പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അന്‍പത് പൈസ വര്‍ദ്ധിപ്പിച്ചു, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍

പാചക വാതക വില വീണ്ടും വര്‍ദ്ധനവ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അന്‍പത് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.
കഴിഞ്ഞാഴ്ചയും ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു. മേയ് ഏഴിന് 50 രൂപയായിരുന്നു വര്‍ദ്ധിപ്പിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 രൂപ 50 പൈസ വര്‍ദ്ധിപ്പിച്ചിരുന്നു. ഏപ്രിലില്‍ 250 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്.
അതേസമയം ഡല്‍ഹിയിലും മുംബൈയിലും 14 കിലോ ഗാര്‍ഹിക വാതക സിലിണ്ടറിന് 1003 രൂപയാകും. ഇന്ന് മുതല്‍ കൊല്‍ക്കത്തയില്‍ 1029 രൂപയും ചെന്നൈയില്‍ 1018.5 രൂപയുമാണ് പാചക വാതക വില.
19 കിലോഗ്രാം വാണിജ്യ പാചക വാതകത്തിന് ഡല്‍ഹിയില്‍ 2,354 രൂപയും കൊല്‍ക്കത്തയില്‍ 2,454 രൂപയും മുംബൈയില്‍ 2,306 രൂപയും ചെന്നൈയില്‍ 2,507 രൂപയും ആയിരിക്കും.
"
https://www.facebook.com/Malayalivartha