍ ഇനി 21 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെയ് 30ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം.
കാവ്യയെ നേരത്തെ ചോദ്യം ചെയ്യേണ്ടതായിരുന്നു. അന്വേഷണ സംഘം നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ വച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന് കാവ്യ പ്രതികരിച്ചു. സാക്ഷിയായ വനിതയെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന ചട്ടമുള്ളതിനാലാണ് പോലീസ് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ആലുവയിലെ വീട്ടിലെത്തിയത്. വൈകീട്ട് ആറിന് മുമ്പ് വനിതകളെ ചോദ്യം ചെയ്യണമെന്നാണ് നിബന്ധന. ഈ സാഹചര്യത്തില്‍ കൂടിയാണ് അഞ്ച് മണിയോടെ പോലീസ് മടങ്ങിയത്.
ദിലീപിന്റെ വീട്ടില്‍ കാവ്യയുടെ അമ്മയും നേരത്തെ എത്തിയിരുന്നു. കാവ്യയില്‍ നിന്ന് മൊഴിയെടുക്കലിനിടെ സംശയങ്ങളുണ്ടായാല്‍ ദൂരീകരിക്കാനാണ് ഇവരെ വിളിച്ചുവരുത്തിയത് എന്നാണ് വിവരം. ഇനി അറിയേണ്ടത് സാക്ഷി പട്ടികയില്‍ നിന്ന് കാവ്യ പ്രതിപ്പട്ടികയിലേക്ക് മാറുമോ എന്നാണ്. ദിലീപിന്റെ ബന്ധുവിന്റെ ശബ്ദരേഖ പുറത്തുവന്ന ശേഷമാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നത്. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.
അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കി. ദിലീപിന്റെ ജാമ്യം റദ്ദാക്കി റിമാന്റ് ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ സാക്ഷികളെ സ്വാധീനച്ചിട്ടില്ലെന്നും വ്യാജമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ദിലീപ് വാദിക്കുന്നു. ഈ ഹര്‍ജി വരുന്ന 12ലേക്ക് കോടതി മാറ്റിവച്ചു.
https://www.facebook.com/Malayalivartha