കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിൽ പൊലിഞ്ഞത് ഒരു ജീവൻ, ബന്ധുക്കള്‍ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ കുത്തിയതോട് ബന്ധുക്കള്‍ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തി. കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ് ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു.
സംഭവവുമായ് ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടോണിയുടെ ബന്ധുക്കളായ അനിൽ, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘർഷത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം വയനാട്ടിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിലായിരിക്കുകയാണ്. കോഴിക്കോട് കൊളത്തറ സ്വദേശി നിതാ ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്. നിതയുടെ പനമരത്തെ ബന്ധു വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ചാണ് നിതാ ഷെറിനെ കൊന്നതാണെന്നാണ് സൂചന.
ബന്ധുവായ വയനാട് പനമരം സ്വദേശിയുടെ വീട്ടില്‍ എത്തിയതായിരുന്നു സിദ്ധിഖും ഭാര്യ നിതയും. പനമരത്തെ ബന്ധുവീട്ടിൽ ഇന്നലെ രാത്രിയാണ് ഇവർ രണ്ട് വയസുള്ള മകനൊപ്പം വിരുന്നിനെത്തിയത്. രാത്രിയിൽ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരന്‍ വഴി പൊലീസിനെ വിവരമറിയച്ചതായാണ് വിവരം.
പോലീസെത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് കുടുംബവും വിവരമറിയുന്നത്. കുടുംബപരമായ പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് അറിയിച്ചത്.നിതാ ഷെറിന്‍റെ ഭർത്താവ് സിദ്ധിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha