Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

ഷഹനയുടെ കഴുത്തിലെ നിറം! ശരീരം മുഴുവൻ മുറിവ്..കഞ്ചാവിന്റെ ലഹരിയിൽ ആ നീചൻ കെട്ടിത്തൂക്കിയത്?

14 MAY 2022 08:04 PM IST
മലയാളി വാര്‍ത്ത

നടിയും മോഡലുമായ ഷഹനയുടെ മരണം കൊലപാതകമെന്ന സംശയം സജീവമാകുന്നു. ഷഹനയുടെ ഭർത്താവ് സജ്ജാദ് ഫുഡ് ഡെലിവറിയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സജ്ജാദിന്റെ ലഹരിഉപയോഗം സ്ഥിരീകരിച്ചതോടെ ഷഹനയുടെ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും. ഇയാൾ ഭാര്യയ്ക്ക് ലഹരിമരുന്നുകൾ നൽകിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തും. ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചുവെന്ന വിലയിരുത്തൽ സജീവമാണ്.

ഏറെ സ്വപ്നങ്ങൾ കണ്ട പെൺകുട്ടിയായിരുന്നു ഷഹാന. അങ്ങനെയാണ് മോഡലിങ് രം​ഗത്തേക്ക് വരുന്നത്. മോഡലിങ് രം​ഗത്ത് തിളങ്ങാനും കൂടുതൽ അവസരങ്ങൾ നേടാനും ഷഹാനക്ക് കഴിഞ്ഞു. അതിനിടെ 20 വയസ്സിൽ വിവാഹിതയായി. ഷഹാന ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലും ഇയാൾ കണ്ണുവെച്ചു.


ഷഹാനക്ക് ലഭിക്കുന്ന പ്രതിഫലം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം മർദ്ദിച്ചു. ഇയാളുടെ ക്രൂര പീഡനത്തിന്റെ ഇരയായിരുന്നു ഷഹാന. ഇവർ താമസിക്കുന്ന വീട്ടിൽ നിന്ന് വഴക്കിടുന്നതിന്റെയും കരയുന്നതിന്റെയും ശബ്ദം പതിവായി കേൾക്കാമായിരുന്നെന്ന് അയൽവാസികൾ പറയുന്നു. ഷഹാനയെ സജാദ് മർദ്ദിച്ചിരുന്നതായും വീട്ടുകാർ പറയുന്നു.

 

മാത്രവുമല്ല വാടക ക്വാർട്ടേഴ്സിൽനിന്ന് എം.ഡി.എം.എ, എൽ.എസ്.ഡി. അടക്കമുള്ള ലഹരിവസ്തുക്കൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സജ്ജാദ് സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ആളാണെന്ന തെളിവും പൊലീസിന് കിട്ടുന്നത്. പണം ചോദിച്ച് ഷഹനയെ മർദിച്ചിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശാരീരികവും മാനസികവുമായി ഭാര്യയെ പീഡിപ്പിച്ചിരുന്നു. സംഭവദിവസം കഞ്ചാവും എം.ഡി.എം.എയും ഉപയോഗിച്ചിരുന്നതായും സജ്ജാദ് പൊലീസിനോട് പറഞ്ഞു.

 

ഷഹനയുടെ മരണം കൊലപാതകം തന്നെയെന്നു സഹോദരൻ പറഞ്ഞു. ഉയരമുള്ള ഷഹന ജനലഴിയിൽ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാൽ പറഞ്ഞു. 'പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം എന്നത് ആത്മഹത്യ എന്നാണ്. അതിനോടു യോജിക്കുന്നില്ല. കൂടുതൽ പരിശോധനകൾ നടത്തണം. തൂങ്ങിയ കയർ, മുറിയിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് വിശ്വസിക്കാനാകില്ല-സോഹദരൻ പ്രതികരിച്ചു.

 


മരണത്തിനു തൊട്ടുമുൻപു വരെ നല്ലപോലെ മർദനമേറ്റിട്ടുണ്ടെന്ന് മൃതദേഹം കണ്ടവർ പറഞ്ഞു. ബലം പ്രയോഗിച്ച ലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുത്തിനു പിന്നിൽ നിറം മാറിയിട്ടുണ്ട്. കയ്യിലും പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം. സജ്ജാദിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഷഹന പരാതി പറഞ്ഞിരുന്നു. അയാളുടെ കൂട്ടുകെട്ട് മോശമാണ്. കൂട്ടുകാരുടെ കൂടെ പോയിക്കഴിഞ്ഞാൽ പിന്നെ പ്രശ്‌നങ്ങളാണ്. അയാളുടെ ഉമ്മയ്ക്കും ഇതിൽ പങ്കുണ്ട്. ഉമ്മയുടെ കാര്യം പലതവണ തന്നോടു പറഞ്ഞിട്ടുണ്ട്. ഷഹനയെയും സജ്ജാദിനെയും വേർപിരിക്കാമെന്ന് ആ ഉമ്മ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറയുന്നു.

