സങ്കടം അടക്കാനാവാതെ.... കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു....

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു. കൊളത്തറ പൂവങ്ങല്‍ സ്വദേശി സംഗീത് (15) ആണ് മരിച്ചത്. ചെറുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കോഴിക്കോട് കൊളത്തറ റഹ്മാന്‍ ബസാര്‍ അരീക്കുളത്തിലാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവമുണ്ടായത്.
കുളത്തില്‍ മുങ്ങിത്താഴുന്നതു കണ്ട് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇന്നലെ ആലുവയില്‍ ബിനാനിപുരം സ്വദേശി ആദിത്യന്‍ സജീവാണ് (14) മുങ്ങിമരിച്ചത്. കൂട്ടുകാരോടൊപ്പം പാടത്ത് കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്.
പാടത്തിറങ്ങിയപ്പോള്‍ ചതുപ്പില്‍പ്പെട്ടായിരുന്നു അപകടമുണ്ടായത്. മുപ്പത്തടം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആദിത്യന്‍.
"
https://www.facebook.com/Malayalivartha