455 കോടി രൂപയുടെ 700 ബസ് വാങ്ങുമെന്ന്; 'അടിച്ചു മോനെ വിഷു ബമ്പര്‍, എ.കെ.ജി സെന്ററില്‍ ആന്റണി രാജുവിന്റെ വക കോടികളുടെ ആറാട്ട്'; ജീവനക്കാര്‍ക്ക് ശമ്പളമില്ലെങ്കിലെന്താ 'പണി'യുണ്ടല്ലോ...
മാർ ജോർജ് ആഞ്ചേരിയുടെ മടങ്ങിവരവും ട്വൻറി ട്വൻറിയുടെ നിലപാട് പ്രഖ്യാപനവും ചർച്ചയായതോടെ തൃക്കാക്കര നിയോജക മണ്ഡലത്തിൽ പണമെറിഞ്ഞ് വോട്ടു വാരാനുള്ള സി പി എം തന്ത്രങ്ങൾക്ക് അന്തിമരൂപം കൈവന്നതായി സൂചന. അതിന് ഇരയായത് ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരുള്ള കെ എസ് ആർ റ്റി സിയാണ്.ത്യക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സാധ്യതകളെല്ലാം അനുകൂലമാണെങ്കിലും സഭാ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കില്ലെന്ന മാർ ജോർജ് ആലഞ്ചേരിയുടെ പരസ്യ പ്രഖ്യാപനം സി പി എമ്മിനെ വെട്ടിലാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കിയാണ് കോൺഗ്രസ് ജോർജ് ആലഞ്ചേരിയെ സ്വാധീനിക്കാൻ ശ്രമിച്ചത്. കോൺഗ്രസ് ഭരണകാലത്ത് ഏറ്റവും അധികം നേട്ടങ്ങൾ കരസ്ഥമാക്കിയ സഭാ നാഥനാണ് ആലഞ്ചേരി. ഉമ്മൻ ചാണ്ടിയെ നോക്കി നോ പറയാൻ ആലഞ്ചേരിക്ക് കഴിയില്ല. തൃക്കാക്കര കടക്കാൻ സി പി എമ്മിനെ സാമ്പത്തികമായി സഹായിച്ചത് മന്ത്രി ആൻ്റണി രാജുവാണ്. തൃക്കാക്കരയിൽ കോടികൾ വേണമെന്ന സി പി എം ആവശ്യം ആൻറണി രാജു പൂർണ മനസോടെ അംഗീകരിച്ചിരുന്നു. കെ എസ് ആർ റ്റി സി വിശദമായ പദ്ധതി രൂപ രേഖയാണ് സമർപ്പിച്ചത്. അങ്ങനെ കെഎസ്ആര്‍ടിസിക്ക് 700 പുതിയ സിഎന്‍ജി ബസുകൾ വാങ്ങാന്‍ മന്ത്രിസഭാ യോഗം തരുമാനിച്ചു. കിഫ്ബിയിൽനിന്നു നാലു ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കിയാകും പുതിയ ബസുകൾ വാങ്ങുക. പ്രവര്‍ത്തനം മെച്ചപ്പെടുത്തി കെഎസ്ആര്‍ടിസിക്ക് ലാഭം ഉണ്ടാക്കാനാണ് ധനസഹായം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ തുക ശമ്പളം നല്‍കുന്നതിന് ഉപയോഗിക്കില്ല. പത്തു മാസത്തിനകം ബസ്സുകൾ വാങ്ങാനാണ് ധാരണ. അതേസമയം, ശമ്പള വിതരണ പ്രതിസന്ധി മന്ത്രിസഭ പരിഗണിച്ചില്ല. തങ്കൾക്ക് ശമ്പളം നൽകുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്നാണ് ജീവനക്കാർ കരുതിയിരുന്നത്. എന്നാൽ ജീവനക്കാരെയെല്ലാം നിരാശരാക്കി കൊണ്ടാണ് 455 കോടിക്ക് ബസ് വാങ്ങാൻ മന്ത്രിസഭ തീരുമാനിച്ചത്.455 കോടിക്ക് കുറഞ്ഞത് പത്ത് ശതമാനമെങ്കിലും കമ്മീഷൻ ലഭിക്കുന്നതാണ് കീഴ് വഴക്കം. അതായത് 45 കോടിയിലധികം ലഭിക്കും.ഇതിൽ മന്ത്രിതലത്തിലുള്ള കമ്മീഷൻ കഴിച്ചാൽ തന്നെ 40 കോടിയിലധികം രൂപ എ.കെ.