 


അവനെ ദുബായ്ക്ക് അയയ്ക്കാം എന്നൊക്കെ പറഞ്ഞു. പരാതി പറയുമ്പോൾ വീട്ടിലേക്കു വാ എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ല. അങ്ങോട്ടുവന്നാൽ തന്റെ ജീവിതം അല്ലേ പോകുന്നത്. ഞാൻ എങ്ങനെങ്കിലും അഡ്ജസ്റ്റ് ചെയ്‌തോളാം. നമുക്ക് നോക്കാം എന്നായിരുന്നു ഷഹനയുടെ മറുപടി' സഹോദരൻ ബിലാൽ കൂട്ടിച്ചേർത്തു. ഗുരുതര ആരോപണങ്ങളാണ് ഷഹനയുടെ ബന്ധുക്കൾ ഉയർത്തുന്നത്. ഇതെല്ലാം പൊലീസ് പരിശോധിക്കും.

 

അയൽക്കാരുടെ മൊഴിയും കേസിൽ നിർണ്ണായകമാണ്.ഷഹനയും സജ്ജാദും തമ്മിൽ സ്ഥിരം വഴക്കുണ്ടായിരുന്നതായി അയൽക്കാർ വെളിപ്പെടുത്തി. നേരത്തെ ഒന്നുരണ്ടു തവണ പ്രശ്നമുണ്ടായ സമയത്ത് അവരുടെ വീട്ടിൽപോയിരുന്നു. ആ സമയത്ത് സജ്ജാദ് നോർമൽ ആയിരുന്നില്ലെന്നാണ് തോന്നിയത്. വഴക്കുണ്ടാവുന്ന സമയത്ത് മുകളിലേക്ക് ആരും വരേണ്ട, ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നമാണ്, നിങ്ങളാരും ഇടപെടേണ്ടെന്നാണ് സജ്ജാദ് പറഞ്ഞിരുന്നതെന്നും അയൽക്കാർ പറയുന്നു.

 

ജോലി കഴിഞ്ഞ് രാത്രി 12 മണിക്കൊക്കെയാണ് സജ്ജാദ് വീട്ടിലെത്തിയിരുന്നത്. രണ്ടരമാസം ആയിട്ടുള്ളൂ ദമ്പതിമാർ ഇവിടെ താമസം ആരംഭിച്ചിട്ട്. മറ്റുള്ളവരുമായി അധികം പരിചയമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഷഹന സംസാരിക്കുന്നില്ല, എല്ലാവരും ഓടിവരൂ എന്ന് സജ്ജാദ് വിളിച്ചുപറയുകയായിരുന്നു. വന്നപ്പോൾ ഷഹന സജ്ജാദിന്റെ മടിയിൽ കിടക്കുന്നതാണ് കണ്ടതെന്നും അയൽക്കാരനായ ഹസൻ പറഞ്ഞു.ഷഹനയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 'ആ കയർ കണ്ടാൽ തൂങ്ങിമരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ശരീരത്തിൽ പാടുകളുണ്ട്.

 

തലേദിവസം എന്നെദിവസം വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. കൂടുതൽ അവസരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും സംവിധായകർ വിളിച്ചതായും പറഞ്ഞിരുന്നു'- ഷഹനയുടെ സഹോദരൻ ബിലാൽ പറഞ്ഞു.

മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദിന്‍റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A), ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്.

 

 

അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 


അതിനിടെ ഷഹാനയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്‍ മുന്നയുടെ കുറിപ്പ് വലിയ തോതിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഷഹാനയ്ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ മുന്ന ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. ഷഹാനയ്ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്.

 

വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു. ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍. ഷൂട്ടിന്‍റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ, ചിത്രങ്ങള്‍ക്കൊപ്പം മുന്ന കുറിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും  (7 minutes ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (11 minutes ago)

ലോറി നിയന്ത്രണംവിട്ട് ഏഴോളം വാഹനങ്ങളിലിടിച്ചു...  (37 minutes ago)

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക  (51 minutes ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (59 minutes ago)

എന്റെ കിഡ്നി അടിച്ച് പോയി... പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ ഗുരുതര ആരോഗ്യ പ്രശനം കട്ടകലിപ്പിൽ ദീപ..!ആശുപത്രിയിൽ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം.  (1 hour ago)

.. ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ നാലു പേർക്ക് പരുക്ക്  (1 hour ago)

ഏഴുനില കെട്ടിടത്തിൽ തീപിടുത്തം...  (1 hour ago)

കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകൻ കരൾ പകുത്ത് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി  (2 hours ago)

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു  (2 hours ago)

തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് പൂർണ്ണമായും നിരോധിക്കാൻ നിർദേശം നൽകി ഡൽഹി മുഖ്യമന്ത്രി  (2 hours ago)

പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

നാളെ ഏഴ് ജില്ലകളിൽ പൊതുഅവധി  (2 hours ago)

Malayali Vartha Recommends