നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനായി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകുകയും ചെയ്തു.
ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും ഡോക്ടർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നും നെടുമങ്ങാട് ആർഡിഒ ജയകുമാർ പറഞ്ഞു. ഇന്ന് തന്നെ വകുപ്പിന് റിപ്പോർട്ട് കൈമാറുമെന്നും നടപടി ഉണ്ടാകുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
സംഭവത്തിൽ ഡോക്ടർക്ക് എതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. താൻ അല്ല ശാസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു. പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛൻ ബിനിൽ പറയുന്നു.
"
https://www.facebook.com/Malayalivartha
























