മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കടപ്പാക്കടയിലുള്ള കുടുംബ വീട്ടില്‍ കവര്‍ച്ച; പിടിയിലായത് തമിഴ്‌നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷ്, പിടിച്ചെടുത്തത് 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15 പവന്‍ ഉരുക്കിയ സ്വര്‍ണവും
കഴിഞ്ഞ ദിവസം മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കടപ്പാക്കടയിലുള്ള കുടുംബ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയിലായതായി റിപ്പോർട്ട്. തമിഴ്‌നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷാണ് പിടിയിലായിരിക്കുന്നത്. 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15 പവന്‍ ഉരുക്കിയ സ്വര്‍ണവും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ അര്‍ദ്ധരാത്രി നടന്ന മോഷണത്തില്‍ ഷിബു ബേബി ജോണിന്റെ മാതാവായ അന്നമ്മ ജോണിന്റെ വിവാഹ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിരുന്നു. ഈ വീടിന് സമീപമാണ് ഷിബു ബേബി ജോണ്‍ താമസിച്ചുവരുന്നത്. അന്നമ്മ പകല്‍ സമയം കുടുംബ വീട്ടിലുണ്ടാകും. രാത്രിയില്‍ ഷിബുവിന്റെ വീട്ടിലാണ് ഇവർ കഴിയുന്നത്. ആ സമയം, മറ്റാരും വീട്ടില്‍ ഉണ്ടാകാറില്ല. രണ്ടാമത്തെ നിലയിലുള്ള മുറിയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ച് വച്ചിരുന്നത് \.
അതേസമയം രാവിലെ എട്ടോടെ തന്നെ ഷിബുവിന്റെ ഭാര്യ ആനി കുടുംബ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് പോലും. ഇതേതുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയുണ്ടായി. മുന്‍ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്ത് കയറിയാണ് മോഷണം നടത്തിയിരിക്കുന്നത്. പൂട്ടിയിരുന്ന എല്ലാ വാതിലുകളും മോഷ്ടാവ് പൊളിച്ച് മാറ്റുകയും ചെയ്തിരുന്നതായി കണ്ടെത്തി.
https://www.facebook.com/Malayalivartha