ബൈജു പൗലോസ് വീണ്ടും... കാവ്യ മാധവനെ ചോദ്യം ചെയ്തതിന് പിന്നാലെ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ശക്തമായ നീക്കം; ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയെ എതിര്‍ത്ത് ദിലീപിന്റെ ഹര്‍ജി; വീണ്ടും ജാമ്യം റദ്ദാക്കിയാല്‍ ദിലീപിന് വലിയ തിരിച്ചടിയാകും

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസ് നിര്‍ണായ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. കാവ്യ മാധവനെ ഇന്നലെ പത്മസരോവരത്തിലെത്തി ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഇതില്‍ പല നിര്‍ണായക വിവരങ്ങളും ലഭിച്ചു.
അതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയെ എതിര്‍ത്തു ദിലീപ് വിചാരണക്കോടതി മുന്‍പാകെ ഹര്‍ജി നല്‍കി. വിചാരണ വേളയില്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചു മൊഴിമാറ്റി, തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണു ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ സമര്‍പ്പിച്ചത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകള്‍ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നുമാണ് ദിലീപിന്റെ ആരോപണം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യണമെന്നാണ് പ്രോസിക്യഷന്‍ ആവശ്യം.
എന്നാല്‍, ഈ ആരോപണങ്ങള്‍ ദിലീപ് നിഷേധിച്ചു ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കോടതി 12 നു വിശദമായി കേള്‍ക്കും. ഇതിനു പുറമേ നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍െ്രെഡവ് വിശദമായി പരിശോധിക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും കോടതി അന്നു വീണ്ടും പരിഗണിക്കും. കോടതിയുടെ സേഫ് കസ്റ്റഡിയിലിരിക്കെ ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള പരാതിയില്‍ അന്വേഷണം നടത്താനാണു പെന്‍ഡ്രൈവ് വിശദമായി പരിശോധിക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടാണു വിചാരണക്കോടതി സ്വീകരിച്ചത്. ദൃശ്യങ്ങള്‍ ഒരു തവണ പരിശോധിച്ച സൈബര്‍ വിദഗ്ധനെ സാക്ഷിയായി വിസ്തരിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതിയില്‍ നിന്നു ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള അതിജീവിതയുടെ പരാതിയില്‍ വ്യക്തത വരുത്താന്‍ പെന്‍ഡ്രൈവ് വിശദമായി പരിശോധിക്കണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്. പ്രതിഭാഗം അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ മൊഴി മാറ്റിപ്പറയാന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന വി.സേതുനാഥിന്റെ ഹര്‍ജിയും കോടതി 12 നു പരിഗണിക്കും.
ദിലിപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുത്തത്. എസ് പി മോഹന ചന്ദ്രനും ഡി വൈ എസ് പി ബൈജു പൗലോസും സംഘത്തില്‍ ഉണ്ടായിരുന്നു. കാവ്യക്ക് മുന്‍കൂറായി നോട്ടീസ് നല്‍കിയ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനെത്തിയത്.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നേരത്തെയും ദിലീപിന്റെ പത്മ സരോവരം വീട്ടില്‍ വെച്ച് ചോദ്യംചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്.
എന്നാല്‍ പദ്മസരോവരം വീട്ടില്‍ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാട്. എന്നാല്‍ മൊഴി എടുക്കല്‍ വൈകുന്നതോടെയാണ് കാവ്യയുടെ സൗകര്യം പരിഗണിച്ച് ആലുവയിലെ പത്മസരോവരം വീട്ടില്‍ തന്നെ ചോദ്യം ചെയ്യലാകാമെന്ന നിലപാടിലേക്ക് െ്രെകംബ്രാഞ്ച് സംഘം എത്തിയത്.പ്രോജക്ടര്‍ ഉപയോഗിച്ച് ചില ദൃശ്യങ്ങള്‍ കാണിച്ചും സംഭാഷണ ശകലങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha