കേരളവും ഇടതുപക്ഷവുമെങ്ങനെയാണ് ബിജെപിയുടെയും തീവ്ര വലതുപക്ഷത്തിന്റെയും രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ക്ക് ബദലാവുന്നതെന്ന് ഇന്ന് വീണ്ടും അടയാളപ്പെടുത്തുകയാണ്; നവരത്‌ന കമ്പനികളെ ഉള്‍പ്പെടെ വില്‍പ്പനയ്ക്ക് വച്ച കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ പൊതുമേഖലയെ ലാഭത്തിലാക്കി നേരത്തെയും കേരളം മാതൃക കാട്ടിയിട്ടുണ്ട്; ആ സന്തോഷം അഭിമാനത്തോടെ തുറന്നടിച്ച് കെ കെ ശൈലജ ടീച്ചർ

കേരളവും ഇടതുപക്ഷവുമെങ്ങനെയാണ് ബിജെപിയുടെയും തീവ്ര വലതുപക്ഷത്തിന്റെയും രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ക്ക് ബദലാവുന്നതെന്ന് ഇന്ന് വീണ്ടും അടയാളപ്പെടുത്തുകയാണ്. നവരത്‌ന കമ്പനികളെ ഉള്‍പ്പെടെ വില്‍പ്പനയ്ക്ക് വച്ച കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ പൊതുമേഖലയെ ലാഭത്തിലാക്കി നേരത്തെയും കേരളം മാതൃക കാട്ടിയിട്ടുണ്ട്. അഭിമാനത്തോടെ ആ കാര്യങ്ങൾ തുറന്നടിച്ച് കെ കെ ശൈലജ ടീച്ചർ. ടീച്ചറുടെ വാക്കുകൾ ഇങ്ങനെ; കേരളവും ഇടതുപക്ഷവുമെങ്ങനെയാണ് ബിജെപിയുടെയും തീവ്ര വലതുപക്ഷത്തിന്റെയും രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ക്ക് ബദലാവുന്നതെന്ന് ഇന്ന് വീണ്ടും അടയാളപ്പെടുത്തുകയാണ്.
നവരത്‌ന കമ്പനികളെ ഉള്‍പ്പെടെ വില്‍പ്പനയ്ക്ക് വച്ച കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ പൊതുമേഖലയെ ലാഭത്തിലാക്കി നേരത്തെയും കേരളം മാതൃക കാട്ടിയിട്ടുണ്ട്. കേരളാ പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎല്‍) ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ആ നിരയിലേക്ക് അഭിമാനത്തോടെ മറ്റൊരധ്യായം കൂടെ എഴുതിച്ചേര്‍ക്കുകയാണ് കേരളവും ഇടതുപക്ഷവും.
കേന്ദ്രം വില്‍പ്പനയ്ക്ക് വച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കേരളം നേരത്തെ ലേലത്തില്‍ പിടിച്ചിരുന്നു. ഇതിന്റെ സ്ഥാനത്താണ് കേരളാ പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് എന്ന പ്രഫഷണല്‍ സ്ഥാപനം ഇന്നുമുതല്‍ പ്രവര്‍ത്തനക്ഷമമാവുന്നത്. 2021 ഡിസംബര്‍ 20 ന് കമ്പനീസ് രജിസ്ട്രാര്‍ കേരളാ പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിക്ക് അംഗീകാരം നല്‍കി.
2021 ഡിസംബര്‍ 21 വ്യവസായ വകുപ്പ് മന്ത്രി വെള്ളൂരില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ വെല്ലൂരില്‍ നടത്താനുദ്ദേശിക്കുന്ന വിപുലവും ആധുനികവുമായ നവീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് വിവരിച്ചിരുന്നു. 46 മാസമെടുത്ത് നാല് ഘട്ടമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നാണ് അന്ന് മന്ത്രി പറഞ്ഞത്.
വിലകൊടുത്ത് വാങ്ങുന്നതും റീസൈക്കിള്‍ ചെയ്തതുമായ പള്‍പ്പുകള്‍ ഉപയോഗിച്ചുള്ള പേപ്പര്‍ നിര്‍മാണം സാധ്യമാക്കുന്ന ഒന്നാം ഘട്ടം മെയ് 31 നും നാച്ചുറല്‍ പള്‍പ്പില്‍ നിന്നും പ്രൊഡക്ട് ഉണ്ടാക്കുന്ന രണ്ടാം ഘട്ടം സെപ്തംബറിലും പൂര്‍ത്തിയാക്കാനാണ് അന്ന് ലക്ഷ്യംവച്ചിരുന്നത് എന്നാല്‍ പറഞ്ഞതിലും നേരത്തെ തന്നെ ഒന്നാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നിലവിലെ പ്രവര്‍ത്തന പുരോഗതി വച്ച് രണ്ടാം ഘട്ടം ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാകും.
കൃത്യവും ദീര്‍ഘവീക്ഷണവുമുള്ള ചിട്ടയായ പ്രവര്‍ത്തനത്തിലുടെയാണഅ ഇത് സാധ്യമായത്. ഒക്ടോബറില്‍ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത് വിപണിയില്‍ സാധ്യതകള്‍ ഏറെയുള്ള ഫോള്‍ഡിംഗ് പേപ്പര്‍ നിര്‍മാണത്തിനാണ്.
46 മാസം കൊണ്ട് 3500 കോടി ടേണ്‍ ഓവര്‍ ഉള്ള , 5 ലക്ഷം മെട്രിക് ടണ് പ്രൊഡക്ഷന്‍ ഉള്ള ഒരു സ്ഥാപനം ആക്കി മാറ്റാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവില്‍ 240 തൊഴിലാളികള്‍ ആണ് ഉള്ളത് , 46 മാസം കൊണ്ട് 1500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനമായി KPPL മാറും.
https://www.facebook.com/Malayalivartha