Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

അമ്പരന്ന് ലോകം... ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാര്‍ അപകടത്തില്‍ മരിച്ചു; സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗണ്‍സ്‌വില്ലെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹെര്‍വി റേഞ്ചിലായരുന്നു അപകടം; എക്കാലത്തെയും മികച്ച ഓണ്‍റൗണ്ടര്‍മാരില്‍ ഒരാളായ സൈമണ്ട്‌സിന്റെ അകാല വിയോഗത്തില്‍ വേദനിച്ച് ക്രിക്കറ്റ് ലോകം

15 MAY 2022 08:31 AM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിച്ചു കൊണ്ടുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) വാഹനാപകടത്തില്‍ മരിച്ചു. ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലയില്‍, സൈമണ്ട്‌സ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.

ഷെയ്ന്‍ വോണ്‍, റോഡ് മാര്‍ഷ് എന്നിവര്‍ മരണത്തിനു പിന്നാലെയാണ് ക്രിക്കറ്റ് ദുഃഖത്തിലാഴ്ത്തി എക്കാലത്തെ മികച്ച ഓണ്‍റൗണ്ടര്‍മാരില്‍ ഒരാളായ സൈമണ്ട്‌സിന്റെ അകാലവിയോഗം. സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗണ്‍സ്‌വില്ലെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹെര്‍വി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

 



രാത്രി 11 മണിക്ക് ശേഷം ഹെര്‍വി റേഞ്ച് റോഡില്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ആലീസ് റിവര്‍ ബ്രിഡ്ജിന് സമീപം കാര്‍ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്‌സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങള്‍ക്കൊപ്പം ആദരാഞ്ജലികള്‍ക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയ്ക്കായി 198 ഏകദിനങ്ങള്‍ കളിച്ച സൈമണ്ട്‌സ് 2003ലും 2007ലും തുടര്‍ച്ചയായി ലോകകപ്പുകള്‍ നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്‌സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.


എതിരാളികള്‍ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യന്‍ ബാറ്റ്‌സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു സൈമണ്ട്‌സ്.

മിന്നുന്ന റിഫ്‌ലക്ഷനും കൃത്യതയാര്‍ന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടുകള്‍ നേടുന്ന അഞ്ചാമത്തെ ഫീല്‍ഡ്‌സ്മാന്‍ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു. ഓസ്‌ട്രേലിയ്ക്കായി 198 ഏകദിനങ്ങളും 26 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളും കളിച്ചിട്ടുള്ള ആന്‍ഡ്രൂ സൈമണ്ട്‌സ്, 2013, 2007 ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു. 2012ല്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചു.

 



2007–08ലെ ഇന്ത്യ– ഓസീസ് സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും ആന്‍ഡ്രു സൈമണ്ട്‌സും തമ്മിലുണ്ടായ 'മങ്കിഗേറ്റ്' വിവാദം ഏറെ ചര്‍ച്ചയായിരുന്നു. ഹര്‍ഭജന്‍ തന്നെ കുരങ്ങന്‍ എന്നു വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്‌സിന്റെ ആരോപണം. എന്നാല്‍ ഇവര്‍ പിന്നീട് ഐപിഎലില്‍ ഉള്‍പ്പെടെ ഒരുമിച്ച് കളിച്ചു.

ഈ വര്‍ഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റേയും റോഡ് മാര്‍ഷിന്റേയും മരണത്തില്‍ നിന്ന് മോചിതരായി വരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് മറ്റൊരു ആഘാതമായി സൈമണ്ട്‌സിന്റെ വിയോഗം. ഏകദിനത്തില്‍ 1998 ല്‍ പാകിസ്താനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്.

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (27 minutes ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (3 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (3 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (4 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (4 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (4 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (6 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (6 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (6 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (6 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (6 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (7 hours ago)

Malayali Vartha Recommends