അമ്മ മക്കളെ കൊന്ന് ജീവനൊടുക്കി... ആലപ്പുഴ കുന്നുംപുറത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് സംഭവം, മക്കളെ കൊന്നശേഷം അമ്മ തൂങ്ങിയ നിലയില്‍, കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം, ഭര്‍ത്താവ് റെനീസ് പോലീസ് കസ്റ്റഡിയില്‍, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

അമ്മ മക്കളെ കൊന്ന് ജീവനൊടുക്കി... ആലപ്പുഴ കുന്നുംപുറത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് സംഭവം, മക്കളെ കൊന്നശേഷം അമ്മ തൂങ്ങിയ നിലയില്‍, കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന, ഭര്‍ത്താവ് റെനീസ് പോലീസ് കസ്റ്റഡിയില്‍, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റില്‍ ജോലി ചെയ്യുന്ന വട്ടപ്പള്ളി സ്വദേശിയും സിവില്‍ പൊലീസ് ഓഫീസറുമായ റെനീസിന്റെ ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. ഒന്നരവയസുകാരിയായ മലാലയെ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തുകയും അഞ്ചുവയസുകാരന്‍ ടിപ്പു സുല്‍ത്താനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
റെനീസിന്റെ ഭാര്യ നജിലയെ (28) ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. റെനീസും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും റെനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നതായും സഹപ്രവര്‍ത്തകര്‍ .
അടുത്തിടെ റെനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നെങ്കിലും ഇതിന് ശേഷവും ഉപദ്രവം തുടര്‍ന്നതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നെന്നും ക്വാര്‍ട്ടേഴ്സില്‍ ബഹളം കേട്ടിരുന്നെന്നും അയല്‍വാസികള്‍ .
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയെത്തിയ റെനീസ് ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പൊലീസ് തുടങ്ങി.
https://www.facebook.com/Malayalivartha