നാട്ടിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി അടിച്ചുകൊന്നു! അജ്ഞാത മൂവര്‍സംഘത്തെ കൈയ്യോടെ പൊക്കിയ പോലീസ് ഞെട്ടി; ജലീലിനെ കൊന്നതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് വമ്പന്മാരോ? അന്വേഷണം മലപ്പുറത്തെ വമ്പന്‍ സ്രാവുകളിലേക്ക്..

വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവാവ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല എന്നുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കേട്ടത്. എന്നാല്‍ ഇപ്പോള്‍ വളരെ ഞെട്ടലുണ്ടാക്കുന്ന മറ്റൊരു വിവരമാണ് പുറത്തുവരുന്നത്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ മരണപ്പെട്ടു. വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതാണ് മരണകാരണം.
എന്നാല്‍ അടിമുടി ദുരൂഹത ഉണര്‍ത്തിയ സംഭവത്തില്‍ വളരെ നിര്‍ണായകമായ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുവാവിനെ ആശുപത്രിയിലെത്തിച്ചശേഷം മുങ്ങിയ യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞു ഇവര്‍ കസ്റ്റഡിയിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അതേസമയം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത് മൂന്ന് യുവാക്കള്‍ ആണെന്ന് നോരത്തെ ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇയാളെ ആശുപത്രിയിലാക്കിയ ശേഷം മൂവര്‍ സംഘം മുങ്ങിയെന്നും അധികൃതരെ ഉദ്ദരിച്ച് പോലീസ് പറഞ്ഞിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് അബ്ദുള്‍ ജലീല്‍ മരണപ്പെട്ടത്.
ജലീലിനെ ആരൊക്കെയോ മര്‍ദ്ദിച്ച് ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ജലീലിന്റെ തലയ്‌ക്കേറ്റ പരിക്ക് അതീവ ഗുരുതരമായിരുന്നു മാത്രമല്ല ദേഹത്ത് നിരവധി മുറിവുകളും ഉണ്ടായിരുന്നു. അതേസമയം ജലീലിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന് ചില സംശയങ്ങള്‍ ഉണ്ട് എന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അതായത് ജലിലിനെ മര്‍ദിച്ചതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളാണ് എന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച,അതായത് മെയ് 15നാണ് അബ്ദുല്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയത്. കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് എത്തിയവരെ ജലീല്‍ മടക്കി അയക്കുകയായിരുന്നു. മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്നായിരുന്നു മറുപടി. അതിനുശേഷം രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞ് ഇയാള്‍ വീഡിയോ കോള്‍ ചെയ്തിരുന്നു എന്നാണ് ഭാര്യ മുബഷീറ പറയുന്നത്. പക്ഷേ ചൊവ്വാഴ്ചയായിട്ടും ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം ജലീലിന്റെ ഫോണില്‍ നിന്ന് ഒരു വിളി വന്നെന്നും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും ഭാര്യ പറയുന്നുണ്ട്. യുവാവിനൊപ്പം ഉണ്ടായിരുന്ന ആരോ ആണ് ഇത് പറഞ്ഞത് എന്ന് ജലീലിന്റെ കുടുംബം ചൂണ്ടിക്കാട്ടി.
പിന്നീട് വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ഉള്ളത് എന്നുമുള്ള അജ്ഞാത ഫോണ്‍കോള്‍ വന്നത്. ജലീലിനെ ആശുപത്രിയില്‍ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ആരോ വിളിച്ച് പറഞ്ഞത്. ഉണ്ടായത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ വീട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇയാളുടെ തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. മര്‍ദ്ദിച്ചതിന്റെ പാടുകളും ജലീലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.
മുബഷീറ പറഞ്ഞത് പ്രമുഖ മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെയാണ്.. 'പതിനഞ്ചാം തീയതിയാണ് ഇക്ക നെടുമ്ബാശ്ശേരിയില്‍ എത്തിയത്. ഞങ്ങളെ വിളിച്ച് വീട്ടിലേക്ക് എത്തിക്കോളാം എന്ന് പറഞ്ഞു. പിന്നീട് രണ്ട് ദിവസവും വീഡിയോ കോള്‍ ചെയ്തിരുന്നു. ചൊവ്വാഴ്ച ആയിട്ടും വീട്ടില്‍ എത്താത്തത് കൊണ്ട് ഞങ്ങള്‍ അഗളി പോലീസിന് പരാതി കൊടുത്തു. അക്കാര്യം പിന്നിട് വീഡിയോ കോള്‍ ചെയ്തപ്പോള്‍ പറഞ്ഞു.
അപ്പൊള്‍ പിന്നില്‍ നിന്ന് ആരോ പരാതി പിന്‍വലിക്കാന്‍ പറഞ്ഞു.. പിന്നെ വ്യാഴാഴ്ച രാവിലെ ആണ് ആരോ വിളിച്ച് ജലീലിനെ ആശുപത്രിയില്‍ ആക്കി എന്ന് പറയുന്നത്. ഇവിടെ വന്ന് നോക്കിയപ്പോള്‍ ആള് വെന്റിലേറ്ററില്‍ ആണ്. വിളിച്ചത് ഏതോ നാലക്ക നമ്ബരില്‍ നിന്ന് ആണ് .' മുന്‍പ് ഒരുതരത്തിലും ഒന്നും കേസുകളിലും ജലീല്‍ പെട്ടിട്ടില്ല.. ഇങ്ങനെയാണ് മുബഷിറ പറഞ്ഞത്.
എന്തായാലും പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ കസ്റ്റഡിയിലായിരിക്കെ, സംഭവത്തിന്റെ ദുരൂഹതകള്‍ ഉടന്‍ അഴിഞ്ഞുവീഴും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതരിലേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha