ഡ്രൈഡേയായ ഒന്നാം തീയതി വില്പന നടത്താനായി എറണാകുളത്ത് ഷാപ്പ് കോണ്‍ട്രാക്ടറുടെ പെരുമ്പാവൂരിലെ വാടകവീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 2,460 ലിറ്റര്‍ കള്ള് എക്സൈസ് സംഘം പിടികൂടി

എറണാകുളത്ത് നിന്നുമാണ് നാട്ടുകാരെ ഞെട്ടിച്ച അറസ്റ്റ് പുറത്ത് വന്നത്. ഷാപ്പ് കോണ്‍ട്രാക്ടറുടെ പെരുമ്പാവൂരിലെ വാടകവീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 2,460 ലിറ്റര്‍ കള്ള് എക്സൈസ് സംഘം പിടികൂടി. 71 കന്നാസുകളിലും ഒമ്പത് വീപ്പകളിലുമായി സൂക്ഷിച്ചിരുന്ന കള്ള് കണ്ടെത്തുകയായിരുന്നു.
ഡ്രൈഡേയായ ഒന്നാം തീയതി വില്പന നടത്തുവാനാണ് ഇതുപോലെ കള്ള് അനധികൃതമായി സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍ ചേരാനല്ലൂര്‍ സ്വദേശി സേവ്യറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്‍റ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അബ്കാരി നിയമ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. പിടികൂടിയതില്‍ വ്യാജ കള്ളുണ്ടോ എന്നത് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ വ്യക്തമാകൂവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























