വ്യാജ പ്രൊഫൈൽ ഫോട്ടോ ഇട്ട് പെൺകുട്ടിയുമായി അടുത്തു, പിന്നാലെ ഫോണിൽ വിളിച്ചു വരുത്തി കാറിൽ കയറ്റി കടന്നു, പരിചയപ്പെട്ട ആളല്ല എന്ന് മനസ്സിലാക്കിയ പെൺകുട്ടി ബഹളമുണ്ടാക്കി, പിന്നാലെ ഭീഷണിപ്പെടുത്തിയ ശേഷം ഫോൺ പിടിച്ചു വാങ്ങി യുവാവ്, പിന്നാലെ സംഭവിച്ചത്...!

വ്യാജ പ്രൊഫൈൽ ഫോട്ടോ ഇട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയത്തിയാസ ശേഷം കടത്തി കൊണ്ടു പോയ കേസിൽ യുവാവ് അറസ്റ്റിൽ. പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാം(32) ആണ് അറസ്റ്റിലായത്. ഇയാൾ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പെൺകുട്ടിയെ പറ്റിക്കുകയായിരുന്നു.
പെൺകുട്ടിയുമായി യുവാവ് പരിചയ സ്ഥാപിക്കുകയും ഫോണിൽ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്ന് കാറിൽ കടത്തി കൊണ്ടു പോകുകയായയിരുന്നു. 5ന് രാവിലെ 10 മണിക്കാണ് സംഭവം.പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോയ വേളയിൽ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആളല്ലെന്ന് പെൺകുട്ടി മനസ്സിലാക്കി.
പിന്നാലെ കാറിനുള്ളിൽ ബഹളം ഉണ്ടാക്കി. ഈ സമയം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചു വാങ്ങി. ഇതിന് ശേഷം വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കി വിടുകയും ചെയ്തു. കിളിമാനൂർ എസ്എച്ച്ഒ: എസ്.സനൂജ്, എസ്ഐ, വിജിത്ത് കെ.നായർ എന്നിവർ അടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha