മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ബോട്ടില്‍ നിന്നും പിടിച്ചെടുത്തത് 1000 കോടി വില വരുന്ന ഹെറോയിന്‍; മയക്കുമരുന്നുമായി എത്തിയവരില്‍ മലയാളികളും

ലക്ഷദ്വീപിനടുത്ത് വന്‍ മയക്കുമരുന്ന് വേട്ട. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടിയത്. തമിഴ് നാട്ടില്‍ നിന്നുള്ള മീന്‍ പിടുത്ത ബോട്ടില്‍ നിന്നാണ് 1000 കോടി വില വരുന്ന 220 കിലോ ഹെറോയിന്‍ പിടികൂടിയത്.
ബോട്ടില്‍ നിന്നും ഏതാനും ചിലരെ കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. തമിനാട് സ്വദേശികളും മലയാളികളും അടങ്ങുന്ന സംഘമാണ് പിടിയിലായത്. ലക്ഷദ്വീപിനടുത്തുള്ള പുറങ്കടലില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. റവന്യൂ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha