കൈക്കൂലി കേസില്‍ ഇറിഗേഷന്‍ വനിതാ അസി.എക്‌സി.എഞ്ചിനീയര്‍ക്ക് ജാമ്യമില്ല ... 12,500 രൂപ മാറിക്കിട്ടാന്‍ 10,000 രൂപ കൈക്കൂലിയോയെന്ന് പരാതിക്കാരനോട് കോടതി, കൈക്കൂലി ആവശ്യപ്പെട്ടതായി പ്രഥമ വിവരമൊഴിയില്‍ ഒരിടത്തും പറയുന്നില്ലെന്നും മുന്‍വൈരാഗ്യത്തിന്റെ പേരിലുള്ള കള്ള ട്രാപ്പെന്നും പ്രതിഭാഗം

കൈക്കൂലി കേസില്‍ കോട്ടയം ചങ്ങനാശ്ശേരി മൈനര്‍ ഇറിഗേഷന്‍ വനിതാ അസി. എക്‌സി.എഞ്ചിനീയര്‍ ബിനു തോമസിന് ജാമ്യമില്ല. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജി.ഗോപകുമാറാണ് മെയ് 5 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതി സമര്‍പ്പിച്ച രണ്ടാം ജാമ്യഹര്‍ജിയും തള്ളിയത്.
പ്രതിയുടെ വീട്ടില്‍ നടത്തിയ സെര്‍ച്ചില്‍ (റെയ്ഡ്) 8 വിലയാധാരങ്ങള്‍ കണ്ടു കിട്ടിയിട്ടുള്ളതിനാല്‍ അവിഹിത സ്വത്തു സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും 2 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ മൊഴി മാത്രമേ എടുക്കാന്‍ സാധിച്ചിട്ടുള്ളുവെന്നും വിജിലന്‍സ് ബോധിപ്പിച്ചു.
അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ നില്‍ക്കുന്ന കേസില്‍ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രയാക്കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്. അതേ സമയം പ്രതി കൈക്കൂലി ആവശ്യപ്പെട്ടതായി എഫ് ഐ (പ്രഥമവിവര) മൊഴിയില്‍ ഒരിടത്തും കരാറുകാരന്‍ പറഞ്ഞിട്ടില്ലെന്നും കരാറുകാരന്റെ മുന്‍ വര്‍ക്കുകള്‍ മോശമായതിനാല്‍ പ്രതി വര്‍ക്ക്‌സര്‍ട്ടിഫൈ ചെയ്ത വേളകളില്‍ അക്കാര്യം രേഖപ്പെടുത്തിയ മുന്‍വൈരാഗ്യത്തിലും പ്രതിക്ക് 10,000 രൂപ പടി കൊടുത്താലേ കാര്യം സാധിക്കൂവെന്ന് മറ്റു കരാറുകാര്‍ പറഞ്ഞതായ വ്യാജ ആരോപണത്തില്‍ പ്രതിയെ കള്ളക്കെണിയൊരുക്കി പ്രതി ആവശ്യപ്പെടാതെ പണം നല്‍കി വ്യാജ ട്രാപ്പ് കേസില്‍ കുരുക്കിയതാണെന്നുമുള്ള പ്രതിഭാഗം വാദത്തില്‍ അടിസ്ഥാനമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേ സമയം 12,500 രൂപയുടെ കോഷന്‍ ഡിപ്പോസിറ്റ് മാറിക്കിട്ടാന്‍ 10,000 രൂപ കൈക്കൂലിയോയെന്ന് പരാതിക്കാരനോട് കോടതി ചോദിച്ചു.അതിന് മുമ്പ് 1,50,000 മാറിക്കിട്ടിയല്ലോയെന്നും കോടതി ചോദിച്ചു. 5 വര്‍ക്കുകളുടെ കോഷന്‍ ഡിപ്പോസിറ്റ് തിര്യെ ലഭിക്കാനാണ് കരാറുകാരന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളുവെന്നും മറ്റു രണ്ടു വര്‍ക്കുകളുടെ തുക ലഭിക്കാന്‍ അപേക്ഷ നല്‍കാത്തതിനെക്കുറിച്ചും കോടതി സംശയം പ്രകടിപ്പിച്ചു.
കരാറുകാരന് 1,50,000 രൂപ ട്രാപ്പിന് മുമ്പ് പ്രതി മാറി നല്‍കിയതായും പ്രതിഭാഗം ബോധിപ്പിച്ചു. അന്നൊന്നും കരാറുകാരന്‍ പ്രതി കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിപ്പെട്ടിട്ടില്ലെന്ന പ്രതിഭാഗം വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യഹര്‍ജി പരിഗണിക്കവേ കോടതി പരാതിക്കാരനായ കരാറുകാരനെയും അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയിരുന്നു.
12,500 രൂപയും 6 വര്‍ഷത്തെ പലിശയുമുള്‍പ്പെടെ 23,000 തിര്യെ ലഭിക്കാന്‍ ആണ് പ്രതി 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ വിജിലന്‍സ് സി ഐ യെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. 6 വര്‍ഷത്തില്‍ മുതലിന്റെ ഇരട്ടിപ്പലിശയോയെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ സി ഐ കോടതിയില്‍ നിന്ന് വിയര്‍ത്തു.
" a
https://www.facebook.com/Malayalivartha