ജി. സെൻ്ററിൽ വീഴും. പത്ത് ശതമാനം കമ്മീഷൻ സാധാരണ നൽകുന്നതാണ് രീതി.അതിൽ കൂടുതൽ ആവശ്യമെങ്കിൽ ചോദിച്ചാൽ കമ്പനി കൊടുക്കും.കെഎസ്ആർടിസി സ്വിഫ്റ്റിനു വേണ്ടിയാണ് ബസ്സുകൾ വാങ്ങുന്നത്. കെഎസ്ആർടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നതെന്ന് സർക്കാർ പറയുന്നു. 2017നു ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റിനായി സർവീസ് നടത്തുന്നത്. സ്വിഫ്റ്റ് എ സി ബസിന് ഒരു കോടിയാണ് വില. എ.സിയില്ലാത്ത ബസിന് 40 ലക്ഷം വില വരും. സ്വിഫ്റ്റ് കമ്പനിക്ക് ബസ് വാങ്ങാൻ നടപടിക്രമങ്ങൾ നോക്കേണ്ടതില്ല. കാരണം സ്വിഫ്റ്റ് ഒരു പൊതുമേഖലാ സ്ഥാപനമല്ല. കെ എസ് ആർ റ്റിസിയെ എങ്ങനെയെങ്കിലും പൊളിക്കുക എന്നതാണ് സർക്കാർ നയം. സ്വിഫ്റ്റിൽ സ്ഥിരം ജീവനക്കാരില്ല. അതു കൊണ്ടു തന്നെ സമരവുമില്ല, ആനുകൂല്യങ്ങളും നൽകേണ്ടതില്ല.പുതിയ 700 ബസുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യുമെന്ന് സർക്കാർ പറയുന്നു. പുതിയ ബസുകൾ എത്തുന്നതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധനച്ചെലവും കുറയുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കൂടുതൽ സിഎന്‍ജി സ്റ്റേഷനുകൾ സ്ഥാപിക്കും. അദാനി ഗ്രൂപ്പും പൊതുമേഖലാ എണ്ണക്കമ്പനികളും ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഭാഗ്യത്തിന് അദാനി മോദിയുടെ ആളാണെന്ന് പിണറായി പറഞ്ഞില്ല. സിഎന്‍ജിയിലേക്കു മാറുമ്പോള്‍ ഇന്ധനച്ചെലവു കുറയുകയും കൂടുതൽ മൈലേജ് ലഭിക്കുകയും ചെയ്യും. ഒപ്പം നടത്തിപ്പു ചെലവും കുറയുമെന്നുമാണ് കണക്കുകൂട്ടല്‍. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ആയിരം സിഎന്‍ജി ബസുകൾ വാങ്ങാന്‍ തുക ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും പണം നല്‍കിയിരുന്നില്ല. കിട്ടുന്ന വരുമാനം മുഴുവന്‍ ശമ്പളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്നാണ് ആന്റണി രാജു ചോദിക്കുന്നത്. ഒരു സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിയുടെ ശമ്പളം മുഴുവനായും കൊടുക്കാന്‍ സാധിക്കില്ല. പെന്‍ഷന്‍ കൊടുക്കുന്നത് സര്‍ക്കാരാണ്, ഇനി സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആന്റണി രാജു പറഞ്ഞു.ജീവനക്കാരുടേയോ മാനേജ്‌മെന്റിന്റെയോ പിടിപ്പുകേട് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധനവാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ ഇടയാക്കിയത്. വരവും ചെലവുമെല്ലാം നോക്കി കൈകാര്യംചെയ്യുക മാനേജ്‌മെന്റിന്റെ പണിയാണ്. അത് മന്ത്രിയുടെ പണിയല്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി. മാനേജ്മെൻ്റിനെ നിയമിക്കുന്നത് സർക്കാരാണെന്ന് മന്ത്രി മറന്നു കാണണം. മാത്രവുമല്ല എം ഡി ബിജു പ്രഭാകർ മന്ത്രിയുടെ സ്വന്തം ആളാണ്.ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യുന്നതിനെതിരേയാണ് മന്ത്രിക്ക് പ്രതിഷേധം. സ മരം ചെ യ്യുന്നതിൽ സി പി എമുമുണ്ട്. എന്നാൽ ഇതൊന്നും മന്ത്രിക്ക് പ്രശ്നമില്ല. യൂണിയനുകള്‍ക്ക് അവരുടേതായ താല്‍പര്യം ഉണ്ടായിരിക്കും. അതേപോലെ സര്‍ക്കാരിന് ജനങ്ങളുടെ താല്‍പര്യവും സംരക്ഷിക്കേണ്ടിവരും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ അതിനെ കണ്ണുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും ആന്റണി രാജു പറഞ്ഞു.വരവ് ചെലവ് കണക്ക് നോക്കലും ശമ്പളം കൊടുക്കലുമൊന്നും മന്ത്രിയുടെ പണിയല്ലെന്നും അതിനാണ് മാനേജ്മെന്റിനെ നിയോഗിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.തന്‍റെയോ വകുപ്പിന്‍റെയോ സർക്കാറിന്‍റെയോ പിടിപ്പുകേടുകൊണ്ടല്ല ഇപ്പോഴത്തെ പ്രതിസന്ധിയുണ്ടായത്.സർക്കാറിന് എല്ലാക്കാലത്തും കെ.എസ്.ആർ.ടി.സിയിലെ ശമ്പളത്തിന് വേണ്ട മുഴുവൻ തുകയും നൽകാനാകില്ല. ഇത് താൻ പറഞ്ഞപ്പോൾ ചിലരൊക്കെ തെറ്റിദ്ധരിച്ചു. ധനമന്ത്രി ഇക്കാര്യം പറഞ്ഞതോടെയാണ് ആന്‍റണി രാജുവിന്‍റെയല്ല, സർക്കാറിന്‍റെ നിലപാടാണെന്ന് ആളുകൾക്ക് ബോധ്യപ്പെട്ടത്. കഴിഞ്ഞ് ദിവസം നടന്ന ധന-ഗതാഗത മന്ത്രിതല ചർച്ചയിലും തീരുമാനമായില്ല. തുക കെ എസ് ആർ റ്റി സി കണ്ടെത്തണമെന്നാണ് സർക്കാർ നിലപാട്.പ്രതിമാസ വരുമാനമായ 152 കോടി രൂപയിൽ 90 കോടിയോളം ഡീസലിന് ചെലവാകും. 30 കോടി കൺസോർഷ്യം വായ്പ തിരിച്ചടവിന് വേണം. ശമ്പളം ആദ്യം കൊടുത്തിട്ട് ഡീസൽ മുടങ്ങിയാൽ പിന്നെ വണ്ടി എങ്ങനെ ഓടുമെന്നാണ് മാനേജ്മെന്റ് ചോദിക്കുന്നത്. ഇതൊക്കെ മാനേജ്മെന്റുമായി യൂനിയനുകൾ ചർച്ച ചെയ്ത് പരിഹരിച്ചോട്ടെ എന്നാണ് മന്ത്രിയുടെ നിലപാട്.സമരത്തിന് എതിരാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല. ന്യായമായ ആവശ്യങ്ങൾക്കായി സമരങ്ങളും സത്യഗ്രഹങ്ങളും പോരാട്ടങ്ങളും നടത്തേണ്ടിവരും. അംഗീകൃത സംഘടനകളിൽ സി.ഐ.ടി.യു പണിമുടക്കിയിട്ടില്ല. ഐ.എൻ.ടി.യു.സിയും ബി.എം.