ശരീരത്തില്‍ ഇലക്ട്രിക് വയര്‍ ബന്ധിപ്പിച്ച് ഷോക്കടിപ്പിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ ജീവനക്കാരനെയും ഭാര്യയെയും...

ശരീരത്തില്‍ ഇലക്ട്രിക് വയര്‍ ബന്ധിപ്പിച്ച് ഷോക്കടിപ്പിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ ജീവനക്കാരനെയും ഭാര്യയെയും... ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് ഭാഗ്യസദനത്തില്‍ റിട്ട.ബി.എസ്.എന്‍.എല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഹരിദാസ്(72), ഭാര്യ ശ്യാമള(65) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ കിടപ്പുമുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് മകള്‍ ചുറ്റുപാടും നോക്കവേ, വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ നിലത്തുവിരിച്ച പുല്‍പായയില്‍ ഇരുവരും കിടക്കുന്നതാണ് കണ്ടത്. രണ്ടുപേരുടെയും തലയില്‍ വയര്‍ ബല്‍റ്റിട്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു. സമീപത്ത് സ്വിച്ച് ബോര്‍ഡും ഉണ്ടായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ക്കും ചെറുതായി ഷോക്കേറ്റു. ബഹളം കേട്ട് എത്തിയവരാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്.നിലത്ത് അഭിമുഖമായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.
രണ്ടു പേരുടെയും നെറ്റിയിലും ചെവിയുടെ മുകള്‍ഭാഗത്തും കരിഞ്ഞ പാടുമുണ്ട്. ഹരിദാസ് എഴുതിയതെന്നു കരുതുന്ന മരണക്കുറിപ്പ് പൊലീസ് കണ്ടെത്തി. ഹരിദാസിന് തൊണ്ടയില്‍ മുഴ വളരുന്നതായും ഇതു കാന്‍സറാണെന്നു സംശയിക്കുന്നതായും രാത്രിയില്‍ ഉണര്‍ന്നാല്‍ തുടര്‍ന്ന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും കത്തില്‍. ഭാര്യ ശ്യാമളയ്ക്ക് രണ്ടുതവണ സ്ട്രോക്കും വന്നതാണ്.
മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളൊന്നും ഇല്ലാത്ത കുടുംബമാണ്. വീട്ടിലെ ഓരോ രേഖയെക്കുറിച്ചും പറയുന്ന കത്തും ഭിത്തിയില്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു.
ഷെഡ്ഡില്‍ കഴിഞ്ഞ ദിവസമാണ് ഹരിദാസ് പുതിയ വയര്‍ വാങ്ങി വീട്ടില്‍ നിന്നു വൈദ്യുതി ബന്ധിപ്പിച്ചത്. വിഷുവിനും കഴിഞ്ഞ ദിവസങ്ങളിലും ഇരുവരും എല്ലാ ബന്ധുക്കളെയും വീടുകളില്‍ പോയിരുന്നു. അര്‍ത്തുങ്കല്‍ പൊലീസും വിരലടയാള വിദഗ് ദ്ധരും ശാസ്ത്രീയ പരിശോധനാ വിഭാഗവും തെളിവുകളെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha