ഒരുവശത്ത് കേരളബാങ്കിന്റെ ജപ്തി ഭീഷണി! ഇല്ലേൽ കുറഞ്ഞ വിലയ്ക്ക് വീട് വിൽക്കണം; കൂപ്പണുകൾവഴി നറുക്കെടുപ്പിലൂടെ വീട് വിൽക്കലിന് ലോട്ടറി വകുപ്പിന്റെ പൂട്ട് വീണു; വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശികളായ അജോയും അന്നയും പെരുവഴിയിലേക്ക്, കരുണ തേടി ദമ്പതികൾ....

സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനെ തുടർന്ന് ജപ്തി ഭീഷണി നേരിടുന്ന ദമ്പതികൾക്ക് നേടിടേണ്ടി വരുന്നത് മറ്റൊന്ന്. വീട് വിൽക്കലിന് ലോട്ടറി വകുപ്പിന്റെ പൂട്ട് വീണതോടെ വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശികളായ അജോയും അന്നയും ദുരിതക്കയത്തിലായിരിക്കുകയാണ്. ഒരുവശത്ത് കേരളബാങ്കിന്റെ ജപ്തി ഭീഷണിയാണ് ഇവർ നേരിടുന്നത്. അല്ലെങ്കിൽ കുറഞ്ഞ തുകയ്ക്ക് വീട് വിൽക്കണം എന്നതാണ് ഇവരുടെ മുന്നിൽ ഉള്ളത്. എന്നാൽ ഇത് രണ്ടായാലും നഷ്ടം തന്നെയെന്നാണ് പറയുന്നത്. കൂപ്പണുകൾവഴി നറുക്കെടുപ്പിലൂടെ വീട് വിൽക്കാനാണ് ഇവർ ശ്രമിക്കാൻ നോക്കിയത്. അത്യാവശ്യക്കാരാണ് എന്നറിഞ്ഞതോടെ തന്നെ വീടിന് വില ഇടിച്ചതോടെയാണ് ദമ്പതികൾ ഈ വഴി തേടിയിരുന്നത്.
എന്നാൽ ഇതിനോടകം തന്നെ കുറച്ച് കൂപ്പണുകൾ വിറ്റിരുന്നു. ഇത്തരത്തിൽ കൂപ്പൺ വിൽപ്പന നടത്തി നറുക്കെടുക്കാൻ സർക്കാരിന് മാത്രമാണ് അവകാശമെന്ന് ലോട്ടറി വകുപ്പ് ഇവരെ അറിയിക്കുകയുണ്ടായി. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് ഇവർക്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ വന്നത് തന്നെ. അപകടത്തിൽ പരിക്കേറ്റ് അജോയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ അക്കൗണ്ടന്റായുള്ള ജോലി നഷ്ടമാവുകയുണ്ടായി. അന്ന ഹോങ് കോങ്ങിൽ എൻജിനിയറായിരുന്നു. ആ കോവിഡ് വന്നതോടെ ജോലിയും നഷ്ടമായി.
കഴിഞ്ഞദിവസം ഒരു പ്രമുഖ മാധ്യമത്തിൽ വാർത്ത വന്നതോടെ ഒരു ദിവസം കൊണ്ടുതന്നെ വിദേശത്തുനിന്നടക്കം 1500 ലേറെ പേരാണ് ഇവരുമായി ബന്ധപ്പെട്ടിരുന്നത്. ഒട്ടേറെപ്പേർ ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നതായി ഇവർവ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോൾ ഇതെല്ലാം നിർത്തിവെക്കേണ്ട സ്ഥിതിയാണ് ഉള്ളത്. ഇതുകൂടാതെയാണ് നിയമനടപടിയെന്ന ഭീഷണി ഇവർക്ക് മുന്നിൽ നിൽക്കുന്നത്. ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് ലോട്ടറി വകുപ്പ് നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഒട്ടേറെ നറുക്കെടുപ്പുകൾ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ഇത്തരത്തിൽ നടത്തുമ്പോൾ കടംതീർക്കാൻ വീടുവിൽക്കാനിറങ്ങിയ കുടുംബത്തിനെതിരേയുള്ള നടപടി മനുഷ്യത്വ രഹിതമാണെന്നാരോപിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തിയിരിക്കുകയാണ്. വ്യക്തികൾക്ക് കൂപ്പൺ വിറ്റ് നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ നൽകാൻ നിയമപരമായി അവകാശമില്ലെന്നും കേരള ബാങ്കിലെ വായ്പക്കുടിശ്ശിക അടയ്ക്കാൻ പരമാവധി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വി.കെ. പ്രശാന്ത് എം.എൽ.എ. വ്യക്തമാക്കുകയുണ്ടായി.
കൂടാതെ ഭൂമി വിൽക്കാനായി സംസ്ഥാനത്ത് കുപ്പണുകൾ വഴി നറുക്കെടുപ്പ് നടത്തിയ സമാനസംഭവങ്ങളിലും നടപടികൾ സ്വീകരിക്കാൻ ലോട്ടറി വകുപ്പ് ജില്ലാ ഓഫീസർമാർക്ക് നിർദേശം നൽകിയതായി ജോയന്റ് ഡയറക്ടർ സുരേന്ദ്രൻ അറിയിക്കുകയും ചെയ്തു. തൃശ്ശൂർ, കണ്ണൂർ, മലപ്പുറം, ജില്ലകളിൽ ഇത്തരത്തിൽ ഭൂമി വിൽക്കാനായി നറുക്കെടുപ്പ് പദ്ധതികൾ നടക്കുന്നുമുണ്ട്. സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവ കൂപ്പണുകൾ നറുക്കെടുത്ത് സമ്മാനങ്ങൾ നൽകുന്നതും നിയമവിരുദ്ധമാണ് എന്നതാണ്.
അങ്ങനെ ഐ.പി.സി. 294 എ പ്രകാരം ലോട്ടറിയും നറുക്കെടുപ്പും നടത്താനുള്ള സർക്കാരിന്റെ അവകാശം ലംഘിച്ച് കൂപ്പണുകൾ അച്ചടിച്ച് വിൽക്കുന്നതും നറുക്കെടുക്കുന്നതും ആറുമാസം തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ് എന്നതാണ്.
https://www.facebook.com/Malayalivartha