റഫാല്‍ വിഷയത്തിലുള്ള പ്രതിപക്ഷഭരണപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു
റഫാല്‍ വിഷയത്തിലുള്ള പ്രതിപക്ഷഭരണപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. ലോക്സഭ 12 മണിവരെ നിര്‍ത്തിവച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. റഫാല്‍ ഇടപാടില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ഇരു സഭകളും തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി.
"
https://www.facebook.com/Malayalivartha