കൊറോണ വൈറസ് വ്യാപിക്കുന്നതിന് മുൻപ് ഡെറ്റോള്‍ കമ്പനിക്ക് ഈ വിവരം അറിയാമായിരുന്നോ? കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കിയ ബോട്ടിലിലെ ആ വാക്കുകൾ സൂചിപ്പിക്കുന്നത് എന്ത് ?

കൊറോണ വൈറസ് ബാധയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മാത്രമായിരുന്നു ചര്‍ച്ച ചെയ്യുകയും മനുഷ്യരില്‍ രോഗബാധ കണ്ടെത്തുകയും ചെയ്തത്. എന്നാല്‍, ഈ രോഗബാധയെക്കുറിച്ച് ഡെറ്റോള്‍ കമ്ബനി കഴിഞ്ഞ വര്‍ഷം തന്നെ അറിഞ്ഞുവോ എന്നുള്ള സംശയം ഉയർത്തുന്നതാണ് ഇപ്പോഴത്തെ സംഭവം. ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നു വരാനും കാരണമുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഇറക്കിയ ഡെറ്റോള്‍ കുപ്പികളില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് അച്ചടിച്ചിരുന്നു. . ഡെറ്റോള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ആര്‍ബി ഗ്രൂപ്പ് , മറ്റ് കൊറോണ വൈറസ് ( മെര്‍സ് - കോവി, സാര്‍സ് കോവ്) വൈറസുകള്‍ക്കെതിരേ ഇത് ഫലപ്രദമാണെന്ന് വാദിക്കുകയും ചെയ്തു .
മനുഷ്യരിലും മറ്റ് ജീവികളിലും ഉണ്ടാകുന്ന പ്രത്യേക വൈറസ് കൂട്ടങ്ങളെ നശിപ്പിക്കാന്‍ സാധിക്കുമെന്നും ഫെബ്രുവരിയില്‍ പ്രസ്താവന കമ്ബനി നടത്തിയിരുന്നു. ഇത് പരിശോധനകളിലൂടെ തെളിയിച്ചിട്ടുണ്ടെന്നും കമ്ബനി അവകാശപ്പെട്ടിരിക്കുകയാണ് . ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, തങ്ങള്‍ക്കും മറ്റ് കമ്ബനികളെപ്പോലെ ഇതില്‍ വൈറസ് പരിശോധന നടത്താന്‍ അവസരം ലഭിച്ചിട്ടില്ലെന്നാണ് ആര്‍ ബി ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha