നിലവിളിച്ച് വീട്ടുകാര്‍.... സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം.... കോഴിക്കോട് കുന്നമംഗലത്താണ് സംഭവം, വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് കുട്ടി അകപ്പെട്ടത്, സങ്കടം അടക്കാനാവാതെ ഉറ്റവരും സുഹൃത്തുക്കളും

പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസീനയുടേയും മകനായ മുഹമ്മദ് നിജാസാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്.
കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന നിജാസ് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. പെരിങ്ങൊളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച നിജാസ്.
അതേസമയം കോഴിക്കോട് നിര്‍മ്മാണം നടക്കുന്ന കിണര്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മണ്ണിനടിയില്‍പെട്ടു, അതു കൂടാതെ കൊട്ടിയത്തുണ്ടായ കിണര്‍ ദുരന്തത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹം സാഹസിക ദൗത്യത്തിലൂടെ കഴിഞ്ഞ ദിവസം പുറത്തെടുത്ത് അഗ്നിരക്ഷാസേന, മൃതദേഹം കണ്ടെത്തിയത് 45 അടിയോളം താഴ്ചയില്‍ നിന്ന്, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
തഴുത്തലയില്‍ കിണറ്റില്‍ തൊടി (റിങ്) ഇറക്കവേയാണ് മുകളില്‍ നിന്നു മറ്റു തൊടികള്‍ ഇടിഞ്ഞുവീണ് മണ്ണിനടിയില്‍ യുവാവ് കുടുങ്ങിപ്പോയത്. 11ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായ അപകടത്തില്‍ കിണറ്റില്‍ കുടുങ്ങിയ നെടുമ്പന മുട്ടയ്ക്കാവ് പിറവന്തലഴികത്ത് വീട്ടില്‍ സുധീറിന്റെ (28) മൃതശരീരം 25 മണിക്കൂറുകള്‍ക്കു ശേഷമാണ്് പുറത്തെടുക്കാനായത്.
"
https://www.facebook.com/Malayalivartha