എസുമാണ് പണിമുടക്കിയത്. അതിനുപിന്നിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ ബസുകൾ വാങ്ങാനുള്ള കെ എസ് ആർ റ്റി സിയുടെ തീരുമാനം ഗണേഷ് കുമാറിൻ്റെ സാധ്യതകളാണ് അsച്ചത് . സി പി എം ആഗ്രഹിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ ആൻറണി രാജുവിന് കഴിയുന്നുണ്ട്. ഗണേശനെ ഉപയോഗിച്ച് സിപിഎമ്മിന് അവരുടെ താത്പര്യപ്രകാരം പണം സമ്പാദിക്കാൻ കഴിയില്ല. എന്തിലും തൻ്റെതായ നിലപാട് സൂക്ഷിക്കുന്നയാളാണ് ഗണേഷ് കുമാർ. അഞ്ചു വർഷം ഭരിക്കുക എന്നതാണ് ആൻറണി രാജുവിൻെറ ലക്ഷ്യം. അതിനാണ് അദ്ദേഹം സി പി എമ്മിനെ കൈയയച്ച് സഹായിക്കുന്നത്.ഇനി സ്കാനിയ ബസുകൾ വാങ്ങുന്നതാണ് സ്വിഫ്റ്റിൻ്റെ ലക്ഷ്യം.നിലവിൽ വാടകയ്ക്ക് എടുത്ത് ഓടുന്ന സ്കാനിയ ബസുകളുടെ കരാർ നിർത്താൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.ബസ് തകരാറിലായതിനെത്തുടര്‍ന്ന് തിരുവനന്തപുരം- ബംഗലൂരു സ്‌കാനിയ ബസിലെ യാത്രക്കാര്‍ പെരുവഴിയിലായ സംഭവത്തിലാണ് ഇത്തരമൊരു നടപടിയുമായി കമ്പനി രംഗത്തെത്തിയത്.ബസിന്റെ സര്‍വീസ് പ്രോവൈഡേഴ്‌സിന് കരാര്‍ പുതുക്കി നല്‍കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തകരാറിലായ ബസ് സർക്കാരിൻ്റെതല്ലെന്ന് മന്ത്രി പറഞ്ഞു. സര്‍വ്വീസ് പ്രോവൈഡേഴ്‌സ് വരുത്തുന്ന വീഴ്ച്ചയ്ക്ക് സർക്കാർ മറുപടി പറയേണ്ടി വരുന്ന അവസ്ഥയാണെന്നും ആന്റണി രാജു കൊച്ചിയില്‍ പറഞ്ഞു.സ്ത്രീകൾ അടക്കമുള്ള യാത്രക്കാരാണ് ബസ് തകരാറിലായതിനെത്തുടര്‍ന്ന് രാത്രി മുതല്‍ പുലര്‍ച്ചെ വരെ ത്യശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ ബംഗലൂരുവിലെത്തേണ്ട ബസാണ് ഇത്. എന്നാല്‍ ബസ് ത്യശൂരില്‍ നിന്ന് പുറപ്പെട്ടത് പുലര്‍ച്ചെ മാത്രമാണ്. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കാനിയയ്ക്ക് പകരം എ സി ലോ ഫ്‌ളോര്‍ ബസിലാണ് യാത്രക്കാരെ കയറ്റി വിട്ടത്. എ.സി തകരാറിലായതാണ് യാത്ര തടസപ്പെടാന്‍ കാരണമായത്.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്‌കാനിയ ബസുകള്‍ ഉണ്ടായിരുന്നത്. ഇത് വേഗത്തില്‍ എത്തിയ്ക്കാനും സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന് പുലര്‍ച്ചെ വരെ യാത്രക്കാര്‍ക്ക് തൃശ്ശൂരിൽ തുടരേണ്ടി വന്നു. പ്രതിഷേധവുമായി യാത്രക്കാര്‍ എത്തിയതോടെയാണ് കോഴിക്കോട് നിന്ന് എ.സി ലോ ഫ്‌ളോര്‍ അയച്ചത്.കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമുള്ള ബദൽ ബസുകൾ ക്രമീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ബുദ്ധിമുട്ടുണ്ടായതായി റിപ്പോർട്ട് ഉണ്ട്. പുലർച്ചെ 3.30 ന് ബസ് ക്രമീകരിക്കുക എന്നത് ശ്രമകരമായ ജോലിയാണെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചതായാണ് വിവരം. തൽഫലമായി, തൃശൂർ ഡിപ്പോയിൽ രാവിലെ ആറിന് AC ലോ ഫ്ലോർ ബസ് വരുന്നത് വരെ യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വന്നു. ത്യശൂരില്‍ നിന്ന് ലോ ഫ്‌ളോര്‍ ബസില്‍ കോഴിക്കോട് എത്തിച്ചു. ഇവിടെ നിന്നും ബംഗലൂരുവിലേയ്ക്ക് പുറപ്പെടുന്നതിന് സ്‌കാനിയ എ സി ബസ് ഉണ്ടായിരുന്നില്ല. അതിന് ശേഷം കോഴിക്കോടും ഏറെ നേരം കാത്തിരുന്നു. എ സി ബസ് എത്തിയ ശേഷമാണ് പുറപ്പെട്ടത്. എ സി ബസിനായി വീണ്ടും ഏറെ നേരം യാത്രക്കാര്‍ക്ക് കാത്തിരിയ്‌ക്കേണ്ടി വന്നു. 13 യാത്രക്കാരാണ് കോഴിക്കോട് കുടുങ്ങിയത്. ബസില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകേണ്ടിയിരുന്നവര്‍ മറ്റ് വാഹനങ്ങളില്‍ ബംഗലൂരുവിലേയക്ക് തിരിച്ചു. ഇതാണ് വാടക സ്കാനിയകളുടെ അവസ്ഥ.ഉപേക്ഷിച്ച ബസ്സുകൾ ക്ലാസ് മുറികളാക്കാനുള്ള പദ്ധതി സർക്കാർ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് സർക്കാർ ടി.ടി.ഐയിലേക്ക് മൂന്ന് ബസ്സുകൾ കൈമാറും.കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഇതുവരെ കണ്ട മുഖമല്ല പുതിയ ബസുകള്‍ക്കുള്ളത്. ഇരുന്നും കിടന്നും യാത്ര ചെയ്യാവുന്നതാണ് പുതിയ എ.സി ,നോണ്‍ എ.സി സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകള്‍. മാത്രമല്ല യാത്രക്കാരുടെ പെട്ടിയും ബാഗും കയറ്റാന്‍ ഡ്രൈവറും കണ്ടക്ടറും സഹായിക്കും. ബസിനകത്ത് കയറിയാല്‍ പുതപ്പും വെള്ളവും നല്‍കും. ആഡംബരത്തിലേക്ക് മാറുമ്പോള്‍ ടിക്കറ്റ് നിരക്കിലും ആ ഉയര്‍ച്ച ഉണ്ടാകും . ടിക്കറ്റ് ചാര്‍ജ് ഉടന്‍ കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിക്കും. ദീര്‍ഘ ദൂരയാത്രകള്‍ക്കായി സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ലക്ഷ്യം. ബസ് ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ ഡ്രൈവറുടെ പണി പോകും.വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മിച്ചതാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച എട്ടു സ്ലീപ്പര്‍ ബസുകളും. ഇതിനു പുറമേ അത്യാധുനിക ശ്രേണിയിലുള്ള 100 പുത്തന്‍ ബസുകളും ഉടന്‍ സ്വിഫ്റ്റിനു കീഴിലെത്തും. 7 വര്‍ഷം പിന്നിട്ട 704 ബസുകള്‍ ഘട്ടംഘട്ടമായി മാറ്റുന്നതിനു മുന്നോടിയാണ് പുതിയ നീക്കം. ദീര്‍ഘ ദൂര സര്‍വീസുകള്‍ ഇനി സ്വിഫ്റ്റ് കമ്പനിയ്ക്കു കീഴിലായിരിക്കും നടത്തുക. ഏതായാലും ചക്കിക്കൊത്ത ചങ്കരനെയാണ് സി പി എമ്മിന് കിട്ടിയിരിക്കുന്നത്. ആൻറണി രാജുവിനെ പോലൊരു ചങ്കിനെ സി പി എമ്മിന് ഇതുവരെ കിട്ടിയിട്ടില്ല. ഏതായാലും തൃക്കാക്കര കഴിയുന്നതോടെ 2024 ലേക്ക് പുതിയ ബസുകൾ വാങ്ങാം. 2024 ലാണ് ലോകസഭാ തെരഞ്ഞെടുപ്പ്.