കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിസന്ധിയില്‍.... ഇന്നും ശമ്പളമില്ല, ശമ്പളത്തിന് ആവശ്യമായ 82 കോടി രൂപ കണ്ടെത്താന്‍ കഴിയാതെ നട്ടംതിരിഞ്ഞ് മാനേജ്മെന്റ്

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നും ശമ്പളമില്ല. എന്നാല്‍ ഉടന്‍ പണിമുടക്കില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു. ശമ്പളത്തിന് ആവശ്യമായ 82 കോടി രൂപ കണ്ടെത്താന്‍ കഴിയാതെ മാനേജ്മെന്റ് നട്ടംതിരിയുകയാണ്. ഇതിനിടെ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ വിദേശപര്യടനത്തിനായി യാത്ര തിരിച്ചു. 19നാണ് അദ്ദേഹം തിരികെ എത്തുന്നത്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ വിഹിതം കൊടുത്തെങ്കിലും ബാക്കി തുക കണ്ടെത്തുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ തീരുമാനത്തിലെത്തിയില്ല. ധനവകുപ്പ് പരിഹാരം കാണണമെന്നാണ് മാനേജ്മെന്റിലെ ഒരുവിഭാഗം ആളുകള്‍ പറയുന്നത്. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയ്ക്ക് പുറമെ 45 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ഏപ്രിലിലെ ശമ്പളം വിതരണം ചെയ്തത്.
ശമ്പളക്കാര്യത്തില്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. സമരം ചെയ്താല്‍ ബദല്‍ സംവിധാനത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം ശമ്പളം കിട്ടിയില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha