ഉള്ളതെല്ലാം ആവിയായെന്ന്.. തെളിവില്ലന്ന് ഫോറൻസിക്! ഈ കേസ് ദിലീപ് തന്നെ ജയിക്കും!

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നു എന്നുള്ള വിവരങ്ങളാണ് പുലർത്തുവരുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ ഏറ്റവും നിർണായകമാണ് ഹാക്കർ സായ് ശങ്കറിന്റെ ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ നിന്നുള്ള തെളിവുകൾ.
ഇത് ലഭിച്ചാൽ മാത്രമേ തുടരന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കുവെന്നതായിരുന്നു പോലീസ് സംഘത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സായ് ശങ്കറിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഐ മാക്കും ലാപ് ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്.എന്നാൽ ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്ത ഹാക്കർ സായ് ശങ്കറിന്റെ ഗാഡ്ജറ്റുകളിൽ നിന്ന് ഫോറൻസിക് പരിശോധനയിൽ യാതൊരു തെളിവുകളും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സായ് ശങ്കറിന്റെ ലാപ്ടോപ് തെളിവായേക്കില്ല.
പരിശോധനയിൽ ഇവയിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. ഫോറൻസിക് പരിശോധനയൽ കണ്ടെത്താൻ സാധിക്കാത്തതാണോ വീണ്ടെടുക്കാൻ കഴിയാത്ത വിധം വിവരങ്ങൽ നീക്കം ചെയ്തതാണോയെന്നത് വ്യക്തമല്ല. തെളിവുകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ തന്റെ ഗാഡ്ജറ്റുകൾ തിരികെ ലഭിക്കാൻ സായ് ശങ്കർ കോടതിയെ സമീപിച്ചേക്കും.
കേസിൽ തുടരന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സാക്ഷികൾ ഉൾപ്പെടെയുള്ളവരെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തേക്കും. അതിനിടയിൽ മറ്റൊരു നിർണായക നീക്കത്തിന് തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം എന്നാണ് റിപ്പോർട്ട്.
ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിന്റെ തുടക്കം മുതൽ തന്നെ അഭിഭാഷകർക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നായിരുന്നു ആക്ഷേപം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന അഭിഭാഷകരുടേതായി അവകാശപ്പെടുന്ന ചില ഓഡിയോകളും നേരത്തേ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
നേരത്തേ കേസിലെ അഭിഭാഷകരുടെ ഇടപെടലുകൾക്കെതിരെ ആക്രമിക്കപ്പെട്ട നടിയും രംഗത്തെത്തിയിരുന്നു. അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് സഹായം ചെയ്തു നൽകി, അഭിഭാഷകർ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അതിജീവിത ബാർ കൗൺസിലിന് പരാതി നൽകുകയായിരുന്നു.
ഇത്തരത്തിൽ കേസിൽ പല സന്ദർഭങ്ങളിലും അഭിഭാഷകരുടെ ഇടപെടൽ ഉണ്ടായ സാഹചര്യത്തിലാണ് അഭിഭാഷകരെ പ്രതി ചേർക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. ഐ പി സി 302 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിനാകും പ്രതിചേർക്കുക. കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോ്ർട്ട് ചെയ്തു.
ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയി നീക്കം ചെയ്യാൻ സഹായിച്ചത് അഭിഭാഷകരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മാത്രമല്ല ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ തന്നോട് ആവശ്യപ്പെട്ടിരുന്നതാണ് സൈബർ വിദഗ്ദൻ സായ് ശങ്കറും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
മാത്രവുമല്ല കാവ്യയ്ക്കെതിരെയും നിരന്തരം ആരോപണങ്ങൾ ഉയരുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.നടി കുറ്റക്കാരായി ആണെന്ന് സംശയിക്കുന്ന പല തെളിവുകളും പുറത്തുവന്നുകഴിഞ്ഞു.ഏറ്റവും ഒടുവിൽ കാവ്യയെ ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാൽ കാവ്യ മാധവനെ പൊലീസ് വിശദമായി ചോദ്യം ചെയ്തോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നോട്ടീസ് കൊടുത്തിട്ടും ഒന്നരമാസം കഴിഞ്ഞാണ് കാവ്യാ മാധവനെ ചോദ്യം ചെയ്തത്. ഏറ്റവും ഒടുവില്‍ കാവ്യാ മാധവന്റെ വീട്ടിലേക്ക് ചെന്ന് എന്തൊക്കോയെ ചോദിച്ചെന്ന് വരുത്തി.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചൊക്കെ ചോദിച്ചെന്നാണ് പറയുന്നത്. പക്ഷെ അതിന്റെയൊന്നും വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇത്തരം ഒരു കാര്യങ്ങളും മാധ്യമങ്ങള്‍ അറിയരുതെന്നാണ് ഇപ്പോഴത്തെ നിലപാടെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. തന്റെ യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.നേരത്തെ ഇതിന് വിപരീതമായിരുന്നു കാര്യങ്ങള്‍.
പൊലീസ് ഉദ്യോഗസ്ഥർ തന്നെ പത്രസമ്മേളനങ്ങള്‍ വിളിച്ച് ചില കാര്യങ്ങള്‍ പറയുമായിരുന്നു. മുഴുവനായില്ലെങ്കിലും ചിലതൊക്കെ അങ്ങനെ പുറത്ത് വരുമായിരുന്നു. എന്നാലിപ്പോള്‍ ഒരു കാരണവശാലും മാധ്യമങ്ങള്‍ ഒരു വിവരവും അറിയരുതെന്നുള്ളത് കർശനമായ നിർദേശമാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് സംശമുള്ള പല കാര്യങ്ങളും പൊലീസ് ചോദിച്ചോ ഇല്ലോയോ എന്ന് അറിയില്ല.
എങ്കിലും പൊതുജനങ്ങള്‍ക്ക് അറിയേണ്ട ചില കാര്യങ്ങള്‍, ഞാനാണെങ്കില്‍ അന്വേഷിക്കാന്‍ പോവുന്ന കാര്യങ്ങല്‍, അല്ലെ്കില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ചില കാര്യങ്ങളുണ്ട്. അക്കാര്യങ്ങളാണ് ഇവിടെ പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
കാവ്യാ മാധവന് ബാലചന്ദ്ര കുമാർ എന്ന വ്യക്തിയെ അറിയാമോ, അറിയമെങ്കില്‍ അത് എങ്ങനെ അറിയാമെന്ന് പറയണം. ബാലചന്ദ്ര കുമാറിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ, ലക്ഷ്യയെന്ന സ്ഥാപനം നിങ്ങളുടേതാണോ, റിയ, സുനീർ, സാഗർ എന്നീ സ്റ്റാഫുകള്‍ അവിടെ ഉണ്ടായിരുന്നോ. റിയ നിങ്ങളുടെ ബന്ധുവാണോ. 2017 ഫെബ്രുവരി 10 നും പതിനേഴിനും ഇടക്കും കാവ്യ തൃശുരില്‍ പോയിട്ടുണ്ടോ, പോയിട്ടുണ്ടെങ്കില്‍ അന്ന് കൂടെ വന്ന ഡ്രൈവർ ആരായിരുന്നു- തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കാവ്യയില്‍ നിന്ന് അറിയേണ്ടതുണ്ട്.
അതിജീവിത നിങ്ങളുടെ കൂട്ടുകാരിയാണോ, പള്‍സർ സുനി എന്ന ചെറുപ്പക്കാരനെ അറിയാമായിരുന്നു, 2017 ഫെബ്രുവരി 17 ന് നിങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പർ ഏതൊക്കയാണ്, ആ ദിവസം എട്ട് മണിക്കും 12 മണിക്കും ഇടയില്‍ നിങ്ങള്‍ ആരൊയൊക്കെ ഫോണ്‍ ചെയ്തിട്ടുണ്ട്, ആരൊക്കെ ഇങ്ങോട്ട് വിളിച്ചിട്ടുണ്ട്, അന്നേ ദിവസം ദിലീപ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നോ, അന്ന് നിങ്ങളും ആശുപത്രിയില്‍ പോയിരുന്നോ..
ബാലചന്ദ്ര കുമാറിനെ നിങ്ങളുടെ ഫോണില്‍ നിന്നും വിളിച്ചിട്ടുണ്ടോ, 2017 ഫെബ്രുവരി 18 മുതല്‍ 23 വരേയുള്ള ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ക്ക് എന്ത് സംഭവിച്ചു, പള്‍സർ സുനി ലക്ഷ്യയിലെത്തി ഒരു കവർ നല്‍കിയെന്ന് സാഗർ പൊലീസിന് മൊഴി നല്‍കിയും പിന്നീട് ആ മൊഴി അദ്ദേഹം മാറ്റിയതും അറിയാമോ, മൊഴി മാറ്റത്തിന് പിന്നിലെ കാരണം അറിയുമോ- ബൈജു കൊട്ടാരക്കര തന്റെ ചോദ്യങ്ങള്‍ ആവർത്തിക്കുന്നു.
ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വേങ്ങരയില്‍ പോയത് എന്തിന്, നിങ്ങള്‍ക്ക് ശരത്തിനെ അറിയുമോ, 2017 നവംബർ 15ന് പത്മസരോവരത്തിലുണ്ടായിരുന്ന സമയത്ത് അവിടെ ബാലചന്ദ്രകുമാറും ഉണ്ടായിരുന്നോ, നിങ്ങള്‍ ശരത്തിനെ ഇക്കയെന്ന് വിളിക്കാറുണ്ടോ, അന്നേ ദിവസം തന്നെ ബൈജു പൌലോസിനെക്കുറിച്ച് അന്വേഷിച്ചത് എന്തിനാണ്.ദൃശ്യങ്ങള്‍ കണ്ട ശേഷം ഏല്‍പ്പിച്ച ടാബ് എന്ത് ചെയ്തു എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കാവ്യാ മാധവന്‍ ഉത്തരം നല്‍കിയേ മതിയാവുകയുള്ളുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആരും കേള്‍ക്കാതെ അടച്ചിട്ട കോടതി മുറിക്കുള്ളില്‍ മാത്രം നല്‍കേണ്ടതല്ല. പൊതുസമൂഹത്തിനും ഉത്തരം നല്‍കേണ്ടതാണ്. പൊലീസിന് അറിയില്ലെങ്കില്‍ ഇക്കാര്യം കൂടി അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഇതില്‍ തേടിയ വള്ളി കാലില്‍ ചുറ്റിയതിന്റേയുമൊക്കെ വിവരങ്ങളൊക്കെ പുറത്ത് വരും. ഇതൊക്കെ പൊലീസിന് വ്യക്തമായി അറിയാം. എന്നിട്ടും ഇത് വീണ്ടും വീണ്ടും പറയുന്നത് ഒരു ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha