സെൽഫിയ്ക്ക് വിലക്കുമായി സൗദി ഭരണകൂടം; നിയമ ലംഘകർക്ക് 10,000 റിയാല്‍ വരെ പിഴചുമത്തും

നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന സൗദി അറബിയയിൽ വ്യത്യസ്തമായൊരു പുതിയ നിയമം നടപ്പിലാക്കുവാൻ പോകുന്നു. എന്നതാണെന്നല്ലേ?...പൊതുസ്ഥലങ്ങളിലും റോഡുകളിലും വീഡിയോ ചിത്രീകരിക്കുന്നത് വിലക്കിയിരിക്കുകയാണ് സൗദി ഭരണകൂടം. തെരുവുകളില്‍നിന്ന് സെല്‍ഫി എടുക്കുന്നതിനും വിലക്കുണ്ട്.
നിയമ ലംഘകര്‍ക്കെതിരേ 10,000 റിയാല്‍ വരെ പിഴചുമത്തുമെന്നും പൊലീസ് അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദിയിലെ തെരുവുകളില്‍ ഫോട്ടോ എടുക്കുന്നത് പതിവാണ്. എന്നാല്‍ അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തുന്നത് നിയമ ലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു മൊറോക്കന്‍ പൗരന്‍ അസീര്‍ അല്‍ ദര്‍സില്‍ പളളിയില്‍ നിന്ന് പുറത്തിറങ്ങിയവരുടെ ദൃശ്യങ്ങള്‍ പകർത്തിയിരുന്നു. ഇതേതുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
അനുമതിയില്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമ ലംഘനമാണ്. ഇത്തരം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൈബര്‍ ക്രൈം വിരുദ്ധ നിയമ പ്രകാരവും ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, പൊലീസ് വാഹനങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
https://www.facebook.com/Malayalivartha

























