കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി

കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി . സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഭരണ സംവിധാനങ്ങളും മാറണം. അതിദാരിദ്ര്യം നിർമ്മാർജ്ജനം ഒറ്റപ്പെട്ട പദ്ധതിയുടെ ഫലമല്ല. പതിറ്റാണ്ടുകളായുള്ള പൊതുനിക്ഷേപത്തിന്റെയും ക്ഷേമ സ്ഥാപനങ്ങളുടെയും ജനകീയ പങ്കാളിത്തത്തിന്റെയും ഫലമാണ്. വികേന്ദ്രീകരണം ഭരണപരിഷ്‌കാരമായിട്ടല്ല, ജനാധിപത്യ പദ്ധതിയായാണ് കാണുന്നത്.
കേരളത്തിന്റെ മതേതര ധാർമ്മികത ഏറ്റവും മൂല്യവത്തായ സാമ്പത്തിക ആസ്തികളിലൊന്നാണ്. സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കിയുള്ള വികസനം തകർച്ചയിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha
























